കുട്ടികൾ ജ്ഞാനത്തിലും വിജ്ഞാനത്തിലും വിശുദ്ധിയിലും വളരുവാൻ
യേശു ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്‍റെയും മനുഷ്യരുടെയും പ്രീതിയിലും വളര്‍ന്നു വന്നു. (ലൂക്കാ 2:52) | Let Jesus be your role model
പ്രാർത്ഥന / Prayer
കര്‍ത്താവേ, എന്‍റെ ആത്മാവിനെ അങ്ങയുടെ സന്നിധിയിലേക്കു ഞാന്‍ ഉയര്‍ത്തുന്നു. ദൈവമേ, അങ്ങയില്‍ ഞാന്‍ ആശ്രയിക്കുന്നു; ഞാന്‍ ഒരിക്കലും ലജ്ജിതനാകാതിരിക്കട്ടെ! കര്‍ത്താവേ, അങ്ങയുടെ മാര്‍ഗങ്ങള്‍ എനിക്കു മനസ്‌സിലാക്കി ത്തരണമേ! അങ്ങയുടെ പാതകള്‍ എന്നെ പഠിപ്പിക്കണമേ! അങ്ങയുടെ സത്യത്തിലേക്ക് എന്നെ നയിക്കണമേ! എന്നെ പഠിപ്പിക്കണമേ! എന്തെന്നാല്‍, അങ്ങാണല്ലോ എന്നെ രക്ഷിക്കുന്ന ദൈവം. (സങ്കീര്‍ത്തനങ്ങള്‍ 25:1-5)
വിശുദ്ധ സ്വര്‍ഗത്തില്‍ നിന്ന്, അങ്ങയുടെ മഹത്വത്തിന്‍റെ സിംഹാസനത്തില്‍ നിന്ന്, ജ്ഞാനത്തെ അയച്ചുതരണമേ. (ജ്ഞാനം 9:10)
ജ്ഞാനത്തിനായി ദാഹിക്കുക / Yearn for wisdom
- മകനേ, മനസ്‌സുവച്ചാല്‍ നിനക്കു ജ്ഞാനിയാകാം; ഉത്‌സാഹിച്ചാല്‍ നിനക്കു സമര്‍ഥനാകാം. (പ്രഭാഷകന്‍ 6:32)
- നിങ്ങളില്‍ ജ്ഞാനം കുറവുള്ളവന്‍ ദൈവത്തോടു ചോദിക്കട്ടെ. അവന് അതു ലഭിക്കും. (യാക്കോബ് 1:5) | Wisdom
- ദൈവഭക്തിയാണ് അറിവിന്‍റെ ഉറവിടം. (സുഭാഷിതങ്ങള്‍ 1:7)
- ദൈവഭക്തിയാണ് ജ്ഞാനത്തിന്‍റെ ഉറവിടം; പരിശുദ്ധനായവനെ അറിയുന്നതാണ് അറിവ്. (സുഭാഷിതങ്ങള്‍ 9:10)
- വെള്ളി മുടക്കി വിദ്യ നേടിയാല്‍ ഏറെ സ്വര്‍ണം കരസ്ഥമാക്കാം. (പ്രഭാഷകന്‍ 51:28)
- ഞാന്‍ നിന്നെ ഉപദേശിക്കാം, നീ നടക്കേണ്ട വഴി കാണിച്ചുതരാം; ഞാന്‍ നിന്‍റെ മേല്‍ ദൃഷ്ടിയുറപ്പിച്ചു നിന്നെ ഉപദേശിക്കാം. (സങ്കീര്‍ത്തനങ്ങള്‍ 32:8)
- നിശ്ശബ്ദനായിരുന്നു ശ്രവിക്കുക. നിനക്കു ഞാന്‍ ജ്ഞാനം പകര്‍ന്നു തരാം. (ജോബ് 33:33)
- ഞാന്‍ പ്രാര്‍ഥിച്ചു, എനിക്കു വിവേകം ലഭിച്ചു; ഞാന്‍ ദൈവത്തെ വിളിച്ചപേക്ഷിച്ചു, ജ്ഞാന ചൈതന്യം എനിക്കു ലഭിച്ചു. നിഗൂഢമായതും പ്രകടമായതും ഞാന്‍ പഠിച്ചു. (ജ്ഞാനം 7:7,21)
- നിന്‍റെ അപേക്ഷ ഞാന്‍ സ്വീകരിച്ചിരിക്കുന്നു. ജ്ഞാനവും വിവേകവും ഞാന്‍ നിനക്കു തരുന്നു. (1 രാജാക്കന്‍മാര്‍ 3:12)
- ജ്ഞാനം നേടുന്നത് തന്നെത്തന്നെ സ്‌നേഹിക്കലാണ് (സുഭാഷിതങ്ങള്‍ 19;8) | “Do yourself a favor and learn all you can.” PROVERBS 19:8 (TEV)
