ജ്ഞാനം / വിവേകം / അറിവ്
ജ്ഞാനം നിറയാൻ ആഗ്രഹിക്കുക
- ജ്ഞാനം ലഭിക്കുന്നതു സ്വര്‍ണം കിട്ടുന്നതിനെക്കാള്‍ ശ്രേഷ്ഠമാണ്; വിജ്ഞാനം വെള്ളിയെക്കാള്‍ അഭികാമ്യവും.(സുഭാഷിതങ്ങള്‍ 16:16)
- ജ്ഞാനം സമ്പാദിക്കുകയാണ് സര്‍വ പ്രധാനം. എന്തു ത്യജിച്ചും ജ്ഞാനം സമ്പാദിക്കുക. അവളെ അമൂല്യമായി കരുതുക; അവള്‍ നിനക്ക് ഉയര്‍ച്ച നല്‍കും. അവളെ പുണരുക; അവള്‍ നിന്നെ ആദരിക്കും. അവള്‍ നിന്‍റെ ശിരസ്‌സില്‍ മനോഹരമായ പൂമാലയണിയിക്കും; നിനക്കു മഹത്വത്തിന്‍റെ കിരീടം നല്‍കും. മകനേ, എന്‍റെ വാക്ക് നിന്‍റെ ഹൃദയത്തില്‍ പതിയട്ടെ; അപ്പോള്‍ നിനക്കു ദീര്‍ഘായുസ്‌സുണ്ടാകും. ഞാന്‍ ജ്ഞാനത്തിന്‍റെ വഴി നിന്നെ പഠിപ്പിച്ചു; സത്യസന്ധതയുടെ പാതകളില്‍ നിന്നെ നയിച്ചു. (സുഭാഷിതങ്ങള്‍ 4:7-11) | ജ്ഞാനസമ്പാദനം അഭികാമ്യം
- ജ്ഞാനം നിന്‍റെ ഹൃദയത്തില്‍ നിറയുകയും അറിവ് ആത്മാവിനെ ആഹ്ളാദിപ്പിക്കുകയും ചെയ്യും. വിവേചനാശക്തി നിന്നെ കാത്തു കൊള്ളുകയും അറിവ് നിന്നെ സംരക്ഷിക്കുകയും ചെയ്യും. (സുഭാഷിതങ്ങള്‍ 2:10-11) | ജ്ഞാനത്തിന്‍റെ സത്ഫലങ്ങള്‍
- ജ്ഞാനം പിതൃസ്വത്തു പോലെ ശ്രേഷ്ഠമാണ്; ജീവിക്കുന്നവര്‍ക്ക് അതുപകരിക്കും. ധനം പരിരക്ഷ നല്‍കുന്നതു പോലെ ജ്ഞാനവും പരിരക്ഷ നല്‍കുന്നു. ജ്ഞാനിയുടെ ജീവന്‍ രക്ഷിക്കും എന്നതിലാണ്, ജ്ഞാനത്തിന്‍റെ വൈശിഷ്ട്യം. (സഭാപ്രസംഗകന്‍ 7:11-12)
- അവളുടെ ചൈതന്യം വിവേകമുള്ളതും വിശുദ്ധവും അതുല്യവും ബഹുമുഖവും സൂക്ഷമവും ചലനാത്മകവും സ്പഷ്ടവും നിര്‍മലവും വ്യതിരിക്തവും ക്ഷതമേല്‍പിക്കാനാവാത്തതും നന്‍മയെ സ്‌നേഹിക്കുന്നതും തീക്ഷ്ണവും അപ്രതിരോധ്യവും ഉപകാരപ്രദവും ആര്‍ദ്രവും സ്ഥിരവും ഭദ്രവും ഉത്കണ്ഠയില്‍നിന്നു മുക്തവും സര്‍വശക്തവും സകലത്തെയും നിയന്ത്രിക്കുന്നതും ബുദ്ധിയും നൈര്‍മല്യവും സൂക്ഷ്മതയുമുള്ള ചേതനകളിലേക്കു ചുഴിഞ്ഞിറങ്ങുന്നതുമാണ്. (ജ്ഞാനം 7:23) | ജ്ഞാനത്തിന്‍റെ മഹത്വം
