കർത്താവിനെ അന്വേഷിക്കുക, ആശ്രയിക്കുക, പ്രാർത്ഥിക്കുക. ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദി പറയുക. ഭയത്തെ ദൂരീകരിക്കുക. വിശ്വാസം വർദ്ധിപ്പിക്കുക. ദൈവ തിരുമനസ്സിനു കീഴ്വഴങ്ങുക.
കർത്താവിൽ ആശ്രയിക്കുക
- കര്‍ത്താവില്‍ പൂര്‍ണഹൃദയത്തോടെ വിശ്വാസമര്‍പ്പിക്കുക; സ്വന്തം ബുദ്ധിയെ ആശ്രയിക്കുകയുമരുത്. (സുഭാഷിതങ്ങള്‍ 3:5)
- നിങ്ങളുടെ ഉത്കണ്ഠകളെല്ലാം അവിടുത്തെ ഏല്പിക്കുവിന്. അവിടുന്നു നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവാണ്. (1 പത്രോസ്5:6)
- നിന്റെ ഭാരം കര്‍ത്താവിനെ ഏല്പിക്കുക, അവിടുന്നു നിന്നെ താങ്ങിക്കൊള്ളും. (സങ്കീര്‍ത്തനങ്ങള്‍ 55:22)
- അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. (മത്തായി 11:28-29)
- കര്‍ത്താവാണ് എന്റെ ഇടയന്; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല. (സങ്കീര്‍ത്തനങ്ങള്‍ 23:1)
- ഞാന്‍ നിങ്ങളെ അനാഥരായി വിടുകയില്ല. (യോഹന്നാന് 14:18)
- ഇതാ, ഞാന്‍ നിന്നോടു കൂടെയുണ്ട്. നീ പോകുന്നിടത്തെല്ലാം ഞാന്‍ നിന്നെ കാത്തു രക്ഷിക്കും. (ഉല്പത്തി 28:15)
- നിന്റെ ദൈവവും കര്‍ത്താവുമായ ഞാന്‍ നിന്റെ വലത്തുകൈ പിടിച്ചിരിക്കുന്നു. ഞാനാണു പറയുന്നത്, ഭയപ്പെടേണ്ടാ. ഞാന്‍ നിന്നെ സഹായിക്കും. (ഏശയ്യാ 41:13)
- എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയില്‍ നിന്ന് യേശുക്രിസ്തു വഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കും. (ഫിലിപ്പി 4:19)
- ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്, അവിടുന്നു സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കറിയാമല്ലോ. (റോമാ 8:28)
- ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ വീണ്ടും ശക്തി പ്രാപിക്കും; അവര്‍ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും. അവര്‍ ഓടിയാലും ക്ഷീണിക്കുകയില്ല; നടന്നാല്‍ തളരുകയുമില്ല. (ഏശയ്യാ 40:31)
പ്രാർത്ഥിക്കുക
- ചോദിക്കുവിന്‍, നിങ്ങള്‍ക്കു ലഭിക്കും; അന്വേഷിക്കുവിന്‍, നിങ്ങള്‍ കണ്ടെത്തും; മുട്ടുവിന്‍, നിങ്ങള്‍ക്കു തുറന്നു കിട്ടും. (മത്തായി 7:7)
- കര്‍ത്താവിനു നന്ദിപറയുവിന്‍; അവിടുന്നു നല്ലവനാണ്. (സങ്കീര്‍ത്തനങ്ങള്‍ 107:1)
- ഞാന്‍ വിശ്വസിക്കുന്നു. എന്റെ അവിശ്വാസം പരിഹരിച്ച് എന്നെ സഹായിക്കണമേ! (മര്‍ക്കോസ് 9:24)
- പ്രഭാതത്തില്‍ ഞാന്‍ അങ്ങയുടെകാരുണ്യത്തെപ്പറ്റി കേള്‍ക്കട്ടെ! എന്തെന്നാല്‍, അങ്ങയിലാണു ഞാന്‍ ആശ്രയിക്കുന്നത്. ഞാന്‍ നടക്കേണ്ട വഴി എന്നെ പഠിപ്പിക്കണമേ! (സങ്കീര്‍ത്തനങ്ങള്‍ 143:8)
