Verses to eliminate worry

നിങ്ങളുടെ ഉത്കണ്ഠകളെല്ലാം അവിടുത്തെ ഏല്‍പിക്കുവിന്‍. അവിടുന്നു നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവാണ്.  (1 പത്രോസ് 5:6) | Cast all your anxieties on him, for he cares about you. (1 Peter 5:7)

ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ. പ്രാര്‍ഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാ സ്‌തോത്രങ്ങളോടെ നിങ്ങളുടെ യാചനകള്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുവിന്‍. അപ്പോള്‍, നമ്മുടെ എല്ലാ ധാരണയെയും അതിലംഘിക്കുന്ന ദൈവത്തിന്‍റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്തുവില്‍ കാത്തുകൊള്ളും. (ഫിലിപ്പി 4:6-7) | Don’t worry about anything; instead, pray about everything. Tell God what you need, and thank him for all he has done. Then you will experience God’s peace, which exceeds anything we can understand. His peace will guard your hearts and minds as you live in Christ Jesus. (Philippians 4:6-7)

എന്‍റെ ഹൃദയത്തിന്‍റെ ആകുലതകള്‍ വര്‍ധിക്കുമ്പോള്‍ അങ്ങ് നല്‍കുന്ന ആശ്വാസം എന്നെ ഉന്‍മേഷവാനാക്കുന്നു. (സങ്കീര്‍ത്തനങ്ങള്‍ 94:19) When the cares of my heart are many, your consolations cheer my soul. (Psalms 94:19)

മറിയം കര്‍ത്താവിന്‍റെ വചനങ്ങള്‍ കേട്ടുകൊണ്ട് അവന്‍റെ പാദത്തിങ്കല്‍ ഇരുന്നു. … “മര്‍ത്താ, മര്‍ത്താ, നീ പലതിനെക്കുറിച്ചും ഉത്കണ്ഠാകുലയും അസ്വസ്ഥയു മായിരിക്കുന്നു. ഒന്നുമാത്രമേ ആവശ്യമുള്ളൂ. മറിയം നല്ലഭാഗം തെരഞ്ഞെ ടുത്തിരിക്കുന്നു.” (ലൂക്കാ 10:41) | Mary, who sat at the Lord’s feet and listened to what he was saying. .. “Martha, Martha, you are worried and distracted by many things; there is need of only one thing. Mary has chosen the better part, which will not be taken away from her.” (Luke 10:41)

Why worrying is useless

Worrying accomplishes absolutely nothing and is a waste of your precious time. Worrying won’t help you solve a problem or bring about a solution, so why waste your time and energy on it?

ഉത്കണ്ഠ മൂലം ആയുസ്‌സിന്‍റെ ദൈര്‍ഘ്യം ഒരു മുഴമെങ്കിലും കൂട്ടാന്‍ നിങ്ങളിലാര്‍ക്കെങ്കിലും സാധിക്കുമോ?  വസ്ത്രത്തെപ്പറ്റിയും നിങ്ങള്‍ എന്തിന് ആകുലരാകുന്നു? വയലിലെ ലില്ലികള്‍ എങ്ങനെ വളരുന്നു എന്നു നോക്കുക; അവ അധ്വാനിക്കുന്നില്ല, നൂല്‍നൂല്‍ക്കുന്നുമില്ല. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: സോളമന്‍പോലും തന്‍റെ സര്‍വമഹത്വത്തിലും ഇവയില്‍ ഒന്നിനെ പ്പോലെ അലംകൃതനായിരുന്നില്ല. (മത്തായി 6:27-29) | Can all your worries add a
single moment to your life? And why worry about your clothing? Look at the lilies of the field and how they grow. They don’t work or make their clothing, yet Solomon in all his glory was not dressed as beautifully as they are. 
(Matthew 6:27-29)

Worrying is not good for you, physically or mentally. Excessive worrying can make you sick and can drain your energy.

ഉത്കണ്ഠ ഒരുവന്‍റെ ഹൃദയത്തെ നിരുന്‍മേഷമാക്കുന്നു; നല്ലവാക്ക് അവനെ ഉത്തേജിപ്പിക്കുന്നു. (സുഭാഷിതങ്ങള്‍ 12:25) | Worry weighs a person down; an encouraging word cheers a person up. (Proverbs 12:25)

Worrying means we are not trusting God enough.

ഇന്നുള്ളതും നാളെ അടുപ്പില്‍ എറിയപ്പെടുന്നതും ആയ പുല്ലിനെ ദൈവം ഇപ്രകാരം അലങ്കരിക്കുന്നെങ്കില്‍, അല്‍പവിശ്വാസികളേ, നിങ്ങളെ അവിടുന്ന് എത്രയധികം അലങ്കരിക്കുകയില്ല! (മത്തായി 6:30) | And if God cares so wonderfully for wildflowers that are here today and thrown into the fire tomorrow, he will certainly care for you. Why do you have so little faith? (Matthew 6:30)

Worrying takes your focus away from God.

ഞാന്‍ നിങ്ങളോടു പറയുന്നു: എന്തു ഭക്ഷിക്കും, എന്തു പാനംചെയ്യും എന്നു ജീവനെക്കുറിച്ചോ എന്തു ധരിക്കും എന്നു ശരീരത്തെക്കുറിച്ചോ നിങ്ങള്‍ ഉത്കണ്ഠാകുലരാകേണ്ടാ. ഭക്ഷണത്തെക്കാള്‍ ജീവനും വസ്ത്രത്തെക്കാള്‍ ശരീരവും ശ്രേഷ്ഠമല്ലേ? (മത്തായി 6:25) | That is why I tell you not to worry about everyday life-whether you have enough food and drink, or enough clothes to wear. Isn’t life more than food, and your body more than clothing? (Matthew 6:25)

അതിനാല്‍ എന്തു ഭക്ഷിക്കും, എന്തു പാനംചെയ്യും, എന്തു ധരിക്കും എന്നു വിചാരിച്ചു നിങ്ങള്‍ ആകുലരാകേണ്ടാ. വിജാതീയരാണ് ഇവയെല്ലാം അന്വേഷിക്കുന്നത്. നിങ്ങള്‍ക്കിവയെല്ലാം ആവശ്യമാണെന്നു നിങ്ങളുടെ സ്വര്‍ഗീയ പിതാവ് അറിയുന്നു. നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും. അതിനാല്‍, നാളെയെക്കുറിച്ചു നിങ്ങള്‍ ആകുലരാകരുത്. നാളത്തെ ദിനം തന്നെ അതിനെക്കുറിച്ച് ആകുലപ്പെട്ടു കൊള്ളും. ഓരോ ദിവസത്തിനും അതതിന്‍റെ ക്‌ളേശം മതി. (മത്തായി 6:31-33) | So don’t worry about these things, saying, ‘What will we eat? What will we drink? What will we wear?’ These things dominate the thoughts of unbelievers, but your heavenly Father already knows all your needs. Seek the Kingdom of God above all else, and live righteously, and he will give you everything you need. (Matthew 6:31-33)

The Bible teaches that we should deal with each day’s problems when they occur and not be obsessed with future concerns that may not happen.

Tips to eliminate your worry

Bible verses to read:

Create a website or blog at WordPress.com

Up ↑