- ഹൃദയത്തില്‍ ജ്ഞാനമുള്ളവന്‍ വിവേകിയെന്ന് അറിയപ്പെടുന്നു. ഹൃദ്യമായ ഭാഷണം കൂടുതല്‍ അനുനയിപ്പിക്കുന്നു. വിവേകം ലഭിച്ചവന് അതു ജീവന്‍റെ ഉറവയാണ്; ഭോഷത്തം ഭോഷനുള്ള ശിക്ഷയത്രേ. (സുഭാഷിതങ്ങള്‍ 16:21-22)
- ജ്ഞാനം നേടുന്നത് തന്നെത്തന്നെ സ്‌നേഹിക്കലാണ്; വിവേകം കാത്തു സൂക്ഷിക്കുന്നവന് ഐശ്വര്യമുണ്ടാകും. (സുഭാഷിതങ്ങള്‍ 19:8)
- എന്തു വില കൊടുത്തും സത്യം നേടുക; അതു കൈവിടരുത്. ജ്ഞാനവും പ്രബോധനവും ബുദ്ധിയും നേടുക. നീതിമാന്‍റെ പിതാവ് അത്യധികം ആഹ്ലാദിക്കും; ജ്ഞാനിയായ പുത്രനെ ലഭിച്ചവന്‍ അവനില്‍ സന്തുഷ്ടി കണ്ടെത്തും. (സുഭാഷിതങ്ങള്‍ 23:23-24)
- മകനേ, മനസ്‌സുവച്ചാല്‍ നിനക്കു ജ്ഞാനിയാകാം; ഉത്‌സാഹിച്ചാല്‍ നിനക്കു സമര്‍ഥനാകാം. (പ്രഭാഷകന്‍ 6:32) | ജ്ഞാനത്തിന്‍റെ മാര്‍ഗം
- എന്നാല്‍, ഉന്നതത്തില്‍നിന്നുള്ള ജ്ഞാനം ഒന്നാമത് ശുദ്ധവും പിന്നെ സമാധാനപൂര്‍ണവും വിനീതവും വിധേയത്വമുളളതും കാരുണ്യവും സത്ഫലങ്ങളും നിറഞ്ഞതും ആണ്. അത് അനിശ്ചിതമോ ആത്മാര്‍ഥതയില്ലാത്തതോ അല്ല. (യാക്കോബ് 3:17)
ജ്ഞാനം നിറയാനുള്ള വഴികൾ (Abhishekagni EPS 865: 11min to 27)

- നിങ്ങളില്‍ ജ്ഞാനം കുറവുള്ളവന്‍ ദൈവത്തോടു ചോദിക്കട്ടെ. അവന് അതു ലഭിക്കും. (യാക്കോബ് 1:5)
- നിശ്ശബ്ദനായിരുന്നു ശ്രവിക്കുക. നിനക്കു ഞാന്‍ ജ്ഞാനം പകര്‍ന്നു തരാം. (ജോബ് 33:33)
- ഞാന്‍ പ്രാര്‍ഥിച്ചു, എനിക്കു വിവേകം ലഭിച്ചു; ഞാന്‍ ദൈവത്തെ വിളിച്ചപേക്ഷിച്ചു, ജ്ഞാനചൈതന്യം എനിക്കു ലഭിച്ചു. … നിഗൂഢമായതും പ്രകടമായതും ഞാന്‍ പഠിച്ചു. (ജ്ഞാനം 7:7,21)
- എന്‍റെ വചനങ്ങളില്‍ അഭിലാഷമര്‍പ്പിക്കുവിന്‍, അവയോടു തീവ്രാഭിനിവേശം കാണിക്കുവിന്‍, നിങ്ങള്‍ക്കു ജ്ഞാനം ലഭിക്കും. (ജ്ഞാനം 6:11) | ജ്ഞാനം നേടുക
