Verses on Tithing

  • ധാന്യങ്ങളോ വൃക്ഷങ്ങളുടെ ഫലങ്ങളോ ആയി ദേശത്തുള്ളവയുടെയെല്ലാം ദശാംശം കര്‍ത്താവിനുള്ളതാണ്. അതു കര്‍ത്താവിനു വിശുദ്ധമാണ്. (ലേവ്യര്‍ 27:30)
  • കര്‍ത്താവിനെ മനം തുറന്നു മഹത്വപ്പെടുത്തുക; ആദ്യഫലം സമര്‍പ്പിക്കുമ്പോള്‍ ലുബ്ധു കാട്ടരുത്. കാഴ്ച സമര്‍പ്പിക്കുമ്പോള്‍ മുഖം വാടരുത്; സന്തോഷത്തോടെ ദശാംശം കൊടുക്കുക. അത്യുന്നതന്‍ നല്‍കിയതു പോലെ അവിടുത്തേക്ക് തിരികെ ക്കൊടുക്കുക; കഴിവിനൊത്ത് ഉദാരമായി കൊടുക്കുക. കര്‍ത്താവ് പ്രതിഫലം നല്‍കുന്നവനാണ്; അവിടുന്ന് ഏഴിരട്ടിയായി തിരികെത്തരും. (പ്രഭാഷക‌ന്‍ 35:10-13)
  • കര്‍ത്താവിനെ നിന്‍റെ സമ്പത്തുകൊണ്ടും, നിന്‍റെ എല്ലാ ഉത്പന്നങ്ങളുടെയും ആദ്യഫലങ്ങള്‍ കൊണ്ടും ബഹുമാനിക്കുക.  അപ്പോള്‍ നിന്‍റെ ധാന്യപ്പുരകള്‍ സമൃദ്ധി കൊണ്ടു നിറയുകയും നിന്‍റെ ചക്കുകളില്‍ വീഞ്ഞു നിറഞ്ഞു കവിയുകയും ചെയ്യും. (സുഭാഷിതങ്ങള്‍ 3:9,10)
  • ദശാംശം മുഴുവന്‍ കലവറയിലേക്കു കൊണ്ടു വരുവിന്‍. എന്‍റെ ആലയത്തില്‍ ഭക്ഷണം ഉണ്ടാകട്ടെ. ഞാന്‍ നിങ്ങള്‍ക്കായി സ്വര്‍ഗ കവാടങ്ങള്‍ തുറന്ന് അനുഗ്രഹം വര്‍ഷിക്കുകയില്ലേ എന്നു നിങ്ങള്‍ പരീക്ഷിക്കുവിന്‍ – സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു. (മലാക്കി 3:10)

Create a website or blog at WordPress.com

Up ↑