Meditations for parents

ദൈവവചനത്തിനനുസരിച്ചു, ദൈവവചനത്തിൽ, മക്കളെ വളർത്തുക

Each child is a gift of God. Cherish them, coach them, and bless them.

  • കര്‍ത്താവിന്‍റെ ദാനമാണ് മക്കള്‍, ഉദരഫലം ഒരു സമ്മാനവും. (സങ്കീര്‍ത്തനങ്ങള്‍ 127 : 3)
  • യേശു ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്‍റെയും മനുഷ്യരുടെയും പ്രീതിയിലും വളര്‍ന്നു വന്നു. (ലൂക്കാ 2 : 52)
  • അതിനാല്‍, നാളെയെക്കുറിച്ചു (മക്കളുടെ ഭാവിയെക്കുറിച്ചും!) നിങ്ങള്‍ ആകുലരാകരുത്. നാളത്തെ ദിനംതന്നെ അതിനെക്കുറിച്ച് ആകുലപ്പെട്ടു കൊള്ളും. ഓരോ ദിവസത്തിനും അതതിന്‍റെ  ക്‌ളേശം മതി. (മത്തായി 6:34)

Coach your children

  • ശൈശവത്തില്‍ത്തന്നെ നടക്കേണ്ട വഴി പരിശീലിപ്പിക്കുക; വാര്‍ധക്യത്തിലും അതില്‍നിന്നു വ്യതിചലിക്കുകയില്ല. (സുഭാഷിതങ്ങള്‍ 22 : 6)
  • ചെറുപ്പത്തിലേ തന്നെ അവനെ വിനയം അഭ്യസിപ്പിക്കുകയും ശിക്ഷിക്കുകയും ചെയ്യുക; അല്ലെങ്കില്‍ അവന്‍ അനുസരണമില്ലാത്ത നിര്‍ബന്ധ ബുദ്ധിയായി ത്തീര്‍ന്ന് നിന്നെ ദുഃഖിപ്പിക്കും. (പ്രഭാഷക‌ന്‍ 30:12)
  • മകനെ ശിക്ഷണത്തില്‍ വളര്‍ത്തുന്നവന് അവന്‍ മൂലം നന്‍മയുണ്ടാകും; സ്‌നേഹിതരുടെ മുമ്പില്‍ അവനെക്കുറിച്ച് അഭിമാനിക്കുകയും ചെയ്യും. മകനെ പഠിപ്പിക്കുന്നവന്‍ ശത്രുക്കളെ അസൂയാലുക്കളാക്കുന്നു; സ്‌നേഹിതരുടെ മുമ്പില്‍ അവന് അഭിമാനിക്കാം.  (പ്രഭാഷക‌ന്‍ 30 : 2,3)
  • നന്നാകുമെന്നു പ്രതീക്ഷയുള്ളപ്പോള്‍ നിന്‍റെ മകനെ ശിക്ഷിക്കുക; അവന്‍ നശിച്ചു പൊയ്‌ക്കൊള്ളട്ടെ എന്നു കരുതരുത്. (സുഭാഷിതങ്ങള്‍ 19 : 18)
  • കുട്ടിയെ ശിക്ഷിക്കാന്‍ മടിക്കേണ്ടാ, വടികൊണ്ട് അടിച്ചെന്നു വച്ച് അവന്‍ മരിച്ചു പോവുകയില്ല. അടിക്കുമ്പോള്‍ നീ അവന്‍റെ ജീവനെ പാതാളത്തില്‍ നിന്നു രക്ഷിക്കുകയാണ്. (സുഭാഷിതങ്ങള്‍ 23 : 13)
  • നിന്‍റെ പുത്രന്‍മാരെ അച്ചടക്കത്തില്‍ വളര്‍ത്തുക; ചെറുപ്പം മുതലേ അനുസരണം ശീലിപ്പിക്കുക. (പ്രഭാഷക‌ന്‍ 7 : 23)
  • പിതാക്കന്‍മാരേ, നിങ്ങള്‍ കുട്ടികളില്‍ കോപം ഉളവാക്കരുത്. അവരെ കര്‍ത്താവിന്‍റെ ശിക്ഷണത്തിലും ഉപദേശത്തിലും വളര്‍ത്തുവിന്‍. (എഫേസോസ് 6 : 4)
  • പിതാവിന്‍റെ ശിക്ഷണം ലഭിക്കാത്ത ഏതു മകനാണുള്ളത്? എല്ലാവര്‍ക്കും ലഭിക്കുന്ന ശിക്ഷണം നിങ്ങള്‍ക്കും ലഭിക്കാതിരുന്നാല്‍ നിങ്ങള്‍ മക്കളല്ല, ജാരസന്താനങ്ങളാണ്. (ഹെബ്രായര്‍ 12 : 8)
  • ഭര്‍ത്താക്കന്‍മാരെയും കുട്ടികളെയും സ്‌നേഹിക്കാനും, വിവേകവും ചാരിത്രശുദ്ധിയും കുടുംബജോലികളില്‍ താത്പര്യവും ദയാശീലവും ഭര്‍ത്താക്കന്‍മാരോടു വിധേയത്വവും ഉള്ളവരാകാനും യുവതികളെ അവര്‍ പരിശീലിപ്പിക്കട്ടെ. .. ഇപ്രകാരംതന്നെ, ആത്മനിയന്ത്രണം പാലിക്കാന്‍ യുവാക്കന്‍മാരെ ഉദ്‌ബോധിപ്പിക്കുക. (തീത്തോസ് 2 : 4,5)
  • ധൈര്യപൂര്‍വം ശാസിക്കുന്നവനാകട്ടെ, സമാധാനം സൃഷ്ടിക്കുന്നു. (സുഭാഷിതങ്ങള്‍ 10:10)