പഠനത്തിൽ ശ്രദ്ധിക്കുക / Focus on study
- നിങ്ങളുടെ ഉത്കണ്ഠകളെല്ലാം അവിടുത്തെ ഏല്‍പിക്കുവിന്‍. അവിടുന്നു നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവാണ്. (1 പത്രോസ് 5:6)
- നിന്‍റെ പ്രയത്‌നം കര്‍ത്താവില്‍ അര്‍പ്പിക്കുക; നിന്‍റെ പദ്ധതികള്‍ ഫലമണിയും. (സുഭാഷിതങ്ങള്‍ 16:3)
- കര്‍ത്താവിനു നന്ദി പറയുവിന്‍; അവിടുന്നു നല്ലവനാണ്. (സങ്കീര്‍ത്തനങ്ങള്‍ 107:1)
- വേണ്ടാത്ത കാര്യത്തില്‍ തലയിടരുത്; … മകനേ, പലകാര്യങ്ങളില്‍ ഒന്നിച്ച് ഇടപെടരുത്; കാര്യങ്ങള്‍ ഏറിയാല്‍ തെറ്റു പറ്റാന്‍ എളുപ്പമുണ്ട്. പലതിന്‍റെ പുറകേ ഓടിയാല്‍ ഒന്നും പൂര്‍ത്തിയാകുകയില്ല. (പ്രഭാഷകന്‍ 11:9,10)
- മകനേ, വിനയം കൊണ്ടു മഹത്വമാര്‍ജിക്കുക; നിലവിട്ട് സ്വയം മതിക്കരുത്. (പ്രഭാഷകന്‍ 10:28)
- നിങ്ങളുടെ സമയം പൂര്‍ണമായും പ്രയോജനപ്പെടുത്തുക. (കൊളോസോസ് 4:5)
- നന്‍മ ചെയ്യുന്നതില്‍ (പഠനത്തിൽ) നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പു തോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം. (ഗലാത്തിയാ 6:9)
- കടന്നു പോയ തലമുറകളോട് ആരായുക; പിതാക്കന്‍മാരുടെ അനുഭവങ്ങള്‍ പരിഗണിക്കുക. (ജോബ് 8:8) (Learn from elders)
- എന്‍റെ നാമത്തില്‍ പിതാവ് അയയ്ക്കുന്ന സഹായകനായ പരിശുദ്ധാത്മാവ് എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്മരിപ്പിക്കുകയും ചെയ്യും. (യോഹന്നാന്‍ 14:26)
അനുഗ്രഹം സ്വീകരിക്കുക / Get blessing of your parents
കുട്ടികളേ, എല്ലാകാര്യങ്ങളിലും നിങ്ങളുടെ മാതാപിതാക്കന്‍മാരെ അനുസരിക്കുവിന്‍. ഇതു കര്‍ത്താവിനു പ്രീതികരമത്രേ. (കൊളോസോസ് 3:20)
നിങ്ങള്‍ക്കു നന്‍മ കൈവരുന്നതിനും ഭൂമിയില്‍ ദീര്‍ഘകാലം ജീവിക്കുന്നതിനും വേണ്ടി മാതാവിനെയും പിതാവിനെയും ബഹുമാനിക്കുക. (എഫേസോസ് 6:1-3)
വിവേകമുള്ള മകന്‍ പിതാവിന്‍റെ ഉപദേശം കേള്‍ക്കുന്നു. (സുഭാഷിതങ്ങള്‍ 13:1) | A wise son heeds his father’s instruction, but a mocker does not respond to rebukes. (Proverbs 13:1)
Learn from elders: The wise learns from the experience of others. There is great value in taking good advice from parents, elders, and teachers.