- തന്നെ അഭിലഷിക്കുന്നവര്‍ക്കു വെളിപ്പെടാന്‍ അവള്‍ തിടുക്കം കൂട്ടുന്നു. പ്രഭാതത്തിലുണര്‍ന്ന് അവളെ തേടുന്നവര്‍ പ്രയാസംകൂടാതെ അവളെ കണ്ടുമുട്ടും; അവള്‍ വാതില്‍ക്കല്‍ കാത്തു നില്‍പുണ്ട്. (ജ്ഞാനം 6:13-14)
- കര്‍ത്താവിന്‍റെ നിയമങ്ങളെപ്പറ്റി ചിന്തിക്കുക; അവിടുത്തെ പ്രമാണങ്ങളെപ്പറ്റി സദാ ധ്യാനിക്കുക. അവിടുന്നു തന്നെയാണ് നിനക്ക് ഉള്‍ക്കാഴ്ച നല്‍കുന്നത്; നിന്‍റെ ജ്ഞാനതൃഷ്ണ അവിടുന്ന് ശമിപ്പിക്കും. (പ്രഭാഷകന്‍ 6:37)
- ജ്ഞാനിയായ ഒരുവനെ കണ്ടെത്തിയാല്‍ അവനെ സന്ദര്‍ശിക്കാന്‍ വൈകരുത്; നിന്‍റെ പാദങ്ങള്‍ അവന്‍റെ വാതില്‍പ്പടി നിരന്തരം സ്പര്‍ശിക്കട്ടെ. (പ്രഭാഷകന്‍ 6:36)
- നൂനിന്‍റെ പുത്രനായ ജോഷ്വ ജ്ഞാനത്തിന്‍റെ ആത്മാവിനാല്‍ പൂരിതനായിരുന്നു; എന്തെന്നാല്‍, മോശ അവന്‍റെ മേല്‍ കൈകള്‍ വച്ചിരുന്നു. (നിയമാവര്‍ത്തനം 34:9)
- വിവേകമുള്ള ഏതൊരുവനിലും നിന്ന് ഉപദേശം തേടുക. സദുപദേശം നിരസിക്കരുത്. (തോബിത് 4:18)
- അവിടുത്തെ നാമത്തെ ഭയപ്പെടുകയാണ് യഥാര്‍ഥ ജ്ഞാനം. (മിക്കാ 6:9)
- ദൈവഭക്തി ജ്ഞാനത്തിനുള്ള പരിശീലനമാണ്; വിനയം ബഹുമതിയുടെ മുന്നോടിയും. (സുഭാഷിതങ്ങള്‍ 15:33)
- ദൈവഭക്തിയാണു ജ്ഞാനത്തിന്‍റെ ആരംഭം; അതു പരിശീലിക്കുന്നവര്‍ വിവേകികളാകും. (സങ്കീര്‍ത്തനങ്ങള്‍ 111:10)
- ദൈവഭക്തിയാണ് അറിവിന്‍റെ ഉറവിടം. (സുഭാഷിതങ്ങള്‍ 1:7)
- ദൈവഭക്തിയാണ് ജ്ഞാനത്തിന്‍റെ ഉറവിടം; പരിശുദ്ധനായവനെ അറിയുന്നതാണ് അറിവ്. (സുഭാഷിതങ്ങള്‍ 9:10)
- കര്‍ത്താവിനോടുള്ള ഭക്തി ജ്ഞാനത്തിന്‍റെ പൂര്‍ണതയാണ്. (പ്രഭാഷകന്‍ 1:16)
- ജ്ഞാനം കര്‍ത്താവിനോടുള്ള ഭക്തിയാണ്. തിന്‍മയില്‍ നിന്ന് അകലുന്നതാണു വിവേകം. (ജോബ് 28:28)
- അങ്ങയുടെ കല്‍പനകളില്‍ ഞാന്‍ വിശ്വസിക്കുന്നതു കൊണ്ട് അറിവും വിവേകവും എനിക്ക് ഉപദേശിച്ചു തരണമേ! (സങ്കീര്‍ത്തനങ്ങള്‍ 119:66)
