Verses I claim

Verses I claim for my needs

ജോലി/ projects/ opportunities to serve

ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചള വാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രായേലിന്‍റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും. (ഏശയ്യാ 45:2,3)

Wealth

ദരിദ്രനെ സമ്പന്നനാക്കാന്‍ കർത്താവിന് ഒരു നിമിഷം മതി. കർത്താവിന്‍റെ അനുഗ്രഹമാണ് ദൈവഭക്തന് സമ്മാനം. അതു ക്ഷണനേരം കൊണ്ട് പൂവണിയുന്നു. (പ്രഭാഷകൻ 11:22)

Success

സ്വർഗ്ഗത്തിന്‍റെ ദൈവം ഞങ്ങൾക്ക് വിജയം നൽകും. (നെഹമിയ 2:20)

അസാദ്ധ്യ കാര്യങ്ങൾക്ക്/ Miracles in my life

മനുഷ്യര്‍ക്ക് അസാധ്യമായതു ദൈവത്തിനു സാധ്യമാണ്. (ലൂക്കാ 18:27)

രോഗം മാറാൻ / ക്ഷീണം മാറാൻ

ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ വീണ്ടും ശക്തി പ്രാപിക്കും; അവര്‍ കഴുകന്‍മാരെ പ്പോലെ ചിറകടിച്ചുയരും. അവര്‍ ഓടിയാലും ക്ഷീണിക്കുകയില്ല; നടന്നാല്‍ തളരുകയുമില്ല. (ഏശയ്യാ 40:31)

യാത്രയ്ക്ക് പോകുമ്പോൾ

നിന്‍റെ ദൈവമായ കര്‍ത്താവ് നീ പോകുന്നിടത്തെല്ലാം നിന്നോടു കൂടെ ഉണ്ടായിരിക്കും. (ജോഷ്വാ 1:9)

More

പരിശുദ്ധാത്മാവ് നിന്‍റെ മേല്‍ വരും; അത്യുന്നതന്‍റെ ശക്തി നിന്‍റെ മേല്‍ ആവസിക്കും. (ലൂക്കാ 1:35)

അവന്‍റെ  വായ് തുറക്കപ്പെട്ടു. നാവ് സ്വതന്ത്രമായി. അവന്‍ ദൈവത്തെ വാഴ്ത്തിക്കൊണ്ട് സംസാരിക്കാന്‍ തുടങ്ങി.  (ലൂക്കാ 1:64)

കര്‍ത്താവ് ജോസഫിന്‍റെ കൂടെ ഉണ്ടായിരുന്നു. എല്ലാ കാര്യങ്ങളിലും അവന് ശ്രേയസ്‌സുണ്ടായി. (ഉല്‍‍പത്തി 39:2)

എന്‍റെ ദൈവം തന്‍റെ മഹത്വത്തിന്‍റെ സമ്പന്നതയില്‍ നിന്ന് യേശുക്രിസ്തു വഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കും. (ഫിലിപ്പി 4:19) | God will meet all your needs according to his glorious riches in Christ Jesus. (Ph. 4:19)

For Boundless Energy

അവിടുത്തെ മഹത്വത്തിന്‍റെ സമ്പന്നതയ്ക്കു യോജിച്ചവിധം അവിടുന്നു തന്‍റെ ആത്മാവിലൂടെ നിങ്ങളുടെ ആന്തരികമനുഷ്യനെ ശക്തിപ്പെടുത്തും. (എഫേസോസ് 3:16)

എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും. (ഫിലിപ്പി 4:13)

മനുഷ്യര്‍ക്ക് അസാധ്യമായതു ദൈവത്തിനു സാധ്യമാണ്. (ലൂക്കാ 18:27)

നമ്മില്‍ പ്രവര്‍ത്തിക്കുന്ന ശക്തിയാല്‍ നാം ചോദിക്കുന്നതിലും ആഗ്രഹിക്കുന്നതി ലും വളരെക്കൂടുതല്‍ ചെയ്തു തരാന്‍ കഴിയുന്ന ദൈവത്തിനു മഹത്വമുണ്ടാകട്ടെ! (എഫേസോസ് 3:16)

You are a blessing

നീ ഒരനുഗ്രഹമായിരിക്കും. (ഉല്‍‍പത്തി 12:2)

കര്‍ത്താവില്‍ ആശ്രയിക്കുന്നവന്‍ .. ആറ്റുതീരത്തു നട്ട മരംപോലെയാണ്. അതു വെള്ളത്തിലേക്കു വേരൂന്നിയിരിക്കുന്നു. അതുവേനല്‍ക്കാലത്തെ ഭയപ്പെടുന്നില്ല. അതിന്‍റെ ഇലകള്‍ എന്നും പച്ചയാണ്; വരള്‍ച്ചയുടെ കാലത്തും അതിന് ഉത്കണ്ഠയില്ല; അതു ഫലം നല്‍കിക്കൊണ്ടേയിരിക്കും. (ജെറെമിയ 17: 8)

കര്‍ത്താവ് നിന്നെ നിരന്തരം നയിക്കും; മരുഭൂമിയിലും നിനക്കു സമൃദ്ധി നല്‍കും; നിന്‍റെ അസ്ഥികളെ ബലപ്പെടുത്തും. നനച്ചു വളര്‍ത്തിയ പൂന്തോട്ടവും വറ്റാത്ത നീരുറവയും പോലെ ആകും നീ. (ഏശയ്യാ 58:11)

ദൈവമായ കര്‍ത്താവിന്‍റെ ആത്മാവ് എന്‍റെ മേല്‍ ഉണ്ട്. പീഡിതരെ സദ്വാര്‍ത്ത അറിയിക്കുന്നതിന് അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു.  ഹൃദയം തകര്‍ന്നവരെ ആശ്വസിപ്പിക്കാനും തടവുകാര്‍ക്കു മോചനവും ബന്ധിതര്‍ക്കു സ്വാതന്ത്ര്യവും പ്രഖ്യാപിക്കാനും .. വിലപിക്കുന്നവര്‍ക്കു സമാശ്വാസം നല്‍കാനും എന്നെ അയച്ചിരിക്കുന്നു.  .. വിലാപത്തിനുപകരം ആനന്ദത്തിന്‍റെ തൈലവും തളര്‍ന്ന മനസ്‌സിനു പകരം സ്തുതിയുടെ മേലങ്കിയും നല്‍കാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു. (ഏശയ്യാ 61:1-3)

അവിടുത്തെ പരിശുദ്ധദാസനായ യേശുവിന്‍റെ നാമത്തില്‍ രോഗശാന്തിയും അടയാളങ്ങളും അദ്ഭുതങ്ങളും സംഭവിക്കുന്നതിനായി അവിടുത്തെ കൈകള്‍ നീട്ടണമേ. അവിടുത്തെ വചനം പൂര്‍ണധൈര്യത്തോടെ പ്രസംഗിക്കാന്‍ ഈ ദാസരെ അനുഗ്രഹിക്കണമേ. (അപ്പ. പ്രവര്‍ത്തനങ്ങള്‍ 4:30)

For Protection

തന്‍റെ മുന്‍പില്‍ ഞാന്‍ കുറ്റമറ്റവനാണെന്നു കണ്ടതിനാല്‍ എന്‍റെ ദൈവം ദൂതനെ അയച്ച് സിംഹങ്ങളുടെ വായ് അടച്ചു; അവ എന്നെ ഉപദ്രവിച്ചില്ല. (ദാനിയേല്‍ 6:22)

Create a website or blog at WordPress.com

Up ↑