Verses on Peace

സമാധാനം

ഞാന്‍ നിങ്ങള്‍ക്കു സമാധാനം തന്നിട്ടു പോകുന്നു. എന്‍റെ സമാധാനം നിങ്ങള്‍ക്കു ഞാന്‍ നല്‍കുന്നു. ലോകം നല്‍കുന്നതു പോലെയല്ല ഞാന്‍ നല്‍കുന്നത്. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. നിങ്ങള്‍ ഭയപ്പെടുകയും വേണ്ടാ. (യോഹന്നാ‌ന്‍ 14:27) | Peace I leave with you; my peace I give to you. .. Do not let your hearts be troubled, and do not let them be afraid. (John 14:27)

എന്നാല്‍, ആത്മാവിന്‍റെ ഫലങ്ങള്‍ സ്‌നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്‍മ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം ഇവയാണ്. (ഗലാത്തിയാ 5:22)

സമാധാനം സ്ഥാപിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ദൈവപുത്രന്‍മാരെന്നു വിളിക്കപ്പെടും. (മത്തായി 5:9) | Blessed are the peacemakers, for they will be called children of God. (Matthew 5:9)

എല്ലാവരോടും സമാധാനത്തില്‍ വര്‍ത്തിച്ച് വിശുദ്ധിക്കുവേണ്ടി പരിശ്രമിക്കുവിന്‍. വിശുദ്ധികൂടാതെ ആര്‍ക്കും കര്‍ത്താവിനെ ദര്‍ശിക്കാന്‍ സാധിക്കുകയില്ല. (ഹെബ്രായര്‍ 12:14)

നിങ്ങളില്‍ ഉപ്പ് ഉണ്ടായിരിക്കട്ടെ. പരസ്പരം സമാധാനത്തില്‍ വര്‍ത്തിക്കുകയും ചെയ്യുവിന്‍. (മര്‍ക്കോസ് 9:50)

അതിനാല്‍, സത്യം കൊണ്ട് അരമുറുക്കി, നീതിയുടെ കവചം ധരിച്ച് നിങ്ങള്‍ ഉറച്ചു നില്‍ക്കുവിന്‍. സമാധാനത്തിന്‍റെ സുവിശേഷത്തിനുള്ള ഒരുക്കമാകുന്ന പാദരക്ഷകള്‍ ധരിക്കുവിന്‍. (എഫേസോസ് 6:14)

അവന്‍ നമ്മുടെ സമാധാനമാണ്. ഇരുകൂട്ടരെയും അവന്‍ ഒന്നിപ്പിക്കുകയും ശത്രുതയുടെ മതിലുകള്‍ തകര്‍ക്കുകയും ചെയ്തു. (എഫേസോസ് 2:14) | എല്ലാവരും ക്രിസ്തുവില്‍ ഒന്ന് | | For he is our peace; in his flesh he has made both groups into one and has broken down the dividing wall, that is, the hostility between us. (Ephesians 2:14)

അങ്ങയില്‍ ഹൃദയമുറപ്പിച്ചിരിക്കുന്നവനെ അങ്ങ് സമാധാനത്തിന്‍റെ തികവില്‍ സംരക്ഷിക്കുന്നു. എന്തെന്നാല്‍, അവന്‍ അങ്ങയില്‍ ആശ്രയിക്കുന്നു. (ഏശയ്യാ 26:3) | You keep in perfect peace one whose mind is stayed on You, because he trusts in You. (Isaiah 26:3)

