ദൈവവചനത്തെക്കുറിച്ച് ബൈബിൾ
വചനത്തിന്റെ ശക്തി
അങ്ങയുടെ വചനം എന്റെ പാദത്തിനു വിളക്കും പാതയില്‍ പ്രകാശവുമാണ്. (സങ്കീര്‍ത്തനങ്ങള്‍ 119:105) | Your word is a lamp to my feet and a light to my path. (Psalm 119:105)
Lamp for my journey: Life is a journey for each one of us. Darkness is scary, but light makes us feel safe and secure. The Word of God illuminates our path. | Scripture card
മനുഷ്യന് അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ നാവില്‍ നിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണു ജീവിക്കുന്നത്. (മത്തായി 4:4) | One does not live by bread alone, but by every word that comes from the mouth of God. (Matthew 4:4)
Emotional and spiritual needs: Our needs are not just physical; it includes emotional and spiritual needs. For this, we need to take daily the spiritual food – God’s words. It strengthens our spirit. | Scripture card
Jesus used Word from the scriptures to defeat temptations.
ദൈവത്തിന്റെ വചനം സജീവവും ഊര്‍ജസ്വലവുമാണ്; ഇരുതല വാളിനെക്കാള്‍ മൂര്‍ച്ചയേറിയതും, ചേതനയിലും ആത്മാവിലും സന്ധി ബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്. (ഹെബ്രായര്‍ 4:12) | The word of God is alive and active. Sharper than any double-edged sword, it penetrates even to dividing soul and spirit, joints and marrow. (Hebrews 4:12)
The tool to separate good and evil: The Word of God is a powerful tool that we can use to separate good and evil and feed mind with nourishing inputs. | Scripture card
നാശത്തിലൂടെ ചരിക്കുന്നവര്‍ക്കു കുരിശിന്റെ വചനം ഭോഷത്തമാണ്. രക്ഷയിലൂടെ ചരിക്കുന്ന നമുക്കോ അതു ദൈവത്തിന്റെ ശക്തിയത്രേ. (1 കൊറിന്തോസ് 1:18)
വചനംകേട്ടു ഗ്രഹിക്കുന്നവനാണ്, നല്ല നിലത്തു വീണ വിത്ത്. അവന് നൂറു മേനിയും അറുപതു മേനിയും മുപ്പതു മേനിയും ഫലം പുറപ്പെടുവിക്കുന്നു. (മത്തായി 13:23) The seed falling on good soil refers to someone who hears the word and understands it. This is the one who produces a crop, yielding a hundred, sixty or thirty times what was sown. (Matthew 13:23)
