Verses for controlling anger

അനീതിയായ കോപത്തിനു ന്യായീകരണമില്ല; കോപം മനുഷ്യനെ നാശത്തിലേക്കു തള്ളുന്നു. (പ്രഭാഷക‌ന്‍ 1:22)

കോപം നിന്നെ പരിഹാസത്തിലേക്കു തിരിക്കാതിരിക്കാന്‍ നീ സൂക്ഷിച്ചു കൊള്ളുക. (ജോബ് 36:18)

ക്ഷിപ്രകോപി ബുദ്ധിഹീനമായി പ്രവര്‍ത്തിക്കുന്നു; ബുദ്ധിമാന്‍ ക്ഷമാശീലനാണ്. (സുഭാഷിതങ്ങള്‍ 14:17)

മുന്‍കോപി കലഹം ഇളക്കിവിടുന്നു; ക്ഷമാശീലന്‍ അതു ശമിപ്പിക്കുന്നു. (സുഭാഷിതങ്ങള്‍ 15:18)

സഹോദരനോടു കോപിക്കുന്നവന്‍ ന്യായവിധിക്ക് അര്‍ഹനാകും. സഹോദരനെ ഭോഷാ എന്നു വിളിക്കുന്നവന്‍ ന്യായാധിപ സംഘത്തിന്‍റെ മുമ്പില്‍ നില്‍ക്കേണ്ടി വരും; വിഡ്ഢി എന്നു വിളിക്കുന്നവനാകട്ടെ നരകാഗ്‌നിക്ക് ഇരയായിത്തീരും. (മത്തായി 5:22)

മനുഷ്യര്‍ പറയുന്ന ഓരോ വ്യര്‍ഥവാക്കിനും വിധിദിവസത്തില്‍ കണക്കു കൊടുക്കേണ്ടി വരും. (മത്തായി 12:36)

വാക്കുകളില്‍ നിയന്ത്രണം പാലിക്കുന്നവന്‍ തന്‍റെ ജീവന്‍ സുരക്ഷിതമാക്കുന്നു; അധരങ്ങളെ നിയന്ത്രിക്കാത്തവന്‍ നാശമടയുന്നു. (സുഭാഷിതങ്ങള്‍ 13:3)

ദൈവകൃപ ആര്‍ക്കും നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍. വിദ്വേഷത്തിന്‍റെ വേരു വളര്‍ന്ന് ഉപദ്രവം ചെയ്യാതിരിക്കാന്‍ സൂക്ഷിക്കുവിന്‍. വിദ്വേഷം മൂലം പലരും അശുദ്ധരായിത്തീരുന്നു. (ഹെബ്രായര്‍ 12:15)

സഹോദരനെ വെറുക്കുന്നവന്‍ കൊലപാതകിയാണ്. (1 യോഹന്നാ‌ന്‍ 3:15) | പരസ്പരം സ്‌നേഹിക്കുവിന്‍

ഭോഷന്‍ കോപത്തെ കടിഞ്ഞാണ്‍ അയച്ചുവിടുന്നു; ജ്ഞാനി അതിനെ ക്ഷമയോടെ നിയന്ത്രിക്കുന്നു. (സുഭാഷിതങ്ങള്‍ 29:11) | A stupid man gives free rein to his anger; a wise man waits and lets it grow cool. (Proverb 29:11)

നിങ്ങള്‍ കേള്‍ക്കുന്നതില്‍ സന്നദ്ധതയുള്ളവരും സംസാരിക്കുന്നതില്‍ തിടുക്കം കൂട്ടാത്തവരും കോപിക്കുന്നതില്‍ മന്ദഗതിക്കാരും ആയിരിക്കണം. മനുഷ്യന്‍റെ കോപം ദൈവനീതിയുടെ പ്രവര്‍ത്തനത്തിനു പ്രേരണ നല്‍കുന്നില്ല. (യാക്കോബ് 1:19-20) | Always be quick to listen, slow to speak, and slow to get angry, because human anger will never bring about the righteous life that God desires.     (James 1:19-20)

സദ്ബുദ്ധി ക്ഷിപ്രകോപത്തെ നിയന്ത്രിക്കും; തെറ്റു പൊറുക്കുന്നത് അവനു ഭൂഷണം. (സുഭാഷിതങ്ങള്‍ 19:11) | A man’s wisdom gives him patience. (Proverb 19:11)

Reflect and ask these questions: What is causing me anger? hurt, fear or frustrations? What do I really want? How can I get it?

