Meditations for couples

  • മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല; അവനു ചേര്‍ന്ന ഇണയെ ഞാന്‍ നല്‍കും. (ഉല്‍‍പത്തി 2:18)
  • അതിനാല്‍, പുരുഷന്‍ മാതാപിതാക്കളെ വിട്ട് ഭാര്യയോടു ചേരും. അവര്‍ ഒറ്റ ശരീരമായിത്തീരും. (ഉല്‍‍പത്തി 2:24)
  • ഇതാ എന്‍റെ അസ്ഥിയില്‍ നിന്നുള്ള അസ്ഥിയും മാംസത്തില്‍ നിന്നുള്ള മാംസവും. (ഉല്‍‍പത്തി 2:23)
  • തന്‍മൂലം, പിന്നീടൊരിക്കലും അവര്‍ രണ്ടല്ല, ഒറ്റ ശരീരമായിരിക്കും. ആകയാല്‍, ദൈവം യോജിപ്പിച്ചതു മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ. (മത്തായി 19:6)
  • കര്‍ത്താവേ, ഞാന്‍ ഇവളെ സ്വീകരിക്കുന്നത് ജഡികമായ അഭിലാഷത്താലല്ല, നിഷ്‌കളങ്കമായ പ്രേമത്താലാണ്. അങ്ങയുടെ കാരുണ്യം എനിക്ക് ഉണ്ടാകണമേ! ഇവളോടൊത്തു വാര്‍ധക്യത്തിലെത്തുന്നതിന് അവിടുന്ന് അനുഗ്രഹിച്ചാലും! (തോബിത് 8:7)
  • ഭാര്യമാരേ, നിങ്ങള്‍ കര്‍ത്താവിന് എന്നപോലെ ഭര്‍ത്താക്കന്‍മാര്‍ക്കു വിധേയരായിരിക്കുവിന്‍. (എഫേസോസ് 5:22)
  • അതുപോലെ തന്നെ, ഭര്‍ത്താക്കന്‍മാര്‍ ഭാര്യമാരെ സ്വന്തം ശരീരത്തെ എന്ന പോലെ സ്‌നേഹിക്കണം. ഭാര്യയെ സ്‌നേഹിക്കുന്നവന്‍ തന്നെത്തന്നെയാണു സ്‌നേഹിക്കുന്നത്. (എഫേസോസ് 5:28)
  • ഭര്‍ത്താക്കന്‍മാരേ, നിങ്ങള്‍ വിവേകത്തോടെ നിങ്ങളുടെ ഭാര്യമാരോടൊത്തു ജീവിക്കുവിന്‍. അവളോടു ബഹുമാനം കാണിക്കുവിന്‍. (1 പത്രോസ് 3:7)
  • അവളില്‍ ആനന്ദം കൊള്ളുക. അവളുടെ സ്‌നേഹം നിന്നെ സദാ സന്തോഷം കൊണ്ടു നിറയ്ക്കട്ടെ. അവളുടെ പ്രേമം നിന്നെ എപ്പോഴും ലഹരി പിടിപ്പിക്കട്ടെ. (സുഭാഷിതങ്ങള്‍ 5:18,19)
  • ദുഷ്ടയായ ഭാര്യയാണ് ഇടിഞ്ഞ മനസ്‌സിനും മ്ലാന മുഖത്തിനും വ്രണിത ഹൃദയത്തിനും കാരണം. ഭര്‍ത്താവിനെ പ്രീതിപ്പെടുത്താത്ത ഭാര്യ ഭര്‍ത്താവിന്‍റെ കൈകള്‍ക്കു തളര്‍ച്ചയും കാലുകള്‍ക്ക് ദൗര്‍ബല്യവും വരുത്തുന്നു. (പ്രഭാഷക‌ന്‍ 25: 23)
  • സ്ത്രീയുടെ സൗന്ദര്യം പുരുഷനെ സന്തുഷ്ടനാക്കുന്നു; മറ്റെല്ലാ ആഗ്രഹങ്ങള്‍ക്കും ഉപരിയാണ് അത്. അവളുടെ ഭാഷണം വിനയവും സൗമ്യതയും നിറഞ്ഞതാണെങ്കില്‍, അവളുടെ ഭർത്താവ് മറ്റുള്ളവരെക്കാള്‍ ഭാഗ്യവാനാണ്. ഭാര്യയാണ് പുരുഷന്‍റെ ഏറ്റവുംവലിയ സമ്പത്ത്; അവന്‍റെ തുണയും താങ്ങും അവള്‍ തന്നെ. (പ്രഭാഷക‌ന്‍ 36:27-29)
  • ഭാര്യയുടെ വശ്യത ഭര്‍ത്താവിനെ പ്രമോദിപ്പിക്കുന്നു; അവളുടെ വൈഭവം അവനെ പുഷ്ടിപ്പെടുത്തുന്നു; മിതഭാഷിണിയായ ഭാര്യ കര്‍ത്താവിന്‍റെ ദാനമാണ്. (പ്രഭാഷക‌ന്‍ 26:13)
