Verses of blessings

കര്‍ത്താവ് നിന്നെ നിരന്തരം നയിക്കും; മരുഭൂമിയിലും നിനക്കു സമൃദ്ധി നല്‍കും; നിന്‍റെ അസ്ഥികളെ ബലപ്പെടുത്തും. നനച്ചു വളര്‍ത്തിയ പൂന്തോട്ടവും വറ്റാത്ത നീരുറവയും പോലെ ആകും നീ. (ഏശയ്യാ 58:11)

നിന്‍റെ പുരാതന നഷ്ടശിഷ്ടങ്ങള്‍ പുനരുദ്ധരിക്കപ്പെടും. അനേകം തലമുറകളുടെ അടിസ്ഥാനം നീ പണിതുയര്‍ത്തും. പൊളിഞ്ഞ മതിലുകള്‍ പുനരുദ്ധരിക്കുന്നവനെന്നും ഭവനങ്ങള്‍ക്കു കേടു പോക്കുന്നവനെന്നും നീ വിളിക്കപ്പെടും. (ഏശയ്യാ 58:12)

ഞാന്‍ നിന്നെ വലിയൊരു ജനതയാക്കും. നിന്നെ ഞാന്‍ അനുഗ്രഹിക്കും. നിന്‍റെ പേര് ഞാന്‍ മഹത്തമമാക്കും. അങ്ങനെ നീ ഒരനുഗ്രഹമായിരിക്കും. (ഉല്‍‍പത്തി 12:2)

പണിയുവിന്‍, ഞാന്‍ നിങ്ങളോടുകൂടെയുണ്ട്. ഈ ആലയം ഞാന്‍ മഹത്വപൂര്‍ണമാക്കും. ഈ സ്ഥലത്തിനു ഞാന്‍ ഐശ്വര്യം നല്‍കും. .. ഇന്നു മുതല്‍ ഞാന്‍ നിങ്ങളെ അനുഗ്രഹിക്കും. (ഹഗ്ഗായി 2:19)

ഞാന്‍ നിങ്ങളെ രക്ഷിച്ച് അനുഗ്രഹമാക്കും. ഭയപ്പെടേണ്ടാ, കരുത്താര്‍ജിക്കുവിന്‍. (സഖറിയാ 8:13)

അവിടുത്തെ സഹായത്താല്‍ ഞാന്‍ സൈന്യനിരയെ ഭേദിക്കും; എന്‍റെ ദൈവത്തിന്‍റെ സഹായത്താല്‍ ഞാന്‍ കോട്ട ചാടിക്കടക്കും. (സങ്കീര്‍ത്തനങ്ങള്‍ 18:29)

അപ്പോള്‍ നീ കര്‍ത്താവില്‍ ആനന്ദം കണ്ടെത്തും. ലോകത്തിലെ ഉന്നത സ്ഥാനങ്ങളിലൂടെ നിന്നെ ഞാന്‍ സവാരിചെയ്യിക്കും. (ഏശയ്യാ 58:14)

വരണ്ട ഭൂമിയില്‍ ജലവും ഉണങ്ങിയ നിലത്ത് അരുവികളും ഞാന്‍ ഒഴുക്കും. നിന്‍റെ സന്തതികളുടെ മേല്‍ എന്‍റെ ആത്മാവും നിന്‍റെ മക്കളുടെ മേല്‍ എന്‍റെ അനുഗ്രഹവും ഞാന്‍ വര്‍ഷിക്കും. ജലത്തില്‍ സസ്യങ്ങളും നദീതീരത്ത് അലരികളും പോലെ അവര്‍ തഴച്ചു വളരും. (ഏശയ്യാ 44:3-4)

മലകള്‍ അകന്നു പോയേക്കാം; കുന്നുകള്‍ മാറ്റപ്പെട്ടേക്കാം. എന്നാല്‍, എന്‍റെ അചഞ്ചലമായ സ്‌നേഹം നിന്നെ പിരിയുകയില്ല. (ഏശയ്യാ 54:10)

എന്നെ സ്‌നേഹിക്കുകയും എന്‍റെ കല്പനകള്‍ പാലിക്കുകയും ചെയ്യുന്നവരോട് ആയിരമായിരം തലമുറകള്‍ വരെ ഞാന്‍ കരുണ കാണിക്കും. (പുറപ്പാട് 20:6)