കര്‍ത്താവേ, എന്‍റെ നാവിനു കടിഞ്ഞാണിടണമേ! എന്‍റെ അധരകവാടത്തിനു കാവലേര്‍പ്പെടുത്തണമേ! (സങ്കീര്‍ത്തനങ്ങള്‍ 141:3) | Lord, help me control my tongue; help me be careful about what I say. (Psalm 141:3)

Release anger appropriately. Don’t suppress it, hide it or express it; instead admit it and take appropriate corrective and preventive actions.

കോപിക്കാം; എന്നാല്‍, പാപം ചെയ്യരുത്. നിങ്ങളുടെ കോപം സൂര്യന്‍ അസ്തമിക്കുന്നതു വരെ നീണ്ടു പോകാതിരിക്കട്ടെ. (എഫേസോസ് 4 : 26) | If you become angry, don’t let your anger lead you into sin. (Ephesians 4:26)

സൗമ്യമായ മറുപടി ക്രോധം ശമിപ്പിക്കുന്നു; പരുഷമായ വാക്ക് കോപം ഇളക്കി വിടുന്നു. (സുഭാഷിതങ്ങള്‍ 15:1) | A gentle answer quiets anger, but a harsh one stirs it up. Proverbs. 15:1

Respond with love & patience; use it for reconciliation and good results.

നിങ്ങളുടെ സംസാരം എപ്പോഴും കരുണാമസൃണവും ഹൃദ്യവുമായിരിക്കട്ടെ.  ഓരോരുത്തരോടും എങ്ങനെ മറുപടി പറയണമെന്നു നിങ്ങള്‍ മനസ്‌സിലാക്കിയിരിക്കണം. (കൊളോസോസ് 4:6)

അയല്‍ക്കാരനുമായുള്ള തര്‍ക്കം പരസ്പരം പറഞ്ഞു തീര്‍ക്കുക. (സുഭാഷിതങ്ങള്‍ 25:9)

നിങ്ങളുടെ അധരങ്ങളില്‍ നിന്ന് തിന്‍മയുടെ വാക്കുകള്‍ പുറപ്പെടാതിരിക്കട്ടെ. കേള്‍വിക്കാര്‍ക്ക് ആത്മീയചൈതന്യം പ്രദാനം ചെയ്യുന്നതിനായി, അവരുടെ ഉന്നതിക്കുതകും വിധം നല്ല കാര്യങ്ങള്‍ സന്ദര്‍ഭമനുസരിച്ചു സംസാരിക്കുവിന്‍. (എഫേസോസ് 4:29)

കര്‍ത്താവിന്‍റെ മുന്‍പില്‍ സ്വസ്ഥനായിരിക്കുക; ക്ഷമാപൂര്‍വം അവിടുത്തെ കാത്തിരിക്കുക; കോപത്തില്‍ നിന്ന് അകന്നു നില്‍ക്കുക, ക്രോധം വെടിയുക, പരിഭ്രമിക്കാതിരിക്കുക; അതു തിന്‍മയിലേക്കു മാത്രമേ നയിക്കൂ. (സങ്കീര്‍ത്തനങ്ങള്‍ 37:7-8)

തിന്‍മയ്ക്കു പ്രതികാരം ചെയ്യുമെന്നു പറയരുത്; കര്‍ത്താവില്‍ ആശ്രയിക്കുക, അവിടുന്ന് നിന്നെ സഹായിക്കും. (സുഭാഷിതങ്ങള്‍ 20:22)

