Verses to fight fatigue

  • തളര്‍ന്നവന് അവിടുന്ന് ബലം നല്‍കുന്നു; ദുര്‍ബലനു ശക്തി പകരുകയും ചെയ്യുന്നു. (ഏശയ്യാ 40:29)
  • ക്ഷീണിതരെ ഞാന്‍ ശക്തിപ്പെടുത്തും; ദുഃഖിതരെ ഞാന്‍ ആശ്വസിപ്പിക്കും. (ജെറെമിയ 31:25)
  • യുവാക്കള്‍പോലും തളരുകയും ക്ഷീണിക്കുകയും ചെയ്‌തേക്കാം; ചെറുപ്പക്കാര്‍ ശക്തിയറ്റു വീഴാം. എന്നാല്‍, ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ വീണ്ടും ശക്തി പ്രാപിക്കും; അവര്‍ കഴുകന്‍മാരെപ്പോലെ ചിറകടിച്ചുയരും. അവര്‍ ഓടിയാലും ക്ഷീണിക്കുകയില്ല; നടന്നാല്‍ തളരുകയുമില്ല. (ഏശയ്യാ 40:30-31)
  • ദൈവമാണു നമ്മുടെ അഭയവും ശക്തിയും; കഷ്ടതകളില്‍ അവിടുന്നു സുനിശ്ചിതമായ തുണയാണ്. (സങ്കീര്‍ത്തനങ്ങള്‍ 46:1)
  • ഇസ്രായേലിന്‍റെ ദൈവമായ അവിടുന്നു തന്‍റെ വിശുദ്ധ മന്ദിരത്തില്‍ ഭീതിദനാണ്; അവിടുന്നു തന്‍റെ ജനത്തിനു ശക്തിയും അധികാരവും പ്രദാനം ചെയ്യുന്നു. ദൈവം വാഴ്ത്തപ്പെടട്ടെ! (സങ്കീര്‍ത്തനങ്ങള്‍ 68:35)
  • എന്‍റെ ശരീരവും മനസ്‌സും ക്ഷീണിച്ചു പോയേക്കാം; എന്നാല്‍, ദൈവമാണ് എന്‍റെ ബലം; അവിടുന്നാണ് എന്നേക്കുമുള്ള എന്‍റെ ഓഹരി… ദൈവത്തോടു ചേര്‍ന്നു നില്‍ക്കുന്നതാണ് എന്‍റെ ആനന്ദം. (സങ്കീര്‍ത്തനങ്ങള്‍ 73:26)
  • കര്‍ത്താവല്ലാതെ ദൈവം ആരുണ്ട്? നമ്മുടെ ദൈവമല്ലാതെ രക്ഷാശില എവിടെയുണ്ട്? അവിടുന്നു ശക്തി കൊണ്ട് എന്‍റെ അരമുറുക്കുന്നു; എന്‍റെ മാര്‍ഗം സുരക്ഷിതമാക്കുന്നു. അവിടുന്ന് എന്‍റെ കാലുകള്‍ക്കു മാന്‍ പേടയുടെ വേഗം നല്‍കി; ഉന്നതഗിരികളില്‍ എന്നെ സുരക്ഷിതനായി നിറുത്തി. (സങ്കീര്‍ത്തനങ്ങള്‍ 18:31-32)
  • അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്‍റെ അടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. .. എന്‍റെ നുകം വഹിക്കുകയും എന്നില്‍നിന്നു പഠിക്കുകയും ചെയ്യുവിന്‍. (മത്തായി 11:28-29)
  • ദൈവത്തിന്‍റെ ശക്തമായ കരത്തിന്‍ കീഴില്‍, നിങ്ങള്‍ താഴ്മയോടെ നില്‍ക്കുവിന്‍. അവിടുന്നു തക്ക സമയത്തു നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. നിങ്ങളുടെ ഉത്കണ്ഠകളെല്ലാം അവിടുത്തെ ഏല്‍പിക്കുവിന്‍. അവിടുന്നു നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവാണ്. (1 പത്രോസ് 5:6)
  • ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ. പ്രാര്‍ഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാ സ്‌തോത്രങ്ങളോടെ നിങ്ങളുടെ യാചനകള്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുവിന്‍. (ഫിലിപ്പി 4:6)
  • ഞാന്‍ പ്രശാന്തമായി കിടന്നുറങ്ങും; എന്തെന്നാല്‍, കര്‍ത്താവേ, അങ്ങു തന്നെയാണ് എനിക്കു സുരക്ഷിതത്വം നല്‍കുന്നത്.(സങ്കീര്‍ത്തനങ്ങള്‍ 4:8)
  • ദൈവം തന്‍റെ ജോലി ഏഴാം ദിവസം പൂര്‍ത്തിയാക്കി. താന്‍ തുടങ്ങിയ പ്രവൃത്തിയില്‍നിന്നു വിരമിച്ച്, ഏഴാം ദിവസം അവിടുന്നു വിശ്രമിച്ചു. (ഉല്‍‍പത്തി 2:2) | Even God took a day to rest after creating the world.