സമുദ്രത്തിലൂടെ കടന്നുപോകുമ്പോള്‍ ഞാന്‍ നിന്നോടു കൂടെയുണ്ടായിരിക്കും. നദികള്‍ കടക്കുമ്പോള്‍ അതു നിന്നെ മുക്കിക്കളയുകയില്ല. അഗ്‌നിയിലൂടെ നടന്നാലും നിനക്കു പൊള്ളലേല്‍ക്കുകയില്ല; ജ്വാല നിന്നെ ദഹിപ്പിക്കുകയുമില്ല. (ഏശയ്യാ 43:2)

കര്‍ത്താവാണു നിന്‍റെ കാവല്‍ക്കാരന്‍; നിനക്കു തണലേകാന്‍ അവിടുന്നു നിന്‍റെ വലത്തു ഭാഗത്തുണ്ട്. പകല്‍ സൂര്യനോ രാത്രി ചന്ദ്രനോ നിന്നെ ഉപദ്രവിക്കുകയില്ല. സകല തിന്‍മകളിലുംനിന്നു കര്‍ത്താവ്‌ നിന്നെ കാത്തു കൊള്ളും; അവിടുന്നു നിന്‍റെ ജീവന്‍ സംരക്ഷിക്കും. കര്‍ത്താവു നിന്‍റെ വ്യാപാരങ്ങളെ ഇന്നുമെന്നേക്കും കാത്തു കൊള്ളും. (സങ്കീര്‍ത്തനങ്ങള്‍ 121:5-7)

നിന്‍റെ ദൈവവും കര്‍ത്താവുമായ ഞാന്‍ നിന്‍റെ വലത്തുകൈ പിടിച്ചിരിക്കുന്നു. ഞാനാണു പറയുന്നത്, ഭയപ്പെടേണ്ടാ. ഞാന്‍ നിന്നെ സഹായിക്കും. (ഏശയ്യാ 41:13)

ഇതാ, പാമ്പുകളുടെയും തേളുകളുടെയും ശത്രുവിന്‍റെ സകല ശക്തികളുടെയും മീതേ ചവിട്ടി നടക്കാന്‍ നിങ്ങള്‍ക്കു ഞാന്‍ അധികാരം തന്നിരിക്കുന്നു. ഒന്നും നിങ്ങളെ ഉപദ്രവിക്കുകയില്ല. (ലൂക്കാ 10:19) | More verses on God’s protection

നിന്‍റെ ദൈവമായ കര്‍ത്താവിന്‍റെ വാക്കു കേട്ട് ഇന്നു ഞാന്‍ നിനക്കു നല്‍കുന്ന കല്‍പനകളെല്ലാം സൂക്ഷ്മമായി പാലിക്കുമെങ്കില്‍ അവിടുന്ന് നിന്നെ ഭൂമിയിലെ മറ്റെല്ലാ ജനതകളെയുംകാള്‍ ഉന്നതനാക്കും. .. നഗരത്തിലും വയലിലും നീ അനുഗൃഹീതനായിരിക്കും. നിന്‍റെ സന്തതികളും വിളവുകളും .. അനുഗ്രഹിക്കപ്പെടും. സകല പ്രവൃത്തികളിലും നീ അനുഗൃഹീതനായിരിക്കും. നിനക്കെതിരേ വരുന്ന ശത്രുക്കളെ നിന്‍റെ മുന്‍പില്‍ വച്ചു കര്‍ത്താവു തോല്‍പിക്കും. .. നിന്‍റെ കളപ്പുരകളിലും നിന്‍റെ പ്രയത്‌നങ്ങളിലും കര്‍ത്താവ് അനുഗ്രഹം വര്‍ഷിക്കും. നിന്‍റെ ദൈവമായ കര്‍ത്താവ് നിനക്കു തരുന്ന ദേശത്ത് അവിടുന്നു നിന്നെ അനുഗ്രഹിക്കും. ..  കര്‍ത്താവിന്‍റെ നാമം നീ വഹിക്കുന്നതു കാണുമ്പോള്‍ ലോകത്തിലുള്ള സകല മനുഷ്യരും നിന്നെ ഭയപ്പെടും.  .. സമൃദ്ധമായ വിളവു നല്‍കി അവിടുന്നു നിന്നെ സമ്പന്നനാക്കും. കര്‍ത്താവു തന്‍റെ വിശിഷ്ട ഭണ്‍ഡാഗാരമായ ആകാശം തുറന്ന് നിന്‍റെ ദേശത്ത് തക്കസമയത്തു മഴ പെയ്യിച്ച് നിന്‍റെ എല്ലാ പ്രയത്‌നങ്ങളെയും അനുഗ്രഹിക്കും. അനേകം ജനതകള്‍ക്കു നീ കടം കൊടുക്കും; നിനക്കു കടം വാങ്ങേണ്ടി വരികയില്ല. കര്‍ത്താവു നിന്നെ ജനതകളുടെ നേതാവാക്കും; നീ ആരുടെയും ആജ്ഞാനുവര്‍ത്തി ആയിരിക്കുകയില്ല. ഇന്നു ഞാന്‍ നിനക്കു നല്‍കുന്ന, നിന്‍റെ ദൈവമായ കര്‍ത്താവിന്‍റെ കല്‍പനകള്‍ ശ്രവിച്ച് അവ ശ്രദ്ധാപൂര്‍വം പാലിക്കുമെങ്കില്‍ നിനക്ക് അഭിവൃദ്ധിയുണ്ടാകും; നിനക്ക് ഒരിക്കലും അധോഗതിയുണ്ടാവുകയില്ല. (നിയമാവര്‍ത്തനം 28:1-14)