- ഞാന്‍ നിന്നെ ഉപദേശിക്കാം, നീ നടക്കേണ്ട വഴി കാണിച്ചുതരാം; ഞാന്‍ നിന്‍റെ മേല്‍ ദൃഷ്ടിയുറപ്പിച്ചു നിന്നെ ഉപദേശിക്കാം. (സങ്കീര്‍ത്തനങ്ങള്‍ 32:8)
- നിന്‍റെ അപേക്ഷ ഞാന്‍ സ്വീകരിച്ചിരിക്കുന്നു. ജ്ഞാനവും വിവേകവും ഞാന്‍ നിനക്കു തരുന്നു. (1 രാജാക്കന്‍മാര്‍ 3:12)
- ജ്ഞാനിക്ക് ജ്ഞാനവും അറിവുള്ളവന് അറിവും പ്രദാനം ചെയ്യുന്നത് അവിടുന്നാണ്. അഗാധവും അജ്‌ഞേയവുമായ കാര്യങ്ങള്‍ അവിടുന്ന് വെളിപ്പെടുത്തുന്നു; അന്ധകാരത്തില്‍ മറഞ്ഞിരിക്കുന്നത് എന്താണെന്ന് അവിടുന്ന് അറിയുന്നു; പ്രകാശം അവിടുത്തോടൊപ്പം വസിക്കുന്നു. (ദാനിയേല്‍ 2:21-22)
- നിങ്ങളില്‍ ജ്ഞാനിയും വിവേകിയുമായവന്‍ ആരാണ്? അവന്‍ നല്ല പെരുമാറ്റം വഴി വിവേകജന്യമായ വിനയത്തോടെ തന്‍റെ പ്രവൃത്തികളെ മറ്റുള്ളവര്‍ക്കു കാണിച്ചുകൊടുക്കട്ടെ. (യാക്കോബ് 3:13)
- അഹങ്കാരത്തിന്‍റെ പിന്നാലെ അപമാനമുണ്ട്; വിനയമുള്ളവരോടുകൂടെ ജ്ഞാനവും. (സുഭാഷിതങ്ങള്‍ 11:2)
- എന്‍റെ ഈ വചനങ്ങള്‍ ശ്രവിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നവന്‍ പാറമേല്‍ ഭവനം പണിത വിവേകമതിയായ മനുഷ്യനു തുല്യനായിരിക്കും. (മത്തായി 7:24)
- നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ദൈവവും മഹത്വത്തിന്‍റെ പിതാവുമായവന്‍ ജ്ഞാനത്തിന്‍റെയും വെളിപാടിന്‍റെയും ആത്മാവിനെ നിങ്ങള്‍ക്കു പ്രദാനം ചെയ്തുകൊണ്ട് തന്നെക്കുറിച്ചുള്ള പൂര്‍ണമായ അറിവിലേക്കു നിങ്ങളെ നയിക്കട്ടെ! (എഫേസോസ് 1:17)
- പണ്ഡിതന്‍റെ വിജ്ഞാനം വിശ്രമത്തെ ആശ്രയിച്ചിരിക്കുന്നു; വ്യഗ്രതകള്‍ ഒഴിഞ്ഞാലേ ജ്ഞാനം ലഭിക്കൂ. (പ്രഭാഷകന്‍ 38:24)
- നീതിമാന്‍റെ അധരങ്ങള്‍ ജ്ഞാനം സംസാരിക്കുന്നു; അവന്‍റെ നാവില്‍ നിന്നു, നീതി ഉതിരുന്നു. (സങ്കീര്‍ത്തനങ്ങള്‍ 37:30)