പിതാവിന്‍റെ അനുഗ്രഹം മക്കളുടെ ഭവനങ്ങളെ ബലവത്താക്കും. (പ്രഭാഷകന്‍ 3:9)
കര്‍ത്താവ് നിന്‍റെ പുത്രരെ പഠിപ്പിക്കും; അവര്‍ ശ്രേയസ്‌സാര്‍ജിക്കും. (ഏശയ്യാ 54:13)
വിശുദ്ധിയില്‍ വളരുക
- നിങ്ങള്‍ ദൈവത്തിന്‍റെ ആലയമാണെന്നും ദൈവാത്മാവ് നിങ്ങളില്‍ വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ? (1 കൊറിന്തോസ് 3:16)
- സര്‍പ്പത്തില്‍ നിന്നെന്ന പോലെ പാപത്തില്‍ നിന്ന് ഓടിയകലുക. (പ്രഭാഷകന്‍ 21:2)
- തിന്‍മ നിങ്ങളെ കീഴടക്കാതിരിക്കട്ടെ, തിന്‍മയെ നന്‍മകൊണ്ടു കീഴടക്കുവിന്‍.(റോമാ 12 : 21)
- എല്ലാം എനിക്കു നിയമാനുസൃതമാണ്; എന്നാല്‍, എല്ലാം പ്രയോജനകരമല്ല; എല്ലാം എനിക്കു നിയമാനുസൃതമാണ്; എന്നാല്‍, ഒന്നും എന്നെ അടിമപ്പെടുത്താന്‍ ഞാന്‍ സമ്മതിക്കുകയില്ല. (1 കൊറിന്തോസ് 6:12)
- നിങ്ങളോരോരുത്തരം സ്വന്തം ശരീരത്തെ വിശുദ്ധിയിലും മാന്യതയിലും കാത്തു സൂക്ഷിക്കേണ്ടതെങ്ങനെയെന്ന് അറിയണം. (1 തെസലോനിക്കാ 4:4)
- ദൈവമേ, നിര്‍മലമായ ഹൃദയം എന്നില്‍ സൃഷ്ടിക്കണമേ! അചഞ്ചലമായ ഒരു നവചൈതന്യം എന്നില്‍ നിക്‌ഷേപിക്കണമേ! (സങ്കീര്‍ത്തനങ്ങള്‍ 51:10)
ദൈവത്തിൽ ആശ്രയിക്കുക / Put hope in the Lord
- നാം ദൈവത്തിന്‍റെ കരവേലയാണ്; നാം ചെയ്യാന്‍വേണ്ടി ദൈവം മുന്‍കൂട്ടി ഒരുക്കിയ സത്പ്രവൃത്തികള്‍ക്കായി യേശുക്രിസ്തുവില്‍ സൃഷ്ടിക്കപ്പെട്ടവരാണ്. (എഫേസോസ് 2 : 10)
- ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ വീണ്ടും ശക്തി പ്രാപിക്കും; അവര്‍ കഴുകന്‍മാരെ പ്പോലെ ചിറകടിച്ചുയരും. അവര്‍ ഓടിയാലും ക്ഷീണിക്കുകയില്ല; നടന്നാല്‍ തളരുകയുമില്ല. (ഏശയ്യാ 40 : 31)
- എന്‍റെ നാമത്തില്‍ പിതാവ് അയയ്ക്കുന്ന സഹായകനായ പരിശുദ്ധാത്മാവ് എല്ലാകാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്മരിപ്പിക്കുകയും ചെയ്യും. (യോഹന്നാന്‍ 14:26)
- നിന്‍റെ ദൈവവും കര്‍ത്താവുമായ ഞാന്‍ നിന്‍റെ വലത്തുകൈ പിടിച്ചിരിക്കുന്നു. ഞാനാണു പറയുന്നത്, ഭയപ്പെടേണ്ടാ. ഞാന്‍ നിന്നെ സഹായിക്കും.(ഏശയ്യാ 41 : 13)
- വിശ്വാസത്തോടെ പ്രാര്‍ഥിക്കുന്നതെല്ലാം നിങ്ങള്‍ക്കു ലഭിക്കും.(മത്തായി 21:22)
- പ്രാര്‍ഥനയില്‍ മടുപ്പു തോന്നരുത്. (പ്രഭാഷകന്‍ 7:10)
- എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും. (ഫിലിപ്പി 4 : 13)
പ്രകാശിക്കുക / Shine
- ഉണരുക, ..എഴുന്നേല്‍ക്കുക, ക്രിസ്തു നിന്‍റെ മേല്‍ പ്രകാശിക്കും. (എഫേസോസ് 5 : 14)
- നിങ്ങള്‍ ഭൂമിയുടെ ഉപ്പാണ്. നിങ്ങള്‍ ലോകത്തിന്‍റെ പ്രകാശമാണ്. (മത്തായി 5:13,14)
- നിയമങ്ങൾ (വചനങ്ങൾ) അനുസരിക്കുകയും ശക്തനും ധീരനുമായിരിക്കുക. .. നിന്‍റെ ഉദ്യമങ്ങളിലെല്ലാം നീ വിജയം വരിക്കും. (ജോഷ്വാ 1 : 6,7)
പരീക്ഷയിൽ നല്ല വിജയം നേടാൻ / For confidence in exams
സ്വർഗ്ഗത്തിന്‍റെ ദൈവം ഞങ്ങൾക്ക് വിജയം നൽകും. (നെഹമിയ 2:20) | The God of heaven will give us success. (Nehemiah 2:20)
നിന്‍റെ ദൈവമായ കര്‍ത്താവ്, വിജയം നല്‍കുന്ന യോദ്ധാവ്, നിന്‍റെ മധ്യേ ഉണ്ട്. (സെഫാനിയ 3:17) | The LORD your God is with you, the Mighty Warrior who saves. (Zephaniah 3:17)
വചനം എഴുതി, കാണാവുന്നത് പോലെ table-ൽ ഒട്ടിക്കുക. പരീക്ഷക്ക് മുൻപും പരീക്ഷാ holidays-ലും ഈ വചനം ഉരുവിടുക.
More verses for exam success | 30 short and sweet verses for children to memorize