Power verses for your intentions

Suggested by Sr. DR. Carmel Neelamkavil Ref: ദൈവവചനത്തിന്‍റെ ശക്തി (video)

വിശുദ്ധ ലിഖിതങ്ങളോ ദൈവത്തിന്‍റെ ശക്തിയോ അറിയാത്തതു കൊണ്ടല്ലേ, നിങ്ങള്‍ക്കു തെറ്റുപറ്റുന്നത്? (മര്‍ക്കോസ് 12:24)

അങ്ങയുടെ വചനങ്ങള്‍ കണ്ടെത്തിയപ്പോള്‍ ഞാന്‍ അവ ഭക്ഷിച്ചു; അവ എനിക്ക് ആനന്ദാമൃതമായി; എന്‍റെ ഹൃദയത്തിനു സന്തോഷവും. (ജെറെമിയ 15:16)

അങ്ങയുടെ വചനം എന്‍റെ പാദത്തിനു വിളക്കും പാതയില്‍ പ്രകാശവുമാണ്.  (സങ്കീർത്തനങ്ങൾ 119:105)

നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ചു താഴെ പറയുന്ന വചനങ്ങൾ 33 തവണ ഉരുവിടുക. (or write 1000 times; remember to keep your mind pure and have strong faith when you pray for your intentions. “നീ എഴുതിയതു പോലെ ഞാന്‍ പ്രവര്‍ത്തിക്കാം.” 1 മക്കബായര്‍ 10:56)

വീട് ഇല്ലാത്തവർക്ക്, വീട് പണി തീരാൻ

കർത്താവു വീട് പണിയുന്നില്ലെങ്കിൽ പണിക്കാരുടെ അധ്വാനം വ്യർത്ഥമാണ്. (സങ്കീർത്തനങ്ങൾ 127:1)

കുഞ്ഞുങ്ങളില്ലാത്തവർക്ക്, കുഞ്ഞിന് വേണ്ടി

കർത്താവിന്‍റെ ദാനമാണ് മക്കൾ.  ഉദരഫലം ഒരു സമ്മാനവും. (സങ്കീർത്തനങ്ങൾ 127:3)

ശത്രുത മാറി പോകാൻ 

നമുക്ക് എതിരെ വരുന്ന ശത്രുക്കളെയും ലോകം മുഴുവനെ ത്തന്നെയും അംഗുലീ ചലനം കൊണ്ട് തറപറ്റിക്കാൻ കഴിയുന്ന സർവ്വ ശക്തനായ ദൈവത്തിലാണ് നമ്മുടെ പ്രത്യാശ. (2 മക്കബായർ 8:18) | Verses for dealing with opponents 

സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്നവർക്ക്, സാമ്പത്തിക ഭദ്രതക്ക്

ദരിദ്രനെ സമ്പന്നനാക്കാന്‍ കർത്താവിന് ഒരു നിമിഷം മതി. കർത്താവിന്‍റെ അനുഗ്രഹമാണ് ദൈവഭക്തന് സമ്മാനം. അതു ക്ഷണനേരം കൊണ്ട് പൂവണിയുന്നു. (പ്രഭാഷകൻ 11:22)

പഠനകാര്യത്തിൽ വിജയിക്കുവാൻ

സ്വർഗ്ഗത്തിന്‍റെ ദൈവം ഞങ്ങൾക്ക് വിജയം നൽകും. (നെഹമിയ 2:20)

More |video

  • നിന്‍റെ ദൈവമായ കര്‍ത്താവ്, വിജയം നല്‍കുന്ന യോദ്ധാവ്, നിന്‍റെ മധ്യേ ഉണ്ട്. (സെഫാനിയ 3:17)
  • എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും. (ഫിലിപ്പി 4:13)
  • നിന്‍റെ ദൈവവും കര്‍ത്താവുമായ ഞാന്‍ നിന്‍റെ വലത്തുകൈ പിടിച്ചിരിക്കുന്നു. ഞാനാണു പറയുന്നത്, ഭയപ്പെടേണ്ടാ. ഞാന്‍ നിന്നെ സഹായിക്കും. (ഏശയ്യാ 41:13)
  • ഞാന്‍ പ്രാര്‍ഥിച്ചു, എനിക്കു വിവേകം ലഭിച്ചു; ഞാന്‍ ദൈവത്തെ വിളിച്ചപേക്ഷിച്ചു, ജ്ഞാനചൈതന്യം എനിക്കു ലഭിച്ചു. (ജ്ഞാനം 7:7)
  • എന്‍റെ നാമത്തില്‍ പിതാവ് അയയ്ക്കുന്ന സഹായകനായ പരിശുദ്ധാത്മാവ് എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്മരിപ്പിക്കുകയുംചെയ്യും. (യോഹന്നാ‌ന്‍ 14:26)

(video)

ജോലി തടസ്സം മാറാൻ, ജോലി ലഭിക്കുവാൻ

ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചള വാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രായേലിന്‍റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും. (ഏശയ്യാ 45:2,3)

വിവാഹ തടസ്സം മാറാൻ

മനുഷ്യര്‍ക്ക് അസാധ്യമായതു ദൈവത്തിനു സാധ്യമാണ്. (ലൂക്കാ 18:27)

മനുഷ്യര്‍ക്ക് അസാധ്യമായതു ദൈവത്തിനു സാധ്യമാണ്. (ലൂക്കാ 18:27) | What is impossible with man is possible with God. (Luke 18:27)

രോഗം മാറാൻ

ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ വീണ്ടും ശക്തി പ്രാപിക്കും; അവര്‍ കഴുകന്‍മാരെപ്പോലെ ചിറകടിച്ചുയരും. അവര്‍ ഓടിയാലും ക്ഷീണിക്കുകയില്ല; നടന്നാല്‍ തളരുകയുമില്ല. (ഏശയ്യാ 40:31)

മകനേ, രോഗം വരുമ്പോള്‍ ഉദാസീനനാകാതെ കര്‍ത്താവിനോടു പ്രാര്‍ഥിക്കുക; അവിടുന്ന് നിന്നെ സുഖപ്പെടുത്തും. (പ്രഭാഷക‌ന്‍ 38:9)

Verses for specific needs/challenges

Create a website or blog at WordPress.com

Up ↑