Powerful verses for painful situations

ദുഃഖങ്ങളിൽ, ദുരിതങ്ങളിൽ, ദുരന്തങ്ങളിൽ പ്രത്യാശ നൽകുന്ന വചനങ്ങൾ

എല്ലാ പ്രശ്നങ്ങൾക്കും  പരിഹാരമുണ്ട്: ബൈബിൾ എടുക്കുക…! വായിക്കുക…! (Read the entire chapter given against each problem. Sample verses from the chapters are quoted below.)

നിങ്ങൾ പാപം ചെയ്താൽ: സങ്കീ. 32, 38, 51

  • കര്‍ത്താവേ, എന്നെ കൈവിടരുതേ! എന്‍റെ
    ദൈവമേ, എന്നില്‍ നിന്ന് അകന്നിരിക്കരുതേ! (സങ്കീര്‍ത്തനങ്ങള്‍
    38:21)
  • എന്‍റെ പാപം അവിടുത്തോടു ഞാന്‍ ഏറ്റു പറഞ്ഞു;
    എന്‍റെ
    അകൃത്യം ഞാന്‍ മറച്ചുവച്ചില്ല; എന്‍റെ അതിക്രമങ്ങള്‍ കര്‍ത്താവിനോടു ഞാന്‍
    ഏറ്റുപറയും എന്നു ഞാന്‍ പറഞ്ഞു; അപ്പോള്‍ എന്‍റെ പാപം അവിടുന്നു ക്ഷമിച്ചു.
    (സങ്കീര്‍ത്തനങ്ങള്‍
    32:5)
  • അവിടുന്ന് എന്‍റെ അഭയസങ്കേതമാണ്; അനര്‍ഥങ്ങളില്‍
    നിന്ന് അവിടുന്നെന്നെ രക്ഷിക്കുന്നു; രക്ഷകൊണ്ട് എന്നെ പൊതിയുന്നു. (സങ്കീര്‍ത്തനങ്ങള്‍ 32:7)
  • ദൈവമേ, നിര്‍മലമായ ഹൃദയം എന്നില്‍ സൃഷ്ടിക്കണമേ!
    അചഞ്ചലമായ ഒരു നവചൈതന്യം എന്നില്‍ നിക്‌ഷേപിക്കണമേ! (സങ്കീര്‍ത്തനങ്ങള്‍ 51:10)

നിങ്ങൾ അപകടത്തിൽപ്പെടുമ്പോൾ: സങ്കീ. 77, 91

  • അത്യുന്നതന്‍റെ ശക്തി പ്രകടമാകാത്തതാണ് എന്‍റെ ദുഃഖകാരണം എന്നു ഞാന്‍ പറഞ്ഞു. ഞാന്‍ കര്‍ത്താവിന്‍റെ പ്രവൃത്തികള്‍ ഓര്‍മിക്കും; പണ്ട് അങ്ങു ചെയ്ത അദ്ഭുതങ്ങള്‍ ഞാന്‍ അനുസ്മരിക്കും. (സങ്കീര്‍ത്തനങ്ങള്‍ 77:10-11)
  • നിന്‍റെ പാര്‍ശ്വങ്ങളില്‍ ആയിരങ്ങള്‍മരിച്ചുവീണേക്കാം; നിന്‍റെ വലത്തുവശത്തു പതിനായിരങ്ങളും; എങ്കിലും, നിനക്ക് ഒരനര്‍ഥവും സംഭവിക്കുകയില്ല. (സങ്കീര്‍ത്തനങ്ങള്‍ 91:7)
  • അവന്‍ സ്‌നേഹത്തില്‍ എന്നോട് ഒട്ടി നില്‍ക്കുന്നതിനാല്‍ ഞാന്‍ അവനെ രക്ഷിക്കും; അവന്‍ എന്‍റെ നാമം അറിയുന്നതു കൊണ്ട് ഞാന്‍ അവനെ സംരക്ഷിക്കും. (സങ്കീര്‍ത്തനങ്ങള്‍ 91:14)

    ദൈവം അകലെയെന്ന് തോന്നുമ്പോൾ: സങ്കീ. 139 (എല്ലാം കാണുന്ന ദൈവം)

    • ഞാന്‍ ഇരിക്കുന്നതും എഴുന്നേല്‍ക്കുന്നതും അവിടുന്ന്
      അറിയുന്നു; എന്‍റെ വിചാരങ്ങള്‍ അവിടുന്ന് അകലെ നിന്നു മനസ്‌സിലാക്കുന്നു. (സങ്കീര്‍ത്തനങ്ങള്‍ 139:2)
    • മുന്‍പിലും പിന്‍പിലും അവിടുന്ന്എനിക്കു കാവല്‍നില്‍ക്കുന്നു;
      അവിടുത്തെ
      കരം എന്‍റെ മേലുണ്ട്. (സങ്കീര്‍ത്തനങ്ങള്‍ 139:5)
    • അവിടുന്നാണ് എന്‍റെ അന്തരംഗത്തിനു രൂപം നല്‍കിയത്;
      എന്‍റെ
      അമ്മയുടെ ഉദരത്തില്‍ അവിടുന്ന് എന്നെ മെനഞ്ഞു. (സങ്കീര്‍ത്തനങ്ങള്‍ 139:13)