For amazing results: When you hear, understand and commit to obey God’s words, it gives results that will surpass your expectations.
അവന് അശുദ്ധാത്മാക്കളെ വചനം കൊണ്ടു പുറത്താക്കുകയും എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു. (മത്തായി 8:16)
ഞാന്‍ നിന്നോടു സംസാരിക്കുമ്പോള്‍ നിന്റെ അധരങ്ങള്‍ തുറക്കപ്പെടും. (എസെക്കിയേല്‍ 3:27)
അങ്ങയുടെ വാഗ്ദാനം എനിക്കു ജീവന് നല്കുന്നു എന്നതാണ് ദുരിതങ്ങളില്‍ എന്റെ ആശ്വാസം. (സങ്കീര്‍ത്തനങ്ങള്‍ 119:50)
വലിയ കൊള്ള മുതല്‍ ലഭിച്ചവനെ പ്പോലെ ഞാന്‍ അങ്ങയുടെ വചനത്തില്‍ ആനന്ദിക്കുന്നു. (സങ്കീര്‍ത്തനങ്ങള്‍ 119:162)
എന്നെ സ്നേഹിക്കുന്നവന് എന്റെ വചനം പാലിക്കും. അപ്പോള്‍ എന്റെ പിതാവ് അവനെ സ്നേഹിക്കുകയും ഞങ്ങള്‍ അവന്റെ അടുത്തു വന്ന് അവനില്‍ വാസമുറപ്പിക്കുകയും ചെയ്യും. (യോഹന്നാന് 14:23)
ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു. (യോഹന്നാന് 1:1)
യേശു അവരോടു പറഞ്ഞു: വിശുദ്ധ ലിഖിതങ്ങളോ ദൈവത്തിന്റെ ശക്തിയോ അറിയാത്തതുകൊണ്ടല്ലേ, നിങ്ങള്‍ക്കു തെറ്റു പറ്റുന്നത്? (മര്‍ക്കോസ് 12:24) | Jesus said to them, “Is not this the reason you are wrong, that you know neither the scriptures nor the power of God? (Mark 12:24)
On the wrong path? The Word of God is a travel guide for life. We may miss the destination without proper understanding and right interpretation of the Scriptures. | Scripture card
വചനം ധ്യാനിക്കുക, പാലിക്കുക
നിങ്ങള്‍ ജീവന്റെ വചനത്തെ മുറുകെപ്പിടിക്കുവിന്‍. (ഫിലിപ്പി 2:16) | Hold firmly to the word of life. (Philippians 2:16)
Hold firmly: The Word of God is life giving. If you meditate on the Word of God and then apply its truths to your life, God’s promises will come true in every area of your life. | Scripture card
ആകയാല്‍, എല്ലാ അശുദ്ധിയും വര്‍ദ്ധിച്ചു വരുന്ന തിന്മയും ഉപേക്ഷിച്ച്, നിങ്ങളില്‍ പാകിയിരിക്കുന്നതും നിങ്ങളുടെ ആത്മാക്കളെ രക്ഷിക്കുവാന്‍ കഴിവുള്ളതുമായ വചനത്തെ വിനയപൂര്‍വ്വം സ്വീകരിക്കുവിന്‍. (യാക്കോബ് 1:21)