Teach them the Word of God

  • കര്‍ത്താവു പ്രവര്‍ത്തിച്ച മഹത്തായ കാര്യങ്ങളും അവിടുത്തെ ശക്തിപ്രഭാവവും അദ്ഭുതകൃത്യങ്ങളും വരുംതലമുറയ്ക്കു വിവരിച്ചുകൊടുക്കണം. (സങ്കീര്‍ത്തനങ്ങള്‍ 78:4)

Be a role model

  • ഓരോരുത്തര്‍ക്കും അവകാശപ്പെട്ടിരിക്കുന്നതു കൊടുക്കുവിന്‍. (റോമാ 13 : 7)
  • മക്കളെ ആശ്രയിക്കുന്നതിനെക്കാള്‍ നല്ലത് അവര്‍ നിന്നെ ആശ്രയിക്കുന്നതാണ്. (പ്രഭാഷക‌ന്‍ 33 : 22)
  • ദൈവഭയമില്ലാത്തവന്‍റെ സന്തതിഅധികം ശാഖ ചൂടുകയില്ല. വെറും പാറമേല്‍ പടര്‍ന്ന ദുര്‍ബലമായ വേരുകളാണവര്‍. (പ്രഭാഷക‌ന്‍ 40 : 15)

Bless your children

  • നിന്‍റെ പിതാവിന്‍റെ അനുഗ്രഹങ്ങള്‍ നിത്യപര്‍വതങ്ങളുടെ ഔദാര്യത്തെക്കാളും ശാശ്വത ഗിരികളുടെ അനുഗ്രഹങ്ങളെക്കാളും ശക്തങ്ങളാണ്. (ഉല്‍‍പത്തി 49:26)
  • ഇവര്‍ എന്‍റെ മക്കളാണ്, ഇവിടെവച്ചു ദൈവം എനിക്കു തന്നവര്‍. .. ഞാന്‍ അവരെ അനുഗ്രഹിക്കട്ടെ. (ഉല്‍‍പത്തി 48:9)

Claim God’s promises

  • കര്‍ത്താവ് നിന്‍റെ പുത്രരെ പഠിപ്പിക്കും; അവര്‍ ശ്രേയസ്‌സാര്‍ജിക്കും. (ഏശയ്യാ 54:13)
  • വരണ്ട ഭൂമിയില്‍ ജലവും ഉണങ്ങിയ നിലത്ത് അരുവികളും ഞാന്‍ ഒഴുക്കും. നിന്‍റെ സന്തതികളുടെ മേല്‍ എന്‍റെ ആത്മാവും നിന്‍റെ മക്കളുടെമേല്‍ എന്‍റെ അനുഗ്രഹവും ഞാന്‍ വര്‍ഷിക്കും.(ഏശയ്യാ 44:3)
  • നിന്‍റെ  മേലുള്ള എന്‍റെ  ആത്മാവും, നിന്‍റെ  അധരങ്ങളില്‍ ഞാന്‍ നിക്‌ഷേപിച്ച വചനങ്ങളും, നിന്‍റെയോ നിന്‍റെ സന്താനങ്ങളുടെയോ അവരുടെ സന്താനങ്ങളുടെയോ അധരങ്ങളില്‍ നിന്ന് ഇനി ഒരിക്കലും അകന്നു പോവുകയില്ല. (ഏശയ്യാ 59:21)

നിന്‍റെ കവാടങ്ങളുടെ ഓടാമ്പലുകൾ അവിടുന്നു ബലപ്പെടുത്തുന്നു; നിന്‍റെ കോട്ടയ്ക്കുള്ളിലുള്ള മക്കളെ അവിടുന്ന് അനുഗ്രഹിക്കുന്നു. (സങ്കീര്‍ത്തനങ്ങള്‍ 147:13) | He strengthens the bars of your gates; he blesses your children within you. (Psalm 147:13)

മക്കൾക്ക് കൊടുക്കേണ്ടത് : നിരുപാധിക സ്നേഹം, വാത്സല്യം, അംഗീകാരം, പ്രോത്സാഹനം, സംരക്ഷണം, ദൈവ വചനത്തിനനുസരിച്ചുള്ള പരിശീലനം, പ്രാർത്ഥന, അനുഗ്രഹം.

More Tips for Parenting

Create a website or blog at WordPress.com

Up ↑