  • നിങ്ങളില്‍ ജ്ഞാനിയും വിവേകിയുമായവന്‍ ആരാണ്? അവന്‍ നല്ല പെരുമാറ്റം വഴി വിവേകജന്യമായ വിനയത്തോടെ തന്‍റെ പ്രവൃത്തികളെ മറ്റുള്ളവര്‍ക്കു കാണിച്ചുകൊടുക്കട്ടെ. എന്നാല്‍, നിങ്ങള്‍ക്കു കടുത്ത അസൂയയും ഹൃദയത്തില്‍ സ്വാര്‍ഥമോഹവും ഉണ്ടാകുമ്പോള്‍, ആത്മപ്രശംസ ചെയ്യുകയോ സത്യത്തിനു വിരുദ്ധമായി വ്യാജം പറയുകയോ അരുത്.  ഈ ജ്ഞാനം ഉന്നതത്തില്‍നിന്നുള്ളതല്ല; മറിച്ച്, ഭൗമികവും സ്വാര്‍ഥപരവും പൈശാചികവുമാണ്. എവിടെ അസൂയയും സ്വാര്‍ഥമോഹവും ഉണ്ടോ അവിടെ ക്രമക്കേടും എല്ലാ ദുഷ്‌കര്‍മങ്ങളും ഉണ്ട്. എന്നാല്‍, ഉന്നതത്തില്‍നിന്നുള്ള ജ്ഞാനം ഒന്നാമത് ശുദ്ധവും പിന്നെ സമാധാനപൂര്‍ണവും വിനീതവും വിധേയത്വമുളളതും കാരുണ്യവും സത്ഫലങ്ങളും നിറഞ്ഞതും ആണ്. അത് അനിശ്ചിതമോ ആത്മാര്‍ഥതയില്ലാത്തതോ അല്ല. സമാധാന സ്രഷ്ടാക്കള്‍ നീതിയുടെ ഫലം സമാധാനത്തില്‍ വിതയ്ക്കുന്നു. (യാക്കോബ് 3:13-18) | യഥാര്‍ഥ ജ്ഞാനം | Key words: ജ്ഞാനം, വിവേകം, നല്ല പെരുമാറ്റം, വിനയം, സത്യസന്ധത

All relationships are built on trust; trust is based on truth. Don’t compare, don’t condemn, don’t contradict; be considerate; listen attentively; don’t judge; be authentic.

  • കലഹത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നതു ബഹുമതിയാണ്; ഭോഷന്‍മാര്‍ ശണ്ഠ കൂട്ടിക്കൊണ്ടിരിക്കും. (സുഭാഷിതങ്ങള്‍ 20:3)
  • ക്ഷിപ്രകോപി ബുദ്ധിഹീനമായി പ്രവര്‍ത്തിക്കുന്നു; ബുദ്ധിമാന്‍ ക്ഷമാശീലനാണ്. (സുഭാഷിതങ്ങള്‍ 14:17)
  • ആത്മപ്രശംസ നടത്തുന്നവരുടെ ഗണത്തില്‍പ്പെടാനോ ഞങ്ങളെ അവരോടു താരതമ്യം ചെയ്യാനോ ഞങ്ങള്‍ തുനിയുന്നില്ല. പരസ്പരം അളക്കാനും തുലനം ചെയ്യാനും സാഹസപ്പെടുന്ന വിഡ്ഢികളാണ് അവര്‍. (2 കൊറിന്തോസ് 10:12)
  • സൗമ്യന്‍റെ വാക്ക് ജീവന്‍റെ വൃക്ഷമാണ്; വികടമായ വാക്ക് മനസ്‌സ് പിളര്‍ക്കുന്നു. (സുഭാഷിതങ്ങള്‍ 15:4)
  • ബുദ്ധിമാന്‍ അറിവു നേടുന്നു; വിവേകി ജ്ഞാനത്തിനു കാതോര്‍ക്കുന്നു. (സുഭാഷിതങ്ങള്‍ 18:15)
  • തെറ്റു പൊറുക്കുന്നവന്‍ സ്‌നേഹം നേടുന്നു; കുറ്റപ്പെടുത്തി ക്കൊണ്ടേയിരിക്കുന്നവന്‍ സ്‌നേഹിതനെ പിണക്കി അകറ്റുന്നു.(സുഭാഷിതങ്ങള്‍ 17:9)
  • വിദ്വേഷം മറച്ചു വച്ചു സംസാരിക്കുന്നവന്‍ കള്ളം പറയുന്നു; അപവാദം പറയുന്നവന്‍ മൂഢനാണ്. (സുഭാഷിതങ്ങള്‍ 10:18)
  • അപവാദത്തിനു ചെവികൊടുക്കുന്നവന്‍ സ്വസ്ഥത അനുഭവിക്കുകയോ സമാധാനത്തില്‍ കഴിയുകയോ ചെയ്യുകയില്ല. (പ്രഭാഷക‌ന്‍ 28:16)
  • ജ്ഞാനത്തിന്‍റെയും അറിവിന്‍റെയും നിധികള്‍ അവനിലാണ് ഒളിഞ്ഞുകിടക്കുന്നത്. (കൊളോസോസ് 2:3)
  • ഒരാള്‍ക്കു മറ്റൊരാളോടു പരിഭവമുണ്ടായാല്‍ പരസ്പരം ക്ഷമിച്ചു സഹിഷ് ണുതയോടെ വര്‍ത്തിക്കുവിന്‍. കര്‍ത്താവ് നിങ്ങളോടു ക്ഷമിച്ചതു പോലെ തന്നെ നിങ്ങളും ക്ഷമിക്കണം. (കൊളോസോസ് 3:13)
  • നിങ്ങള്‍ മാനസാന്തരപ്പെട്ട് ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കില്‍, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല. ഈ ശിശുവിനെപ്പോലെ സ്വയം ചെറുതാകുന്നവനാണു സ്വര്‍ഗരാജ്യത്തിലെ ഏറ്റവും വലിയവന്‍. (മത്തായി 18:3-4) | എളിമ

