Short prayers

സുകൃത ജപങ്ങൾ: Fill your waiting time with sweet short prayers – while waiting for someone/something, travelling, relaxing, driving, walking, jogging, cooking, ..

  • എന്‍റെ അമ്മേ, എന്‍റെ ആശ്രയമേ.
  • ദൈവ സ്നേഹത്താല്‍ ഞങ്ങളെ നിറക്കേണമേ.
  • പരിശുദ്ധ അമ്മേ, ആഴമായ വിശ്വാസം ഞങ്ങള്‍ക്ക് നല്‍കേണമേ.

  • എന്‍റെ ഈശോയെ, അങ്ങയെ ഞാന്‍ സ്നേഹിക്കുന്നു.
  • എന്‍റെ ഈശോയെ, അങ്ങയില്‍  ഞാന്‍ ശരണപ്പെടുന്നു.
  • എന്‍റെ ഈശോയെ, എല്ലാത്തിലും ഉപരിയായി അങ്ങേ  ഞാന്‍ സ്നേഹിക്കുന്നു.
  • ഈശോയെ സ്തുതി,  ഈശോയെ നന്ദി.
  • ദൈവമേ, എന്നോട് കരുണ ആയിരിക്കേണമേ
  • എന്‍റെ ഈശോയെ, അങ്ങയുടെ തിരുരക്തത്താല്‍ എന്നെ കഴുകണമേ. എന്‍റെ കണ്ണുകളെ, മനസ്സിനെ കഴുകി വിശുദ്ധീകരിക്കേണമേ.
  • അങ്ങയുടെ  വചനത്താല്‍ എന്നെ  വിശുദ്ധീകരിക്കേണമേ.
  • സൗഖ്യമായി, ശക്തിയായി, ശാന്തിയായി അങ്ങയുടെ വചനം അയക്കേണമേ.
  • എന്‍റെ ഈശോയെ, ഞങ്ങളെ വിശുദ്ധീകരിച്ച് അങ്ങയുടെ സ്വന്തമാക്കണമേ.
  • എല്ലാ ഭയങ്ങളിലും നിന്ന് ഞങ്ങളെ മോചിപ്പിക്കേണമേ.
  • അങ്ങേയ്ക്കായി  ജീവിക്കുവാന്‍  വേണ്ട  ജ്ഞാനവും വിവേകവും തീക്ഷ്ണതയും നല്‍കേണമേ.
  • എന്‍റെ ഈശോയെ, എന്നെ പൂര്‍ണമായും അങ്ങേക്ക്  ഞാന്‍ സമര്‍പ്പിക്കുന്നു.
  • എന്‍റെ ഈശോയെ, എല്ലാ സഹനങ്ങളെയും ഓര്‍ത്തു അങ്ങയെ  ഞാന്‍  സ്തുതിക്കുന്നു.
  • എന്‍റെ ഈശോയെ, അങ്ങയില്‍  ഞാന്‍ ആനന്ദിക്കുന്നു.

  • പരിശുദ്ധാത്മാവേ എന്നിൽ വന്ന് നിറയേണമേ. എന്നെ വിശുദ്ധീകരിക്കണമേ. എന്നെ പൂർണ്ണതയിലേക്കു നയിക്കണമേ.
  • പരിശുദ്ധാത്മാവായ ദൈവമേ,  എന്‍റെ ചിന്തകളെ, വാക്കുകളെ, പ്രവൃത്തികളെ ഏറ്റെടുക്കേണമേ.
  • പരിശുദ്ധാത്മാവേ, എന്നെ വിശുദ്ധിയില്‍  വളര്‍ത്തണമേ.
  • പരിശുദ്ധാത്മാവേ, ഞങ്ങളുടെ ജീവിതത്തെ പ്രകാശിപ്പിക്കേണമേ.

Create a website or blog at WordPress.com

Up ↑