അസൂയ
Consequences of envy
- പ്രശാന്തമായ മനസ്‌സ് ശരീരത്തിന് ഉന്‍മേഷം നല്‍കുന്നു; അസൂയ അസ്ഥികളെ ജീര്‍ണിപ്പിക്കുന്നു. (സുഭാഷിതങ്ങള്‍ 14:30)
- അസൂയയും കോപവും ജീവിതത്തെ വെട്ടിച്ചുരുക്കുന്നു; ഉത്കണ്ഠ അകാല വാര്‍ദ്ധക്യം വരുത്തുന്നു. (പ്രഭാഷകന്‍ 30:24)
- എവിടെ അസൂയയും സ്വാര്‍ഥമോഹവും ഉണ്ടോ അവിടെ ക്രമക്കേടും എല്ലാ ദുഷ്‌കര്‍മങ്ങളും ഉണ്ട്. (യാക്കോബ് 3:16)
- എന്നാല്‍, ഓരോ വ്യക്തിയും സ്വന്തം ചെയ്തികള്‍ വിലയിരുത്തട്ടെ. അപ്പോള്‍ അഭിമാനിക്കാനുള്ള വക അവനില്‍ ത്തന്നെയായിരിക്കും, മറ്റുള്ളവരി ലായിരിക്കുകയില്ല. (ഗലാത്തിയാ 6:4)
- ക്രോധാവേശം മൂഢനെ കൊല്ലുന്നു; അസൂയ സരളഹൃദയനെ നിഹനിക്കുന്നു. (ജോബ് 5:2)
Let go of envy
- നിന്‍റെ ഹൃദയം പാപികളെ നോക്കി അസൂയപ്പെടരുത്; എപ്പോഴും ദൈവഭക്തിയില്‍ ഉറച്ചു നില്‍ക്കുക. തീര്‍ച്ചയായും നിനക്കൊരു ഭാവിയുണ്ട്; നിന്‍റെ പ്രതീക്ഷയ്ക്കു ഭംഗം നേരിടുകയില്ല. (സുഭാഷിതങ്ങള്‍ 23:17-18)
- അയല്‍ക്കാരന്‍റെ ഭവനം മോഹിക്കരുത്; അയല്‍ക്കാരന്‍റെ ഭാര്യയെയോ ദാസനെയോ ദാസിയെയോ കാളയെയോ കഴുതയെയോ അവന്‍റെ മറ്റെന്തെങ്കിലുമോ മോഹിക്കരുത്. (പുറപ്പാട് 20:17)
- എന്നാല്‍, ഓരോ വ്യക്തിയും സ്വന്തം ചെയ്തികള്‍ വിലയിരുത്തട്ടെ. അപ്പോള്‍ അഭിമാനിക്കാനുള്ള വക അവനില്‍ ത്തന്നെയായിരിക്കും, മറ്റുള്ളവരി ലായിരിക്കുകയില്ല. (ഗലാത്തിയാ 6:4)
- സ്‌നേഹം അസൂയപ്പെടുന്നില്ല. ആത്മപ്രശംസ ചെയ്യുന്നില്ല, അഹങ്കരിക്കുന്നില്ല. (1 കൊറിന്തോസ് 13:4)
- നിങ്ങള്‍ എല്ലാ തിന്‍മയും വഞ്ചനയും കാപട്യവും അസൂയയും അപവാദവും ഉപേക്ഷിക്കുവിന്‍. രക്ഷയിലേക്കു വളര്‍ന്നു വരേണ്ടതിന് നിങ്ങള്‍ പരിശുദ്ധവും ആത്മീയവുമായ പാലിനു വേണ്ടി ഇളം പൈതങ്ങളെ പ്പോലെ ദാഹിക്കുവിന്‍. (1 പത്രോസ് 2:1-2)
- ദുഷ്ടരെക്കണ്ടു നീ അസ്വസ്ഥനാകേണ്ടാ; ദുഷ്‌കര്‍മികളോട് അസൂയപ്പെടുകയും വേണ്ടാ. അവര്‍ പുല്ലു പോലെ പെട്ടെന്ന് ഉണങ്ങിപ്പോകും; സസ്യം പോലെ വാടുകയും ചെയ്യും. ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ചു നന്‍മ ചെയ്യുക; അപ്പോള്‍ ഭൂമിയില്‍ സുരക്ഷിതനായി വസിക്കാം. (സങ്കീര്‍ത്തനങ്ങള്‍ 37:1-3)
- തങ്ങള്‍ക്കു കൂടുതല്‍ ലഭിക്കുമെന്ന് ആദ്യം വന്നവര്‍ വിചാരിച്ചു. എന്നാല്‍, അവര്‍ക്കും ഓരോ ദനാറ തന്നെ കിട്ടി. അതു വാങ്ങുമ്പോള്‍ അവര്‍ വീട്ടുടമസ്ഥനെതിരേ പിറുപിറുത്തു. അവസാനം വന്ന ഇവര്‍ ഒരു മണിക്കൂറേ ജോലി ചെയ്തുള്ളൂ; എന്നിട്ടും പകലിന്‍റെ അധ്വാനവും ചൂടും സഹിച്ച ഞങ്ങളോട് അവരെ നീ തുല്യരാക്കിയല്ലോ. .. ഞാന്‍ നല്ലവനായതു കൊണ്ട് നീ എന്തിന് അസൂയപ്പെടുന്നു? (മത്തായി 20:10-11,15) (Comparing yourself with others can cause envy) | മുന്തിരിത്തോട്ടത്തിലെ ജോലിക്കാര്‍