ന്യായപ്രമാണഗ്രന്ഥം എപ്പോഴും നിന്റെ അധരത്തിലുണ്ടായിരിക്കണം. അതില്‍ എഴുതിയിരിക്കുന്നതെല്ലാം പാലിക്കാന്‍ നീ ശ്രദ്ധിക്കണം. അതിനെക്കുറിച്ച് രാവും പകലും ധ്യാനിക്കണം. അപ്പോള്‍ നീ അഭിവൃദ്ധി പ്രാപിക്കുകയും വിജയം വരിക്കുകയും ചെയ്യും. (ജോഷ്വാ 1:8) Explained
വചനം നിനക്കു സമീപസ്ഥമാണ്; അതു നിന്റെ അധരത്തിലും ഹൃദയത്തിലും ഉണ്ട്. അതു പ്രാവര്‍ത്തികമാക്കാന്‍ നിനക്കു കഴിയും. (നിയമാവര്‍ത്തനം 30:14)
ഞാന്‍ തരുന്ന ഈ ചുരുള്‍ ഭക്ഷിച്ചു വയറു നിറയ്ക്കുക; ഞാന്‍ അതു ഭക്ഷിച്ചു. എന്റെ വായില്‍ അതു തേന്‍പോലെ മധുരിച്ചു. (എസെക്കിയേല്‍ 3:3)
എന്റെ അടുക്കല്‍ വന്ന് എന്റെ വാക്കു കേള്‍ക്കുവിന്‍. നിങ്ങള്‍ ജീവിക്കും;.. കര്‍ത്താവിനെ കണ്ടെത്താന്‍ കഴിയുന്ന ഇപ്പോള്‍ത്തന്നെ അവിടുത്തെ അന്വേഷിക്കുവിന്‍; അവിടുന്ന് അരികെയുള്ളപ്പോള്‍ അവിടുത്തെ വിളിക്കുവിന്‍. (ഏശയ്യാ 55:3,6)
യേശു ഉദ്ഘോഷിച്ചു: സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും നാഥനായ പിതാവേ, നീ ഇക്കാര്യങ്ങള്‍ ബുദ്ധിമാന്മാരിലും വിവേകികളിലും നിന്നു മറച്ച് ശിശുക്കള്‍ക്കു വെളിപ്പെടുത്തിയതിനാല്‍ ഞാന്‍ നിന്നെ സ്തുതിക്കുന്നു.(മത്തായി 11:25)
കര്‍ത്താവിന്റെ വചനം നിത്യം നിലനില്ക്കുന്നു. (1 പത്രോസ് 1:25)
നിങ്ങള്‍ വീണ്ടും ജനിച്ചിരിക്കുന്നത് നശ്വരമായ ബീജത്തില്‍ നിന്നല്ല; അനശ്വരമായ ബീജത്തില്‍ നിന്നാണ് – സജീവവും സനാതനവുമായ ദൈവവചനത്തില്‍ നിന്ന്. (1 പത്രോസ് 1:23)
പരസ്പരം പഠിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്യുമ്പോഴും, കൃതജ്ഞത നിറഞ്ഞഹൃദയത്തോടെ, ദൈവത്തിനു സങ്കീര്‍ത്തനങ്ങളും ഗാനങ്ങളും ആത്മീയഗീതങ്ങളും പാടുമ്പോഴും ക്രിസ്തുവിന്റെ വചനം നിങ്ങളില്‍ സമൃദ്ധമായി വസിക്കട്ടെ! (കൊളോസോസ് 3:16)
കര്‍ത്താവിനെ ഭയപ്പെടുന്നവര്‍ അവിടുത്തെ വചനം ധിക്കരിക്കുകയില്ല; അവിടുത്തെ സ്നേഹിക്കുന്നവര്‍ അവിടുത്തെ മാര്‍ഗത്തില്‍ ചരിക്കുന്നു.(പ്രഭാഷകന്‍ 2:15)
അവന്റെ (നീതിമാന്റെ) ആനന്ദം കര്‍ത്താവിന്റെ നിയമത്തിലാണ്; രാവും പകലും അവന് അതിനെക്കുറിച്ചു ധ്യാനിക്കുന്നു. നീര്‍ച്ചാലിനരികേ നട്ടതും യഥാകാലം ഫലം തരുന്നതും ഇല കൊഴിയാത്തതുമായ വൃക്ഷം പോലെയാണ് അവന്; അവന്റെ പ്രവൃത്തികള്‍ സഫലമാകുന്നു. (സങ്കീര്‍ത്തനങ്ങള്‍ 1:2,3)
