When you need assurance

ഇതാ, ഞാന്‍ നിന്നോടു കൂടെയുണ്ട്. നീ പോകുന്നിടത്തെല്ലാം ഞാന്‍ നിന്നെ കാത്തു രക്ഷിക്കും. (ഉല്‍‍പത്തി 28:15) | I am with you and will watch over you wherever you go.  (Genesis 28:15)

ഞാന്‍ സേവിക്കുന്ന കര്‍ത്താവു തന്‍റെ ദൂതനെ നിന്‍റെ മുന്‍പേ അയച്ച് നിന്‍റെ വഴി ശുഭമാക്കും. (ഉല്‍‍പത്തി 24:40) |The Lord, before whom I walk, will send his angel with you and make your way successful. (Genesis 24:40)

നിന്‍റെ ദൈവവും കര്‍ത്താവുമായ ഞാന്‍ നിന്‍റെ വലത്തുകൈ പിടിച്ചിരിക്കുന്നു. ഞാനാണു പറയുന്നത്, ഭയപ്പെടേണ്ടാ. ഞാന്‍ നിന്നെ സഹായിക്കും. (ഏശയ്യാ 41:13) | I am the Lord your God who takes hold of your right hand and says to you, Do not fear; I will help you. (Isaiah 41:13)

ഒരിക്കലും നിന്നെ ഞാന്‍  കൈവിടുകയില്ല. ശക്തനും ധീരനുമായിരിക്കുക. … നിന്‍റെ ഉദ്യമങ്ങളിലെല്ലാം നീ വിജയം വരിക്കും. (ജോഷ്വാ 1:6,7) | I will not fail you or forsake you. Be strong and courageous. … You shall be prosperous and successful. (Joshua 1:6,7)

നമ്മുടെ ബലഹീനതയില്‍ ആത്മാവ് നമ്മെ സഹായിക്കുന്നു. (റോമാ 8:26) | The Spirit helps us in our weakness. (Romans 8:26)

അവിടുന്നു കൊടുങ്കാറ്റിനെ ശാന്തമാക്കി; തിരമാലകള്‍ ശമിച്ചു. അവര്‍ ആഗ്രഹിച്ച തുറമുഖത്ത് അവിടുന്ന് അവരെ എത്തിച്ചു. (സങ്കീര്‍ത്തനങ്ങള്‍ 107:30) | He stopped the storm and calmed the waves. He brought them safe to the port they wanted. (Psalm 107:30)

Think about God’s presence, protection, support and assurance when you embark on a new journey. Feel confident and move forward powerfully, trusting God’s promises.

More

  • കര്‍ത്താവിന്‍റെ സ്‌നേഹം ഒരിക്കലും അസ്തമിക്കുന്നില്ല; അവിടുത്തെ കാരുണ്യം അവസാനിക്കുന്നില്ല. ഓരോ പ്രഭാതത്തിലും അതു പുതിയതാണ്. അവിടുത്തെ വിശ്വസ്തത ഉന്നതമാണ്. (വിലാപങ്ങള്‍ 3:22) msg by Mario
  • കഴിഞ്ഞ കാര്യങ്ങള്‍ നിങ്ങള്‍ ഓര്‍ക്കുകയോ പരിഗണിക്കുകയോ വേണ്ടാ. ഇതാ, ഞാന്‍ പുതിയ ഒരു കാര്യം ചെയ്യുന്നു. അതു മുളയെടുക്കുന്നതു നിങ്ങള്‍ അറിയുന്നില്ലേ? ഞാന്‍ വിജനദേശത്ത് ഒരു പാതയും മരുഭൂമിയില്‍ നദികളും ഉണ്ടാക്കും. (ഏശയ്യാ 43:18-19)
  • ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ വീണ്ടും ശക്തി പ്രാപിക്കും; അവര്‍ കഴുകന്‍മാരെ പ്പോലെ ചിറകടിച്ചുയരും. അവര്‍ ഓടിയാലും ക്ഷീണിക്കുകയില്ല; നടന്നാല്‍ തളരുകയുമില്ല. (ഏശയ്യാ 40:31)
  • ഞങ്ങളുടെ ദൈവമായ കര്‍ത്താവിന്‍റെ കൃപ ഞങ്ങളുടെ മേല്‍ ഉണ്ടാകട്ടെ! ഞങ്ങളുടെ പ്രവൃത്തികളെ ഫലമണിയിക്കണമേ! ഞങ്ങളുടെ പ്രവൃത്തികളെ സുസ്ഥിരമാക്കണമേ! (സങ്കീര്‍ത്തനങ്ങള്‍ 90:17)
  • നിങ്ങളുടെ ജോലി എന്തുതന്നെയായിരുന്നാലും മനുഷ്യനെയല്ല, ദൈവത്തെ സേവിക്കുന്നതുപോലെ ഹൃദയ പരമാര്‍ഥതയോടെ ചെയ്യുവിന്‍. നിങ്ങള്‍ക്കു പ്രതിഫലമായി കര്‍ത്താവില്‍നിന്ന് അവകാശം ലഭിക്കുമെന്ന് അറിഞ്ഞു കൊള്ളുവിന്‍. കര്‍ത്താവായ ക്രിസ്തുവിനെ ത്തന്നെയാണല്ലോ നിങ്ങള്‍ ശുശ്രൂഷിക്കുന്നത്. (കൊളോസോസ് 3:23)

Create a website or blog at WordPress.com

Up ↑