- നിനക്ക് എന്തു പ്രത്യേക മാഹാത്മ്യമാണുള്ളത്? ദാനമായി ലഭിച്ചതല്ലാതെ നിനക്ക് എന്തുണ്ട്? (1 കൊറിന്തോസ് 4:7)
- സന്തോഷിക്കുന്നവരോടു കൂടെ സന്തോഷിക്കുവിന്‍. (റോമാ 12:15)
- പിമ്പന്‍മാര്‍ മുമ്പന്‍മാരും മുമ്പന്‍മാര്‍ പിമ്പന്‍മാരുമാകും. (മത്തായി 20:16)
- നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്‍റെ മനസ്‌സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്‌ഷേമത്തിനുള്ള പദ്ധതിയാണത് – നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്ധതി. (ജെറെമിയ 29:11)
- കര്‍ത്താവാണ് എന്‍റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല. (സങ്കീര്‍ത്തനങ്ങള്‍ 23:1)
- നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം സദാ സമൃദ്ധമായി ഉണ്ടാകാനും സത്കൃത്യങ്ങള്‍ ധാരാളമായി ചെയ്യാനും വേണ്ട എല്ലാ അനുഗ്രഹങ്ങളും സമൃദ്ധമായി നല്‍കാന്‍ കഴിവുറ്റവനാണ് ദൈവം. (2 കൊറിന്തോസ് 9:8)
- ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ വീണ്ടും ശക്തി പ്രാപിക്കും; അവര്‍ കഴുകന്‍മാരെ പ്പോലെ ചിറകടിച്ചുയരും. (ഏശയ്യാ 40:31)
To eliminate feelings of envy
- Stop comparing yourself to others
- Remind yourself about your uniqueness; God has a unique purpose for you and also plans.
- Remember God is generous to you and whatever you have is God’s gift to you. Be grateful for what you have. Be content with what you have. God can multiply what you have, if you are generous.
- Don’t resent God’s goodness to others. You don’t know their background/pain behind their success. Start enjoying God’s grace to others. Appreciate and admire their accomplishments and learn from them.
- Trust God when life seems unfair. Keep focused on God’s plans for you. God will reward you at the right time.
- Remember that eternal life is more important than any material things; the things that you envy most won’t matter in heaven. Build treasures in heaven by loving and serving God and others. (source ‘Love does not envy‘)
More tips to control feelings of envy