അതിനാല്‍, സത്യം കൊണ്ട് അരമുറുക്കി, നീതിയുടെ കവചം ധരിച്ച് നിങ്ങള്‍ ഉറച്ചുനില്ക്കുവിന്. സമാധാനത്തിന്റെ സുവിശേഷത്തിനുള്ള ഒരുക്കമാകുന്ന പാദരക്ഷ കള്‍ ധരിക്കുവിന്‍. സര്‍വോപരി, ദുഷ്ടന്റെ ജ്വലിക്കുന്ന കൂരമ്പുകളെ കെടുത്തുന്നതിന് നിങ്ങളെ ശക്തരാക്കുന്ന വിശ്വാസത്തിന്റെ പരിച എടുക്കുവിന്‍. രക്ഷയുടെ പടത്തൊപ്പി അണിയുകയും ദൈവവചനമാകുന്ന ആത്മാവിന്റെ വാള് എടുക്കുകയും ചെയ്യുവിന്‍. (എഫേസോസ് 6:14-17)
സത്യത്തിന്റെ വചനം ഉചിതമായി കൈകാര്യം ചെയ്തുകൊണ്ട്, അഭിമാനിക്കാന്‍ അവകാശമുള്ള വേലക്കാരനായി ദൈവതിരുമുമ്പില്‍ അര്‍ഹതയോടെ പ്രത്യക്ഷപ്പെടാന്‍ ഉത്സാഹപൂര്‍വ്വം പരിശ്രമിക്കുക. (2 തിമോത്തേയോസ് 2:15)
ഞാനിന്നു കല്പിക്കുന്ന ഈ വചനങ്ങള്‍ നിങ്ങളുടെ ഹൃദയത്തിലുണ്ടാ യിരിക്കണം. ജാഗരൂകതയോടെ അവ നിങ്ങളുടെ മക്കളെ പഠിപ്പിക്കണം; വീട്ടിലായിരിക്കുമ്പോഴും യാത്രചെയ്യുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെപ്പറ്റി സംസാരിക്കണം. അവ കൈയില്‍ ഒരടയാളമായും നെറ്റിത്തടത്തില്‍ പട്ടമായും അണിയണം. അവ നിങ്ങളുടെ വീടിന്റെ കട്ടിള ക്കാലിന് മേലും പടി വാതിലിന് മേലും എഴുതണം. (നിയമാവര്‍ത്തനം 6:6-9)
വചനം ഹൃദയത്തിൽ സൂക്ഷിക്കുക
- അങ്ങേക്കെതിരേ പാപം ചെയ്യാതിരിക്കേണ്ടതിനു ഞാന്‍ അങ്ങയുടെ വചനം ഹൃദയത്തില്‍ സൂക്ഷിച്ചിരിക്കുന്നു. (സങ്കീര്‍ത്തനങ്ങള്‍ 119:11)
- കര്‍ത്താവിന്റെ നിയമം എപ്പോഴും നിന്റെ അധരത്തിലുണ്ടായിരിക്കട്ടെ.(പുറപ്പാട് 13:9)
- അവന്റെ അമ്മ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു. (ലൂക്കാ 2:51)
വചനം പ്രചരിപ്പിക്കുക
- നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍. (മര്‍ക്കോസ് 16:15)
- രാത്രിയില്‍ കര്‍ത്താവ് ദര്‍ശനത്തില്‍ പൗലോസിനോടു പറഞ്ഞു: ഭയപ്പെടേണ്ടാ, നിശ്ശബ്ദനായിരിക്കാതെ പ്രസംഗിക്കുക. (അപ്പ. പ്രവര്‍ത്തനങ്ങള്‍ 18:9)
- വചനം പ്രസംഗിക്കുക; സാഹചര്യങ്ങള്‍ അനുകൂലമാണെങ്കിലും അല്ലെങ്കിലും ജാഗരൂകതയോടെ വര്‍ത്തിക്കുക; മറ്റുള്ളവരില്‍ ബോധ്യം ജനിപ്പിക്കുകയും അവരെ ശാസിക്കുകയും ഉദ്ബോധിപ്പിക്കുകയും ചെയ്യുക; ക്ഷമ കൈവിടാതിരിക്കുകയും പ്രബോധനത്തില്‍ ശ്രദ്ധിക്കുകയും ചെയ്യുക. (2 തിമോത്തേയോസ് 4:2)
