Meditations for professionals and business owners

Start your day with feeling God’s love & protection, joy, abundance, and certainty of success. Meditate on God’s promises.

  1. നിങ്ങളുടെ ഉത്കണ്ഠകളെല്ലാം അവിടുത്തെ ഏല്‍പിക്കുവിന്‍. അവിടുന്നു നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവാണ്. (1 പത്രോസ് 5 : 6)
  2. നിന്‍റെ പ്രയത്‌നം കര്‍ത്താവില്‍ അര്‍പ്പിക്കുക; നിന്‍റെ പദ്ധതികള്‍ ഫലമണിയും. (സുഭാഷിതങ്ങള്‍ 16 : 3)
  3. കര്‍ത്താവില്‍ ആനന്ദിക്കുക; അവിടുന്നു നിന്‍റെ ആഗ്രഹങ്ങള്‍ സാധിച്ചുതരും. (സങ്കീര്‍ത്തനങ്ങള്‍ 37:4)
  4. കര്‍ത്താവാണു നിന്‍റെ കാവല്‍ക്കാരന്‍; നിനക്കു തണലേകാന്‍ അവിടുന്നു നിന്‍റെ വലത്തു ഭാഗത്തുണ്ട്. പകല്‍ സൂര്യനോ രാത്രി ചന്ദ്രനോ നിന്നെ ഉപദ്രവിക്കുകയില്ല. സകല തിന്‍മകളിലും നിന്നു കര്‍ത്താവ്‌ നിന്നെ കാത്തുകൊള്ളും; അവിടുന്നു നിന്‍റെ ജീവന്‍ സംരക്ഷിക്കും. കര്‍ത്താവു നിന്‍റെ വ്യാപാരങ്ങളെ ഇന്നുമെന്നേക്കും കാത്തുകൊള്ളും. (സങ്കീര്‍ത്തനങ്ങള്‍ 121:5-8)
  5. നിന്‍റെ ദൈവവും കര്‍ത്താവുമായ ഞാന്‍ നിന്‍റെ വലത്തുകൈ പിടിച്ചിരിക്കുന്നു. ഞാനാണു പറയുന്നത്, ഭയപ്പെടേണ്ടാ. ഞാന്‍ നിന്നെ സഹായിക്കും. (ഏശയ്യാ 41 : 13)
  6. കര്‍ത്താവാണ് എന്‍റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.  (സങ്കീര്‍ത്തനങ്ങള്‍ 23 : 1)
  7. ഞാന്‍ പ്രശാന്തമായി കിടന്നുറങ്ങും; എന്തെന്നാല്‍, കര്‍ത്താവേ, അങ്ങു തന്നെയാണ് എനിക്കു സുരക്ഷിതത്വം നല്‍കുന്നത്. (സങ്കീര്‍ത്തനങ്ങള്‍ 4 : 8)
  8. എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും. (ഫിലിപ്പി 4 : 13)
  9. നിങ്ങളുടെ ജോലി എന്തു തന്നെയായിരുന്നാലും മനുഷ്യനെയല്ല, ദൈവത്തെ സേവിക്കുന്നതു പോലെ ഹൃദയ പരമാര്‍ഥതയോടെ ചെയ്യുവിന്‍. നിങ്ങള്‍ക്കു പ്രതിഫലമായി കര്‍ത്താവില്‍ നിന്ന് അവകാശം ലഭിക്കുമെന്ന് അറിഞ്ഞു കൊള്ളുവിന്‍. കര്‍ത്താവായ ക്രിസ്തുവിനെ ത്തന്നെയാണല്ലോ നിങ്ങള്‍ ശുശ്രൂഷിക്കുന്നത്. (കൊളോസോസ് 3 : 23-24)

  • അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്‍റെ അടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. (മത്തായി 11 : 28)
  • നീ എനിക്കു വിലപ്പെട്ടവനും ബഹുമാന്യനും പ്രിയങ്കരനും ആണ്. (ഏശയ്യാ 43 : 4)
  • ദൈവത്തിന്‍റെ ശക്തമായ കരത്തിന്‍കീഴില്‍, നിങ്ങള്‍ താഴ്മയോടെ നില്‍ക്കുവിന്‍. അവിടുന്നു തക്കസമയത്തു നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. (1 പത്രോസ് 5 : 6)
  • നിന്‍റെ അധ്വാനഫലം നീ അനുഭവിക്കും; നീ സന്തുഷ്ടനായിരിക്കും; നിനക്കു നന്‍മ വരും. (സങ്കീര്‍ത്തനങ്ങള്‍ 128 : 2)
  • നിന്‍റെ ആയുഷ്‌കാലത്തൊരിക്കലും ആര്‍ക്കും നിന്നെ തോല്‍പിക്കാന്‍ സാധിക്കുകയില്ല. ഞാന്‍ മോശയോടുകൂടെ എന്നപോലെ നിന്നോടുകൂടെയും ഉണ്ടായിരിക്കും. ഒരിക്കലും നിന്നെ കൈവിടുകയില്ല. ശക്തനും ധീരനുമായിരിക്കുക. നിന്‍റെ ഉദ്യമങ്ങളിലെല്ലാം നീ വിജയം വരിക്കും. (ജോഷ്വാ 1 : 5,7)
  • ന്യായപ്രമാണഗ്രന്ഥം എപ്പോഴും നിന്‍റെ അധരത്തിലുണ്ടായിരിക്കണം. അതില്‍ എഴുതിയിരിക്കുന്നതെല്ലാം പാലിക്കാന്‍ നീ ശ്രദ്ധിക്കണം. അതിനെക്കുറിച്ച് രാവും പകലും ധ്യാനിക്കണം. അപ്പോള്‍ നീ അഭിവൃദ്ധി പ്രാപിക്കുകയും വിജയം വരിക്കുകയും ചെയ്യും. ശക്തനും ധീരനുമായിരിക്കണമെന്നും ഭയപ്പെടുകയോ പരിഭ്രമിക്കുകയോ ചെയ്യരുതെന്നും നിന്നോടു ഞാന്‍ കല്‍പിച്ചിട്ടില്ലയോ? നിന്‍റെ ദൈവമായ കര്‍ത്താവ് നീ പോകുന്നിടത്തെല്ലാം നിന്നോടു കൂടെ ഉണ്ടായിരിക്കും. (ജോഷ്വാ 1 : 8,9)
  • ഒരു പുതിയ ഹൃദയം നിങ്ങള്‍ക്കു ഞാന്‍ നല്‍കും; ഒരു പുതുചൈതന്യം നിങ്ങളില്‍ ഞാന്‍ നിക്‌ഷേപിക്കും.  (എസെക്കിയേല്‍ 36 : 26)
  • ചോദിക്കുവിന്‍, നിങ്ങള്‍ക്കു ലഭിക്കും; അന്വേഷിക്കുവിന്‍, നിങ്ങള്‍ കണ്ടെത്തും; മുട്ടുവിന്‍, നിങ്ങള്‍ക്കു തുറന്നുകിട്ടും. (മത്തായി 7 : 7)
  • പ്രാര്‍ഥിക്കുകയും യാചിക്കുകയും ചെയ്യുന്ന എന്തും ലഭിക്കുമെന്നു വിശ്വസിക്കുവിന്‍; നിങ്ങള്‍ക്കു ലഭിക്കുകതന്നെ ചെയ്യും. (മര്‍ക്കോസ് 11 : 24)
  • ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രായേലിന്‍റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും. (ഏശയ്യാ 45 : 2,3)
  • നമ്മുടെ ബലഹീനതയില്‍ ആത്മാവ് നമ്മെ സഹായിക്കുന്നു. (റോമാ 8 : 26)

Choose the one verse that is the best energizer for you now; memorize and meditate it several times during the day.

Career tips from the Bible

Create a website or blog at WordPress.com

Up ↑