- എന്തെന്നാല്‍, ഭീരുത്വത്തിന്റെ ആത്മാവിനെയല്ല ദൈവം നമുക്കു നല്‍കിയത്; ശക്തിയുടെയും സ്നേഹത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും ആത്മാവിനെയാണ്. (2 തിമോത്തേയോസ് 7:1)
ജ്ഞാനം തേടുക
- നിശ്ശബ്ദനായിരുന്നു ശ്രവിക്കുക. നിനക്കു ഞാന്‍ ജ്ഞാനം പകര്‍ന്നു തരാം. (ജോബ് 33:33)
- എന്തു വില കൊടുത്തും സത്യം നേടുക; അതു കൈവിടരുത്. ജ്ഞാനവും പ്രബോധനവും ബുദ്ധിയും നേടുക. (സുഭാഷിതങ്ങള്‍ 23:23)
- അങ്ങയുടെ വചനം എന്റെ പാദത്തിനു വിളക്കും പാതയില്‍ പ്രകാശവുമാണ്.(സങ്കീര്‍ത്തനങ്ങള്‍ 119:105)
- നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത് – നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്കുന്ന പദ്ധതി. (ജെറെമിയ 29:11)
- സത്യാത്മാവു വരുമ്പോള്‍ നിങ്ങളെ സത്യത്തിന്റെ പൂര്ണതയിലേക്കു നയിക്കും. .. വരാനിരിക്കുന്ന കാര്യങ്ങള്‍ അവന് നിങ്ങളെ അറിയിക്കും. (യോഹന്നാന് 16: 13, 14)
Know what matters most
- നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും.(മത്തായി 6:33)
Get advice from people of wisdom
- വിവേകമുള്ള മകന് പിതാവിന്റെ ഉപദേശം കേള്‍ക്കുന്നു. (സുഭാഷിതങ്ങള്‍ 13:1) (Seek wisdom from a spiritually matured person).
More
- എന്റെ സഹോദരരേ, വിവിധ പരീക്ഷകളില്‍ അകപ്പെടുമ്പോള്‍, നിങ്ങള്‍ സന്തോഷിക്കുവിന്‍. എന്തെന്നാല്‍, വിശ്വാസം പരീക്ഷിക്കപ്പെടുമ്പോള് നിങ്ങള്‍ക്ക് അതില്‍ സ്ഥിരത ലഭിക്കുമെന്ന് അറിയാമല്ലോ. ഈ സ്ഥിരത പൂര്‍ണഫലം പുറപ്പെടുവിക്കുകയും അങ്ങനെ നിങ്ങള്‍ പൂര്‍ണരും എല്ലാം തികഞ്ഞവരും ഒന്നിലും കുറവില്ലാത്തവരും ആവുകയും ചെയ്യും. നിങ്ങളില്‍ ജ്ഞാനം കുറവുള്ളവന് ദൈവത്തോടു ചോദിക്കട്ടെ. അവന് അതു ലഭിക്കും. (യാക്കോബ് 1:2-5)
- പ്രിയപ്പെട്ടവരേ, എല്ലാ ആത്മാക്കളെയും നിങ്ങള്‍ വിശ്വസിക്കരുത്; ആത്മാക്കളെ പരിശോധിച്ച്, അവ ദൈവത്തില്‍ നിന്നാണോ എന്നു വിവേചിക്കുവിന്‍. പല വ്യാജപ്രവാചകന്മാരും ലോകത്തിലെങ്ങും പ്രത്യക്ഷപ്പെട്ടിരിക്കുന്നു. … നമുക്കു പരസ്പരം സ്നേഹിക്കാം; എന്തെന്നാല്‍, സ്നേഹം ദൈവത്തില്‍നിന്നുള്ളതാണ്. സ്നേഹിക്കുന്ന ഏവനും ദൈവത്തില്‍നിന്നു ജനിച്ചവനാണ്; അവന് ദൈവത്തെ അറിയുകയും ചെയ്യുന്നു. (1 യോഹന്നാന് 4:1, 7) | സത്യാത്മാവിനെ വിവേചിച്ചറിയുക
- ദൈവം കോലാഹലത്തിന്റെ ദൈവമല്ല, സമാധാനത്തിന്റെ ദൈവമാണ്. (കൊറിന്തോസ് 14:33)
- ദൈവത്തെപ്പറ്റിയുള്ള അറിവിനെതിരായ വാദമുഖങ്ങളെയും ഔദ്ധത്യപൂര്‍ണമായ എല്ലാ പ്രതിബന്ധങ്ങളെയും ഞങ്ങള്‍ തകര്‍ക്കുകയും ക്രിസ്തുവിനെ അനുകരിക്കേണ്ടതിന് എല്ലാ ചിന്താഗതികളെയും കീഴ്പ്പെടുത്തുകയും ചെയ്യുന്നു. (2 കൊറിന്തോസ് 10:5)