When you hit a dead end

മരിച്ചവര്‍ക്കു ജീവനും അസ്തിത്വമില്ലാത്തവയ്ക്ക് അസ്തിത്വവും നല്‍കുന്ന ദൈവത്തിന്‍റെ മുമ്പില്‍ അബ്രഹാം വിശ്വാസമര്‍പ്പിച്ചു. പ്രതീക്ഷയ്ക്ക് സാധ്യത ഇല്ലാതിരുന്നിട്ടും, പ്രതീക്ഷയോടെ അവന്‍ വിശ്വസിച്ചു. (റോമാ 4:17) | Abraham believed in the God who brings the dead back to life and who creates new things out of nothing. (Romans 4:17)

മനുഷ്യര്‍ക്ക് അസാധ്യമായതു ദൈവത്തിനു സാധ്യമാണ്. (ലൂക്കാ 18:27) | What is impossible with man is possible with God. (Luke 18:27)

രക്ഷിക്കാന്‍ കഴിയാത്തവിധം കര്‍ത്താവിന്‍റെ കരം കുറുകിപ്പോയിട്ടില്ല. കേള്‍ക്കാനാവാത്ത വിധം അവിടുത്തെ കാതുകള്‍ക്കു മാന്ദ്യം സംഭവിച്ചിട്ടില്ല. (ഏശയ്യാ 59:1) | The Lord’s hand is not shortened, that it cannot save, or his ear dull, that it cannot hear. (Isaiah 59:1)

ഭീകരമായ ഗര്‍ത്തത്തില്‍ നിന്നും കുഴഞ്ഞചേറ്റില്‍ നിന്നും അവിടുന്ന് എന്നെ കരകയറ്റി; എന്‍റെ പാദങ്ങള്‍ പാറയില്‍ ഉറപ്പിച്ചു, കാല്‍വയ്പുകള്‍ സുരക്ഷിതമാക്കി. (സങ്കീര്‍ത്തനങ്ങള്‍ 40:2) | He lifted me out of the slimy pit, out of the mud and mire; he set my feet upon a rock, making my steps secure. (Psalm 40:2)

പത്രോസ് വഞ്ചിയില്‍ നിന്നിറങ്ങി വെള്ളത്തിനു മുകളിലൂടെ യേശുവിന്‍റെ അടുത്തേക്കു നടന്നു ചെന്നു. എന്നാല്‍, കാറ്റ് ആഞ്ഞടിക്കുന്നതുകണ്ട് അവന്‍ ഭയന്നു. ജലത്തില്‍ മുങ്ങിത്താഴാന്‍ തുടങ്ങിയപ്പോള്‍ അവന്‍ നിലവിളിച്ചുപറഞ്ഞു: കര്‍ത്താവേ, രക്ഷിക്കണേ! ഉടനെ യേശു കൈനീട്ടി അവനെ പിടിച്ചുകൊണ്ടു പറഞ്ഞു: അല്‍പവിശ്വാസീ, നീ സംശയിച്ചതെന്ത്? (മത്തായി 14:29-31) | msg by Fr. Vayalamannil at 1:50 min

Verses on hope

Create a website or blog at WordPress.com

Up ↑