  • കര്‍ത്താവു വീടു പണിയുന്നില്ലെങ്കില്‍പണിക്കാരുടെ അധ്വാനം വ്യര്‍ഥമാണ്. കര്‍ത്താവു നഗരം കാക്കുന്നില്ലെങ്കില്‍ കാവല്‍ക്കാര്‍ ഉണര്‍ന്നിരിക്കുന്നതും വ്യര്‍ഥം. അതിരാവിലെ എഴുന്നേല്‍ക്കുന്നതും വളരെ വൈകി കിടക്കാന്‍ പോകുന്നതും കഠിന പ്രയത്‌നം ചെയ്ത് ഉപജീവിക്കുന്നതും വ്യര്‍ഥമാണ്. തന്‍റെ പ്രിയപ്പെട്ടവര്‍ ഉറങ്ങുമ്പോള്‍ കര്‍ത്താവ് അവര്‍ക്കു വേണ്ടതു നല്‍കുന്നു. (സങ്കീര്‍ത്തനങ്ങള്‍ 127:1-2) | Trusting in Him, while working and resting, is the key to renewal and refreshment.
  • നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പു തോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പു തോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം. (ഗലാത്തിയാ 6:9)
  • എല്ലാ കാര്യങ്ങളിലും ഇടപെടുകയും എന്നാല്‍, ഒരു പ്രവൃത്തിയും ചെയ്യാതെ അലസരായിക്കഴിയുകയും ചെയ്യുന്ന ചിലര്‍ നിങ്ങളുടെ യിടയിലുണ്ടെന്നു ഞങ്ങള്‍ കേള്‍ക്കുന്നു. അത്തരം ആളുകളോടു കര്‍ത്താവായ യേശുവില്‍ ഞങ്ങള്‍ കല്‍പ്പിക്കുകയും ഉദ്‌ബോധിപ്പിക്കുകയും ചെയ്യുന്നു: അവര്‍ ശാന്തരായി ജോലി ചെയ്ത് അപ്പം ഭക്ഷിക്കട്ടെ. സഹോദരരേ, നന്‍മ പ്രവര്‍ത്തിക്കുന്നതില്‍ നിങ്ങള്‍ നിരുത്‌സാഹരാകരുത്. (2 തെസലോനിക്കാ 3:11-13)
  • ദൈവത്തില്‍ മാത്രമാണ് എനിക്ക് ആശ്വാസം. അവിടുന്നാണ് എനിക്കു പ്രത്യാശ നല്‍കുന്നത്… ശക്തി ദൈവത്തിന്‍റേതാണ്. കര്‍ത്താവേ, കാരുണ്യവും അങ്ങയുടേതാണ്. അവിടുന്നു മനുഷ്യനു പ്രവൃത്തിക്കൊത്തു പ്രതിഫലം നല്‍കുന്നു. (സങ്കീര്‍ത്തനങ്ങള്‍ 62:1,11,12)
  • ഉത്‌സാഹശീലമുള്ളവരുടെ ആലോചനകള്‍ തീര്‍ച്ചയായും സമൃദ്ധി കൈവരുത്തുന്നു.  (സുഭാഷിതങ്ങള്‍ 21:5)
  • പിന്നെ അവന്‍ ശിഷ്യന്‍മാരുടെ അടുത്തു വന്നു പറഞ്ഞു: നിങ്ങള്‍ ഇപ്പോഴും ഉറങ്ങി വിശ്രമിക്കുന്നുവോ? ഇതാ, സമയം അടുത്തിരിക്കുന്നു. .. എഴുന്നേല്‍ക്കുവിന്‍, നമുക്കു പോകാം. (മത്തായി 26:45)
  • തീക്ഷ്ണതയില്‍ മാന്ദ്യം കൂടാതെ ആത്മാവില്‍ ജ്വലിക്കുന്നവരായി കര്‍ത്താവിനെ ശുശ്രൂഷിക്കുവിന്‍. (റോമാ 12:11)
  • നമ്മുടെ ബലഹീനതയില്‍ ആത്മാവ് നമ്മെ സഹായിക്കുന്നു. വേണ്ടവിധം പ്രാര്‍ഥിക്കേണ്ടതെങ്ങനെയെന്നു നമുക്കറിഞ്ഞുകൂടാ. എന്നാല്‍, അവാച്യമായ നെടുവീര്‍പ്പുകളാല്‍ ആത്മാവു തന്നെ നമുക്കു വേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു. (റോമാ 8:26)
  • പ്രത്യാശയുടെ ദൈവം നിങ്ങളുടെ വിശ്വാസത്താല്‍ സകല സന്തോഷവും സമാധാനവും കൊണ്ടു നിങ്ങളെ നിറയ്ക്കട്ടെ! അങ്ങനെ, പരിശുദ്ധാത്മാവിന്‍റെ ശക്തിയാല്‍  നിങ്ങള്‍ പ്രത്യാശയില്‍ സമൃദ്ധി പ്രാപിക്കുകയും ചെയ്യട്ടെ! (റോമാ 15:13)
  • ഈ ലക്ഷ്യം പ്രാപിക്കുന്നതിനു വേണ്ടിയത്രേ, അവന്‍ എന്നില്‍ ശക്തിയായി ഉണര്‍ത്തുന്ന ശക്തി കൊണ്ടു ഞാന്‍ കഠിനമായി അധ്വാനിക്കുന്നത്.(കൊളോസോസ് 1:29)
  • എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും. (ഫിലിപ്പി 4 : 13)

Related verses: Feeling tired?

Talks: Overcoming Weariness by Joel Osteen

Create a website or blog at WordPress.com

Up ↑