    വിശ്വാസം വർധിക്കാൻ: ഹെബ്രാ. 11 (പൂര്‍വികരുടെ വിശ്വാസം),  മർക്കോ. 6:30-44 (അപ്പം വര്‍ധിപ്പിക്കുന്നു), ലൂക്കാ 8:43-48 (യേശു ജനക്കൂട്ടത്തോടൊപ്പം)

    • വിശ്വാസം മൂലമാണ്, പരീക്ഷിക്കപ്പെട്ടപ്പോള്‍ അബ്രാഹം ഇസഹാക്കിനെ സമര്‍പ്പിച്ചത്. (ഹെബ്രായര്‍ 11:17)
    • വിശ്വാസത്താല്‍ അവര്‍ വരണ്ട ഭൂമിയിലൂടെ എന്നവിധം ചെങ്കടല്‍ കടന്നു. (ഹെബ്രായര്‍ 11:29)
    • വിശ്വാസത്തോടെ ഇസ്രായേല്‍ ജനം ജറീക്കോയുടെ കോട്ടകള്‍ക്ക് ഏഴു ദിവസം വലത്തുവച്ചപ്പോള്‍ അവ ഇടിഞ്ഞു വീണു. (ഹെബ്രായര്‍ 11:30)
    • അവന്‍ അഞ്ചപ്പവും രണ്ടു മീനും എടുത്ത് സ്വര്‍ഗത്തിലേക്കു നോക്കി, കൃതജ്ഞതാസ്‌തോത്രം ചെയ്ത് അപ്പം മുറിച്ചതിനു ശേഷം ജനങ്ങള്‍ക്കു വിളമ്പാന്‍ ശിഷ്യന്‍മാരെ ഏല്‍പിച്ചു. ആ രണ്ടു മീനും അവന്‍ എല്ലാവര്‍ക്കുമായി വിഭജിച്ചു. അവരെല്ലാവരും ഭക്ഷിച്ചു തൃപ്തരായി. (മര്‍ക്കോസ് 6:41-42)
    • പിന്നിലൂടെ വന്ന് അവന്‍റെ വസ്ത്രത്തിന്‍റെ വിളുമ്പില്‍ സ്പര്‍ശിച്ചു. തത്ക്ഷണം അവളുടെ രക്തസ്രാവം നിലച്ചു. (ലൂക്കാ 8:44)

      നിങ്ങൾ മുറിവേറ്റിരിക്കുമ്പോൾ: എസെ. 34:11-16

      • ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.
        ഞാന്‍ തന്നെ എന്‍റെ ആടുകളെ മേയ്ക്കും. ഞാന്‍ അവയ്ക്കു വിശ്രമസ്ഥലം നല്‍കും. നഷ്ടപ്പെട്ടതിനെ ഞാന്‍ അന്വേഷിക്കും. വഴി
        തെറ്റിപ്പോയതിനെ ഞാന്‍ തിരിയെക്കൊണ്ടുവരും; മുറിവേറ്റതിനെ
        ഞാന്‍ വച്ചുകെട്ടും. ബല ഹീനമായതിനെ ഞാന്‍ ശക്തിപ്പെടുത്തും; കൊഴുത്തതിനെയും
        ശക്തിയുള്ളതിനെയും ഞാന്‍ സംരക്ഷിക്കും. നീതിപൂര്‍വം ഞാന്‍ അവയെ പോറ്റും. (എസെക്കിയേല്‍ 34:15-16)

      നിങ്ങൾ സമാധാനം തേടുമ്പോൾ: മത്താ. 11:25-30

      • അധ്വാനിക്കുന്നവരും ഭാരം
        വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്‍റെ അടുക്കല്‍ വരുവിന്‍;    ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍
        ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്‍റെ നുകം വഹിക്കുകയും എന്നില്‍നിന്നു
        പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍, നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. (മത്തായി 11:28-29)

      നിങ്ങൾ യാത്ര തിരിക്കുമ്പോൾ: സങ്കീ. 121 (കര്‍ത്താവ് എന്‍റെ കാവല്‍ക്കാരന്‍)

      • കര്‍ത്താവാണു നിന്‍റെ കാവല്‍ക്കാരന്‍; നിന്‍റെ
        കാല്‍ വഴുതാന്‍ അവിടുന്നു സമ്മതിക്കുകയില്ല;
        നിന്നെ
        കാക്കുന്നവന്‍ ഉറക്കം തൂങ്ങുകയില്ല. നിനക്കു തണലേകാന്‍
        അവിടുന്നു നിന്‍റെ വലത്തുഭാഗത്തുണ്ട്.
        സകല തിന്‍മകളിലുംനിന്നു കര്‍ത്താവ്‌ നിന്നെ
        കാത്തുകൊള്ളും; അവിടുന്നു നിന്‍റെ ജീവന്‍ സംരക്ഷിക്കും. 