For peace in any situation: 1) ACCEPT what could not be changed 2) TRUST in God’s loving care 3) SURRENDER your entire life in faith to Jesus Christ.

  • ഏതു സാഹചര്യത്തിലും സംതൃപ്തിയോടെ കഴിയാന്‍ ഞാന്‍ പഠിച്ചിട്ടുണ്ട്. താഴ്ന്ന നിലയില്‍ ജീവിക്കാന്‍ എനിക്കറിയാം; സമൃദ്ധിയില്‍ ജീവിക്കാനും ഏതു സാഹചര്യത്തിലും കഴിയാനും എനിക്കു പരിശീലനം ലഭിച്ചിട്ടുണ്ട് – അതേ, സുഭിക്ഷത്തിലും ദുര്‍ഭിക്ഷത്തിലും സമൃദ്ധിയിലും ദാരിദ്ര്യത്തിലുമെല്ലാം.  എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും. (ഫിലിപ്പി 4:11-13)
  • ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ. പ്രാര്‍ഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞ താസ്‌തോത്രങ്ങളോടെ നിങ്ങളുടെ യാചനകള്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുവിന്‍. അപ്പോള്‍, നമ്മുടെ എല്ലാ ധാരണയെയും അതിലംഘിക്കുന്ന ദൈവത്തിന്‍റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്തുവില്‍ കാത്തുകൊള്ളും. (ഫിലിപ്പി 4:6-7)
  • ജഡികാഭിലാഷങ്ങള്‍ മരണത്തിലേക്കു നയിക്കുന്നു; ആത്മീയാഭിലാഷങ്ങള്‍ ജീവനിലേക്കും സമാധാനത്തിലേക്കും. (റോമാ 8:6) | If a person’s thinking is controlled by his sinful self, then there is death. But if his thinking is controlled by the Spirit, then there is life and peace. (Romans 8:6 ICB)
  • അങ്ങയുടെ നിയമത്തെ സ്‌നേഹിക്കുന്നവര്‍ക്ക് ശാന്തി ലഭിക്കും; അവര്‍ക്ക് ഒരു പ്രതിബന്ധവും ഉണ്ടാവുകയില്ല. (സങ്കീര്‍ത്തനങ്ങള്‍ 119:165)
  • വിശ്വാസത്താല്‍ നീതീകരിക്കപ്പെട്ട നമുക്ക് നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു വഴി ദൈവവുമായി സമാധാനത്തില്‍ ആയിരിക്കാം.(റോമാ 5:1)  (Let go of all resentment with God)

God grant me the serenity to accept the things I cannot change, the courage to change the things I can, and the wisdom to know the difference.

Living one day at a time, enjoying one moment at a time, accepting hardships as the pathway to peace. Taking, as Jesus did, the sinful world as it is, not as I would have it.

Trusting that You will make all things right, if I surrender to Your will, so that I may be reasonably happy in this life, and supremely happy with You forever in the next. Amen.

Create a website or blog at WordPress.com

Up ↑