Top 12 verses on abundance

Going through financial difficulties? Want to get into a state of abundance? Claim and meditate on the God’s promises on abundance. Recite daily the verses that resonate with you.

1. കര്‍ത്താവാണ് എന്‍റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല. (സങ്കീ. 23:1) | The Lord is my shepherd; I will lack nothing. (Psalm 23:1)

2. നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും. (മത്തായി 6:33) | Seek first his kingdom and his righteousness, and all these things [the necessities of life] will be given to you as well. (Matthew 6:33)

3. നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം സദാ സമൃദ്ധമായി ഉണ്ടാകാനും സത്കൃത്യങ്ങള്‍ ധാരാളമായി ചെയ്യാനും വേണ്ട എല്ലാ അനുഗ്രഹങ്ങളും സമൃദ്ധമായി നല്‍കാന്‍ കഴിവുറ്റവനാണ് ദൈവം. (2 കൊറിന്തോസ് 9:8) | God is able to provide you with every blessing in abundance, so that by always having enough of everything, you may share abundantly in every good work. (2 Corinthians 9:8)

4. എന്‍റെ ദൈവം തന്‍റെ മഹത്വത്തിന്‍റെ സമ്പന്നതയില്‍ നിന്ന് യേശുക്രിസ്തു വഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കും. (ഫിലിപ്പി 4:19) | My God will supply every need of yours according to his riches in glory in Christ Jesus. (Philippians 4:19)

5. അല്‍പം വിതയ്ക്കുന്നവന്‍ അല്‍പം മാത്രം കൊയ്യും; ധാരാളം വിതയ്ക്കു ന്നവന്‍ ധാരാളം കൊയ്യും. (2 കൊറിന്തോസ് 9:6) | Whoever sows sparingly will also reap sparingly, and whoever sows generously will also reap generously. (2 Corinthians 9:6)

6. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രായേലിന്‍റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും. (ഏശയ്യാ 45:3) | I will give you the treasures of darkness, riches hidden in secret places, so that you may know that I am the Lord, the God of Israel, who summons you by name. (Isaiah 45:3)

7. അതിരാവിലെ എഴുന്നേല്‍ക്കുന്നതും വളരെ വൈകി കിടക്കാന്‍ പോകുന്നതും കഠിന പ്രയത്‌നം ചെയ്ത് ഉപജീവിക്കുന്നതും വ്യര്‍ഥമാണ്. തന്‍റെ പ്രിയപ്പെട്ടവര്‍ ഉറങ്ങുമ്പോള്‍ കര്‍ത്താവ് അവര്‍ക്കു വേണ്ടതു നല്‍കുന്നു. (സങ്കീര്‍ത്തനങ്ങള്‍ 127:2) | It is a waste of time to get up early and stay up late, trying to make a living. The Lord provides for those he loves, even while they are sleeping. (Psalm 127:2)

8. ഉത്‌സാഹശീലമുള്ളവരുടെ ആലോചനകള്‍ തീര്‍ച്ചയായും സമൃദ്ധി കൈവരുത്തുന്നു. തിടുക്കം കൂട്ടുന്നവര്‍ ദുര്‍ഭിക്ഷത്തിലെത്തുകയേയുള്ളു. (സുഭാഷിതങ്ങള്‍ 21:5) | Good planning and hard work lead to prosperity, but hasty shortcuts lead to poverty. (Proverbs 21:5)

9. അത്യുന്നതന്‍ നല്‍കിയതുപോലെ അവിടുത്തേക്ക് തിരികെ ക്കൊടുക്കുക; കഴിവിനൊത്ത് ഉദാരമായി കൊടുക്കുക. കര്‍ത്താവ് പ്രതിഫലം നല്‍കുന്നവനാണ്; അവിടുന്ന് ഏഴിരട്ടിയായി തിരികെത്തരും. (പ്രഭാഷക‌ന്‍ 35:12-13) | Give to the Most High as he has given, and as generously as you can afford. For the Lord is the one who repays, and he will repay you seven-fold. (Sirach 35:9-10)

10. നിന്‍റെ പ്രവൃത്തികള്‍ സത്യനിഷ്ഠമായിരുന്നാല്‍, എല്ലാ ചെയ്തികളിലും നിനക്ക് ഐശ്വര്യം കൈവരും. (തോബിത് 4:6) | Those who act in accordance with truth will prosper in all their activities. (Tobit 4:6)

11. ഉള്ളവനു പിന്നെയും നല്‍കപ്പെടും; ഇല്ലാത്തവനില്‍ നിന്ന് ഉണ്ടെന്ന് അവന്‍ വിചാരിക്കുന്നതു കൂടെയും എടുക്കപ്പെടും. (ലൂക്കാ 8:18) | To those who have (gratitude), more will be given; and from those who do not have, even what they seem to have will be taken away. (Luke 8:18)

12. കൊള്ളാം, നല്ലവനും വിശ്വസ്തനുമായ ഭൃത്യാ, അല്‍പകാര്യങ്ങളില്‍ വിശ്വസ്തനായിരുന്നതിനാല്‍ അനേക കാര്യങ്ങള്‍ നിന്നെ ഞാന്‍ ഭരമേല്‍പിക്കും. (മത്തായി 25:23) | His master said to him, ‘Well done, good and faithful servant! You have been faithful with a few things; I will put you in charge of many things.’ (Matthew 25:23)

More…

Create a website or blog at WordPress.com

Up ↑