        ധൈര്യം ലഭിക്കാൻ: ജോഷ്വാ 1 (കാനാനില്‍ പ്രവേശിക്കാന്‍ ഒരുങ്ങുന്നു)

        • നിന്‍റെ ആയുഷ്‌കാലത്തൊരിക്കലും ആര്‍ക്കും
          നിന്നെ തോല്‍പിക്കാന്‍ സാധിക്കുകയില്ല. ഞാന്‍ മോശയോടുകൂടെ എന്നപോലെ നിന്നോടു കൂടെയും
          ഉണ്ടായിരിക്കും. ഒരിക്കലും നിന്നെ കൈവിടുകയില്ല. ശക്തനും ധീരനുമായിരിക്കുക.

        നിങ്ങൾ നിരാശനായിരിക്കുമ്പോൾ: സങ്കീ. 27 (കര്‍ത്താവില്‍ ആശ്രയം), റോമ. 5:5

        • കര്‍ത്താവില്‍ പ്രത്യാശയര്‍പ്പിക്കുവിന്‍, ദുര്‍ബലരാകാതെ
          ധൈര്യമവലംബിക്കുവിന്‍‍; കര്‍ത്താവിനു വേണ്ടി
          കാത്തിരിക്കുവിന്‍.
        • പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല. കാരണം,
          നമുക്കു
          നല്‍കപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിലൂടെ ദൈവത്തിന്‍റെ സ്‌നേഹം നമ്മുടെ
          ഹൃദയങ്ങളിലേക്കു ചൊരിയപ്പെട്ടിരിക്കുന്നു. (റോമ. 5:5)

        നിങ്ങൾ സാമ്പത്തിക ഞെരുക്കത്തിൽപ്പെടുമ്പോൾ: സങ്കീ. 37, ഫിലിപ്പി. 4:19

        • കര്‍ത്താവിനെ കാത്തിരിക്കുക; അവിടുത്തെ
          മാര്‍ഗത്തില്‍ ചരിക്കുക; ഭൂമി അവകാശമായിത്തന്ന് അവിടുന്നു നിന്നെ
          ആദരിക്കും. (സങ്കീര്‍ത്തനങ്ങള്‍ 37:34)
        • എന്‍റെ ദൈവം തന്‍റെ മഹത്വത്തിന്‍റെ സമ്പന്നതയില്‍നിന്ന്
          യേശുക്രിസ്തുവഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കും. (ഫിലിപ്പി.
          4:19)

        മറ്റുള്ളവരിൽ വിശ്വാസം നഷ്ടപ്പെടുമ്പോൾ: 1 കോറി. 13 (സ്‌നേഹം സര്‍വോത്കൃഷ്ടം)

        • സ്‌നേഹം ദീര്‍ഘക്ഷമയും ദയയുമുള്ളതാണ്.
          സ്‌നേഹം അസൂയപ്പെടുന്നില്ല. ആത്മപ്രശംസ ചെയ്യുന്നില്ല, അഹങ്കരിക്കുന്നില്ല. സ്‌നേഹം
          അനുചിതമായി പെരുമാറുന്നില്ല, സ്വാര്‍ഥം അന്വേഷിക്കുന്നില്ല, കോപിക്കുന്നില്ല, വിദ്വേഷം പുലര്‍ത്തുന്നില്ല. അത്
          അനീതിയില്‍ സന്തോഷിക്കുന്നില്ല, സത്യത്തില്‍ ആഹ്‌ളാദം കൊള്ളുന്നു. സ്‌നേഹം
          സക ലതും സഹിക്കുന്നു; സകലതും വിശ്വസിക്കുന്നു; സകലതും പ്രത്യാശിക്കുന്നു;  സകലത്തെയും അതിജീവിക്കുന്നു.

        മറ്റുള്ളവർ വിമർശിക്കുമ്പോൾ: ഏശയ്യാ. 43:4

        • നീ എനിക്കു വിലപ്പെട്ടവനും ബഹുമാന്യനും
          പ്രിയങ്കരനും  ആണ്. (ഏശയ്യാ. 43:4)

        ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

        Create a website or blog at WordPress.com

        Up ↑