- കര്‍ത്താവു പ്രവര്‍ത്തിച്ച മഹത്തായ കാര്യങ്ങളും അവിടുത്തെ ശക്തിപ്രഭാവവും അദ്ഭുതകൃത്യങ്ങളും വരും തലമുറയ്ക്കു വിവരിച്ചു കൊടുക്കണം. അവിടുന്നു യാക്കോബിനു പ്രമാണങ്ങള്‍ നല്കി; ഇസ്രായേലിനു നിയമവും; അതു മക്കളെ പഠിപ്പിക്കാന്‍ നമ്മുടെ പിതാക്കന്മാരോട് അവിടുന്ന്ആജ്ഞാപിച്ചു. വരാനിരിക്കുന്ന തലമുറ, ഇനിയും ജനിച്ചിട്ടില്ലാത്ത മക്കള്‍, അവ അറിയുകയും തങ്ങളുടെ മക്കള്‍ക്ക് അവ പറഞ്ഞു കൊടുക്കുകയും ചെയ്യും. (സങ്കീര്‍ത്തനങ്ങള്‍ 78:4,6)
- കര്‍ത്താവിന്റെ ആത്മാവ് എന്റെ മേല്‍ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. (ലൂക്കാ 4:18)
- ഞാന്‍ അയയ്ക്കുന്നിടത്തേക്കു നീ പോകണം; ഞാന്‍ കല്പിക്കുന്നതെന്തും സംസാരിക്കണം. നീ അവരെ ഭയപ്പെടേണ്ടാ, നിന്റെ രക്ഷയ്ക്കു നിന്നോടു കൂടെ ഞാനുണ്ട്; കര്‍ത്താവാണിതു പറയുന്നത്. അനന്തരം കര്‍ത്താവ് കൈ നീട്ടി എന്റെ അധരത്തില്‍ സ്പര്‍ശിച്ചുകൊണ്ട് അരുളിച്ചെയ്തു: ഇതാ, എന്റെ വചനങ്ങള്‍ നിന്റെ നാവില്‍ ഞാന്‍ നിക്ഷേപിച്ചിരിക്കുന്നു. പിഴുതെറിയാനും ഇടിച്ചുതകര്‍ക്കാനും നശിപ്പിക്കാനും തകിടം മറിക്കാനും പണിതുയര്‍ത്താനും നട്ടുവളര്‍ത്താനും വേണ്ടി ഇന്നിതാ, ജനതകളുടെയും രാജ്യങ്ങളുടെയുംമേല്‍ നിന്നെ ഞാന്‍ അവരോധിച്ചിരിക്കുന്നു. (ജെറെമിയ 1:7-10) | Explanation from Abhishekagni (starting at 9.50 minutes)
- അവന് ശിഷ്യന്മാരോടു പറഞ്ഞു: വിളവധികം; വേലക്കാരോ ചുരുക്കം. അതിനാല്‍, തന്റെ വിളഭൂമിയിലേക്കു വേലക്കാരെ അയയ്ക്കാന്‍ വിളവിന്റെ നാഥനോടു പ്രാര്‍ഥിക്കുവിന്‍. (മത്തായി 9:37)
- പ്രസംഗകനില്ലാതെ എങ്ങനെ കേള്‍ക്കും? അയയ്ക്കപ്പെടുന്നില്ലെങ്കില്‍ എങ്ങനെ പ്രസംഗിക്കും? സുവിശേഷം പ്രസംഗിക്കുന്നവരുടെ പാദങ്ങള്‍ എത്ര സുന്ദരം! എന്നാണല്ലോ എഴുതപ്പെട്ടിരിക്കുന്നത്. .. ആകയാല്‍ വിശ്വാസം കേള്‍വിയില്‍നിന്നും കേള്‍വി ക്രിസ്തുവിനെ പ്പറ്റിയുള്ള പ്രസംഗത്തില്‍ നിന്നുമാണ്. (റോമാ 10:14-17)
- മരിച്ചവര്‍ തങ്ങളുടെ മരിച്ചവരെ സംസ്കരിക്കട്ടെ; നീ പോയി ദൈവരാജ്യം പ്രസംഗിക്കുക. (ലൂക്കാ 9:60) | ശിഷ്യത്വം ആവശ്യപ്പെടുന്നത്യാഗങ്ങള്‍
- ഭൂമിയിലെങ്ങും എന്റെ നാമം ഉദ്ഘോഷിക്കപ്പെടുന്നതിനും എന്റെ ശക്തി നിന്നില്‍ വെളിപ്പെടുത്തുന്നതിനും വേണ്ടിയാണ് നിന്നെ ഞാന്‍ ഉയര്‍ത്തിയത്.(റോമാ 9:17)