കോപശീലനോട് സൗഹൃദം പാടില്ല; രോഷാകുലനോട് ഇടപെടുകയുമരുത്. | Keep away from angry, short-tempered people, or you will learn to be like them. (Proverbs. 22:24)

നിങ്ങള്‍ ഈ ലോകത്തിന് അനുരൂപരാകരുത്; പ്രത്യുത, നിങ്ങളുടെ മനസ്‌സിന്‍റെ നവീകരണംവഴി രൂപാന്തരപ്പെടുവിന്‍. (റോമാ 12:2) | Don’t copy the behavior and customs of this world, but let God transform you into a new person by changing the way you think. (Romans 12:2)

ഭര്‍ത്താക്കന്‍മാരേ, നിങ്ങള്‍ ഭാര്യമാരെ സ്‌നേഹിക്കുവിന്‍. അവരോടു നിര്‍ദയമായി പെരുമാറരുത്. (കൊളോസോസ് 3:19) | You husbands must love your wives and never treat them harshly. (Colossians 3:19)

പിതാക്കന്‍മാരേ, നിങ്ങള്‍ കുട്ടികളില്‍ കോപം ഉളവാക്കരുത്. അവരെ കര്‍ത്താവിന്‍റെ ശിക്ഷണത്തിലും ഉപദേശത്തിലും വളര്‍ത്തുവിന്‍. (എഫേസോസ് 6:4)

സ്‌നേഹം ദീര്‍ഘക്ഷമയും ദയയുമുള്ളതാണ്. (1 കൊറിന്തോസ് 13:5) | Love is not easily angered. (1 Corinthians 13:5)

മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ, അങ്ങനെ തന്നെ നിങ്ങള്‍ അവരോടും പെരുമാറുവിന്‍. (ലൂക്കാ 6:31)

ശത്രുക്കളെ സ്‌നേഹിക്കുവിന്‍; നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുവിന്‍. (മത്തായി 5:44) | How to forgive easily

തിന്‍മയ്ക്കു തിന്‍മയോ, നിന്ദനത്തിനു നിന്ദനമോ പകരം കൊടുക്കാതെ, അനുഗ്രഹിക്കുവിന്‍. (1 പത്രോസ് 3:9)

നിന്‍റെ സഹോദരന്‍റെ കണ്ണിലെ കരട് നീ കാണുകയും സ്വന്തം കണ്ണിലെ തടിക്കഷണത്തെ ഗൗനിക്കാതിരിക്കുകയും ചെയ്യുന്നതെന്ത്? (ലൂക്കാ 6:41)

സഹോദരര്‍ ഏകമനസ്‌സായി ഒരുമിച്ചുവസിക്കുന്നത് എത്ര വിശിഷ്ടവും സന്തോഷപ്രദവുമാണ്! (സങ്കീര്‍ത്തനങ്ങള്‍ 133:1)

ഓരോരുത്തര്‍ക്കും അവകാശപ്പെട്ടിരിക്കുന്നതു കൊടുക്കുവിന്‍. നികുതി അവകാശപ്പെട്ടവനു നികുതി; ചുങ്കം അവകാശപ്പെട്ടവനു ചുങ്കം; ആദരം അര്‍ഹിക്കുന്നവന് ആദരം; ബഹുമാനം നല്‍കേണ്ടവനു ബഹുമാനം. (റോമാ 13:7)

Righteous Anger : Anger is God-given energy intended to help us solve problems. Examples of biblical anger include David’s being upset over hearing Nathan the prophet sharing an injustice (2 Samuel 12) and Jesus’ anger over how some of the Jews had defiled worship at God’s temple in Jerusalem (John 2:13-18). Notice that neither of these examples of anger involved self-defense, but a defense of others or of a principle. (source)

Feeling angry? | Tips to manage your anger

Create a website or blog at WordPress.com

Up ↑