പണിയുവിന്‍, ഞാന്‍ നിങ്ങളോടുകൂടെയുണ്ട്. ഈ ആലയം ഞാന്‍ മഹത്വപൂര്‍ണമാക്കും. ഈ സ്ഥലത്തിനു ഞാന്‍ ഐശ്വര്യം നല്‍കും. .. ഇന്നു മുതല്‍ ഞാന്‍ നിങ്ങളെ അനുഗ്രഹിക്കും. (ഹഗ്ഗായി 2:19)

കര്‍ത്താവിനെ നിന്‍റെ സമ്പത്തുകൊണ്ടും, നിന്‍റെ എല്ലാ ഉത്പന്നങ്ങളുടെയും ആദ്യഫലങ്ങള്‍കൊണ്ടും ബഹുമാനിക്കുക. അപ്പോള്‍ നിന്‍റെ ധാന്യപ്പുരകള്‍ സമൃദ്ധി കൊണ്ടു നിറയുകയും നിന്‍റെ ചക്കുകളില്‍ വീഞ്ഞു നിറഞ്ഞു കവിയുകയും ചെയ്യും. (സുഭാഷിതങ്ങള്‍ 3: 9-10) | More verses on Abundance

നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ നിങ്ങള്‍ ആരാധിക്കണം. അപ്പോള്‍ ഞാന്‍ നിങ്ങളുടെ ഭക്ഷ്യവും പാനീയവും ആശീര്‍വദിക്കും; നിങ്ങളുടെ ഇടയില്‍ നിന്നു രോഗം നിര്‍മാര്‍ജനം ചെയ്യും. ഗര്‍ഭച്ഛിദ്രമോ വന്ധ്യതയോ നാട്ടില്‍ ഉണ്ടാവുകയില്ല; നിനക്കു ഞാന്‍ ദീര്‍ഘായുസ്‌സു തരും. (പുറപ്പാട് 23:25-26) | Verses on healing

കര്‍ത്താവില്‍ പൂര്‍ണ ഹൃദയത്തോടെ വിശ്വാസമര്‍പ്പിക്കുക; സ്വന്തം ബുദ്ധിയെ ആശ്രയിക്കുകയുമരുത്. നിന്‍റെ എല്ലാ പ്രവൃത്തികളും ദൈവ വിചാരത്തോടെ യാകട്ടെ; അവിടുന്ന് നിനക്ക് വഴി തെളിച്ചുതരും. (സുഭാഷിതങ്ങള്‍ 3:5-6) | Trust the Lord with all your heart, and don’t depend on your own understanding. Remember the Lord in all you do, and he will give you success. (Proverbs 3:5-6) | Verses on Success

Create a website or blog at WordPress.com

Up ↑