- ചെന്നായ്ക്കളുടെ ഇടയിലേക്കു ചെമ്മരിയാടുകളെ എന്നപോലെ ഞാന്‍ നിങ്ങളെ അയയ്ക്കുന്നു. അതിനാല്‍, നിങ്ങള്‍ സര്‍പ്പങ്ങളെ പ്പോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്കളങ്കരുമായിരിക്കുവിന്‍. (മത്തായി 10:16) | അപ്പസ്തോലന്മാരെ അയയ്ക്കുന്നു
- നമ്മുടെ കര്‍ത്താവിനു സാക്ഷ്യം നല്കുന്നതില് നീ ലജ്ജിക്കരുത്. ദൈവത്തിന്റെ ശക്തിയില്‍ ആശ്രയിച്ചു കൊണ്ട് അവന്റെ സുവിശേഷത്തെ പ്രതിയുള്ള ക്ലേശങ്ങളില്‍ നീയും പങ്കു വഹിക്കുക. (2 തിമോത്തേയോസ് 1:8)
More
- തീക്ഷ്ണതയില്‍ മാന്ദ്യം കൂടാതെ ആത്മാവില്‍ ജ്വലിക്കുന്നവരായി കര്‍ത്താവിനെ ശുശ്രൂഷിക്കുവിന്‍. (റോമാ 12:11)
- ശിമയോന് പത്രോസ് മറുപടി പറഞ്ഞു: കര്‍ത്താവേ, ഞങ്ങള്‍ ആരുടെ അടുത്തേക്കു പോകും? നിത്യജീവന്റെ വചനങ്ങള്‍ നിന്റെ പക്കലുണ്ട്. (യോഹന്നാന് 6:68)
- നിങ്ങള്‍ എന്നെ തെരഞ്ഞെടുക്കുകയല്ല, ഞാന്‍ നിങ്ങളെ തെരഞ്ഞെടുക്കുകയാണു ചെയ്തത്. നിങ്ങള്‍ പോയി ഫലം പുറപ്പെടുവിക്കുന്നതിനും നിങ്ങളുടെ ഫലം നില നില്ക്കുന്നതിനും വേണ്ടി ഞാന്‍ നിങ്ങളെ നിയോഗിച്ചിരിക്കുന്നു. (യോഹന്നാന് 15:16)
- നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും. (മത്തായി 9:36)
- നിങ്ങളെ സ്വീകരിക്കുന്നവന് എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവന് എന്നെ അയച്ചവനെ സ്വീകരിക്കുന്നു. (മത്തായി 10:40)
- മധ്യാകാശത്തില്‍ പറക്കുന്ന വേറൊരു ദൂതനെ ഞാന്‍ കണ്ടു. ഭൂമിയിലുള്ളവരോടും സകല ജനതകളോടും ഗോത്രങ്ങളോടും ഭാഷകളോടും രാജ്യങ്ങളോടും വിളംബരം ചെയ്യാനുള്ള ഒരു സനാതന സുവിശേഷം അവന്റെ പക്കലുണ്ട്. (വെളിപാട് 14:6)
- സ്വര്‍ഗം തുറക്കപ്പെട്ടതായി ഞാന്‍ കണ്ടു. ഇതാ, ഒരു വെള്ളക്കുതിര. അതിന്റെ പുറത്തിരിക്കുന്നവന് വിശ്വസ്തനെന്നും സത്യവാനെന്നും വിളിക്കപ്പെടുന്നു. ..അവന് രക്തത്തില്‍ മുക്കിയ മേലങ്കി ധരിച്ചിരിക്കുന്നു. അവന്റെ നാമം ദൈവവചനം എന്നാണ്. സ്വര്‍ഗീയ സൈന്യങ്ങള്‍ നിര്‍മലവും ധവളവുമായ മൃദുല വസ്ത്രമണിഞ്ഞു വെള്ളക്കുതിരകളുടെ പുറത്ത് അവനെ അനുഗമിക്കുന്നു. ..അവനു മേലങ്കിയിലും തുടയിലും എഴുതപ്പെട്ട ഒരു നാമമുണ്ട്: രാജാക്കന്മാരുടെ രാജാവും നാഥന്മാരുടെ നാഥനും. (വെളിപാട് 19:11-16)