കുടുംബകൂട്ടായ്മ

നമ്മുടെ സഭായോഗങ്ങള്‍ നാം ഉപേക്ഷിക്കരുത്. സ്‌നേഹത്തോടെ ജീവിക്കുന്നതിനും നല്ല കാര്യങ്ങള്‍ ചെയ്യുന്നതിനും പരസ്പരം പ്രോത്‌സാഹിപ്പിക്കാന്‍ എങ്ങനെ കഴിയുമെന്ന് നമുക്കു പര്യാലോചിക്കാം. (ഹെബ്രായര്‍ 10:24)

നിങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നതു പോലെ തന്നെ തമ്മില്‍ത്തമ്മില്‍ ആ ശ്വസിപ്പിക്കുകയും പരസ്പരോന്നമനത്തിനു വേണ്ടി യത്‌നിക്കുകയും ചെയ്യുവിന്‍. (1 തെസലോനിക്കാ 5:11) | Encourage one another and build each other up. (1 Thessalonians 5:11)

അവര്‍ ഏക മനസ്‌സോടെ താത്പര്യപൂര്‍വ്വം ഭവനംതോറും അപ്പം മുറിക്കുകയും ഹൃദയലാളിത്യത്തോടും ആഹ്ലാദത്തോടും കൂടെ ഭക്ഷണത്തില്‍ പങ്കുചേരുകയും ചെയ്തിരുന്നു. (അപ്പ. പ്രവര്‍ത്തനങ്ങള്‍ 2:46)

അവര്‍ (അപ്പസ്‌തോലന്‍മാരുടെ) പ്രബോധനം, കൂട്ടായ്മ, അപ്പംമുറിക്കല്‍, പ്രാര്‍ഥന എന്നിവയില്‍ സദാ താത്പര്യപൂര്‍വ്വം പങ്കുചേര്‍ന്നു. (അപ്പ. പ്രവര്‍ത്തനങ്ങള്‍ 2:42)

സ്‌നേഹത്തോടെ ജീവിക്കുന്നതിനും നല്ല കാര്യങ്ങള്‍ ചെയ്യുന്നതിനും പരസ്പരം പ്രോത്‌സാഹിപ്പിക്കാന്‍ എങ്ങനെ കഴിയുമെന്ന് നമുക്കു പര്യാലോചിക്കാം. ചിലര്‍ സാധാരണമായി ചെയ്യാറുള്ളതുപോലെ നമ്മുടെ സഭായോഗങ്ങള്‍ നാം ഉപേക്ഷിക്കരുത്. മാത്രമല്ല, ആദിനം അടുത്തുവരുന്നതു കാണുമ്പോള്‍ നിങ്ങള്‍ പരസ്പരം കൂടുതല്‍ കൂടുതല്‍ പ്രോത്‌സാഹിപ്പിക്കുകയും വേണം. (ഹെബ്രായര്‍ 10:24-25)

നിങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നതു പോലെ തന്നെ തമ്മില്‍ത്തമ്മില്‍ ആ ശ്വസിപ്പിക്കുകയും പരസ്പരോന്നമനത്തിനു വേണ്ടി യത്‌നിക്കുകയും ചെയ്യുവിന്‍. (1 തെസലോനിക്കാ 5:11)

അടുത്തുള്ള അയല്‍ക്കാരനാണ് അകലെയുള്ള സഹോദരനെക്കാള്‍ മെച്ചം. (സുഭാഷിതങ്ങള്‍ 27:10)

ഇരുമ്പ് ഇരുമ്പിനു മൂര്‍ച്ച കൂട്ടുന്നു; ഒരുവന്‍ അപരന്‍റെ ബുദ്ധിക്കു മൂര്‍ച്ച കൂട്ടുന്നു. (സുഭാഷിതങ്ങള്‍ 27:17)

അവര്‍ ഏക മനസ്‌സോടെ താത്പര്യപൂര്‍വ്വം (അനുദിനം ദേവാലയത്തില്‍ ഒന്നിച്ചുകൂടുകയും) ഭവനംതോറും അപ്പം മുറിക്കുകയും ഹൃദയ ലാളിത്യത്തോടും ആഹ്ളാദത്തോടും കൂടെ ഭക്ഷണത്തില്‍ പങ്കുചേരുകയും ചെയ്തിരുന്നു. (അപ്പ. പ്രവര്‍ത്തനങ്ങള്‍ 2:46)

അവര്‍ (അപ്പസ്‌തോലന്‍മാരുടെ) പ്രബോധനം, കൂട്ടായ്മ, അപ്പംമുറിക്കല്‍, പ്രാര്‍ഥന എന്നിവയില്‍ സദാ താത്പര്യപൂര്‍വ്വം പങ്കുചേര്‍ന്നു. (അപ്പ. പ്രവര്‍ത്തനങ്ങള്‍ 2:42)

ഭൂമിയില്‍ നിങ്ങളില്‍ രണ്ടുപേര്‍ യോജിച്ചു ചോദിക്കുന്ന ഏതു കാര്യവും എന്‍റെ സ്വര്‍ഗസ്ഥനായ പിതാവ് നിറവേറ്റിത്തരും. എന്തെന്നാല്‍, രണ്ടോ മൂന്നോപേര്‍ എന്‍റെ നാമത്തില്‍ ഒരുമിച്ചു കൂടുന്നിടത്ത് അവരുടെ മധ്യേ ഞാന്‍ ഉണ്ടായിരിക്കും.(മത്തായി 18:19-20)

Create a website or blog at WordPress.com

Up ↑