  • സൂര്യനു കീഴേ ദൈവം നിനക്കു നല്‍കിയിരിക്കുന്ന (വ്യര്‍ഥമായ) ജീവിതം നീ സ്‌നേഹിക്കുന്ന ഭാര്യയോടൊത്ത് ആസ്വദിക്കുക, കാരണം, അതു നിന്‍റെ ജീവിതത്തിന്‍റെയും സൂര്യനു കീഴേ നീ ചെയ്യുന്ന പ്രയത്‌നത്തിന്‍റെയും ഓഹരിയാണ്.(സഭാപ്രസംഗക‌ന്‍ 9:9)
  • നിന്‍റെ ഭാര്യ ഭവനത്തില്‍ ഫലസമൃദ്ധമായ മുന്തിരി പോലെയായിരിക്കും; നിന്‍റെ മക്കള്‍ നിന്‍റെ മേശയ്ക്കു ചുറ്റും ഒലിവു തൈകള്‍ പോലെയും. കര്‍ത്താവിന്‍റെ ഭക്തന്‍ ഇപ്രകാരം അനുഗൃഹീതനാകും. (സങ്കീര്‍ത്തനങ്ങള്‍ 128:3,4)
  • ഉത്തമയായ ഭാര്യ രത്‌നങ്ങളെക്കാള്‍ അമൂല്യയത്രേ. ഭര്‍ത്താവിന്‍റെ ഹൃദയം അവളില്‍ വിശ്വാസം അര്‍പ്പിക്കുന്നു; അവന്‍റെ നേട്ടങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്നു. അവള്‍ ആജീവനാന്തം ഭര്‍ത്താവിനു നന്‍മയല്ലാതെ ഉപദ്രവം ചെയ്യുന്നില്ല. (സുഭാഷിതങ്ങള്‍ 31:10,11,12)
  • ഭര്‍ത്താവ് ഭാര്യയോടുള്ള ദാമ്പത്യധര്‍മം നിറവേറ്റണം; അതു പോലെ തന്നെ ഭാര്യയും. ഭാര്യയുടെ ശരീരത്തിന്‍മേല്‍ അവള്‍ക്കല്ല അധികാരം, ഭര്‍ത്താവിനാണ്; അതുപോലെതന്നെ, ഭര്‍ത്താവിന്‍റെ ശരീരത്തിന്‍മേല്‍ അവനല്ല, ഭാര്യയ്ക്കാണ് അധികാരം. (1 കൊറിന്തോസ് 7:3)
  • സ്‌നേഹമായിരിക്കട്ടെ നിങ്ങളുടെ ലക്ഷ്യം. (1 കൊറിന്തോസ് 14:1)
  • ഒരാള്‍ക്കു മറ്റൊരാളോടു പരിഭവമുണ്ടായാല്‍ പരസ്പരം ക്ഷമിച്ചു സഹിഷ്ണുതയോടെ വര്‍ത്തിക്കുവിന്‍. കര്‍ത്താവ് നിങ്ങളോടു ക്ഷമിച്ചതു പോലെതന്നെ നിങ്ങളും ക്ഷമിക്കണം. (കൊളോസോസ് 3:13)
  • നിങ്ങള്‍ വിധിക്കരുത്; നിങ്ങളും വിധിക്കപ്പെടുകയില്ല. കുറ്റാരോപണം നടത്തരുത്; നിങ്ങളുടെ മേലും കുറ്റം ആരോപിക്കപ്പെടുകയില്ല, ക്ഷമിക്കുവിന്‍; നിങ്ങളോടും ക്ഷമിക്കപ്പെടും. (ലൂക്കാ 6:37)
  • കോപിക്കാം; എന്നാല്‍, പാപം ചെയ്യരുത്. നിങ്ങളുടെ കോപം സൂര്യന്‍ അസ്തമിക്കുന്നതു വരെ നീണ്ടു പോകാതിരിക്കട്ടെ. (എഫേസോസ് 4:26)
  • അന്തശ്ഛിദ്രമുള്ള ഏതു രാജ്യവും നശിച്ചുപോകും. അന്തശ്ഛിദ്രമുള്ള നഗരമോ ഭവനമോ നിലനില്‍ക്കുകയില്ല. (മത്തായി 12:25)
  • അന്യായമായി പീഡിപ്പിക്കപ്പെടുമ്പോള്‍, ദൈവചിന്തയോടെ വേദനകള്‍ ക്ഷമാപൂര്‍വ്വം സഹിച്ചാല്‍ അത് അനുഗ്രഹകാരണമാകും. (1 പത്രോസ് 2:19)
  • ബലമുള്ളവരായ നാം ദുര്‍ബലരുടെ പോരായ്മകള്‍ സഹിക്കുകയാണു വേണ്ടത്. (റോമാ 15:1)
  • സ്ത്രീ വിനയത്തോടെ വിശുദ്ധിയിലും ഉറച്ചു നില്ക്കുന്നെങ്കില്‍ മാതൃത്വത്തിലൂടെ അവള്‍ രക്ഷിക്കപ്പെടും. (1 തിമോത്തേയോസ് 2:15)
  • ഹൃദ്യമായ വാക്കു തേനറ പോലെയാണ്; അത് ആത്മാവിനു മധുരവും ശരീരത്തിന് ആരോഗ്യപ്രദവുമാണ്. (സുഭാഷിതങ്ങള്‍ 16:24) | How to talk wisely
  • നിങ്ങള്‍ കേള്‍ക്കുന്നതില്‍ സന്നദ്ധതയുള്ളവരും സംസാരിക്കുന്നതില്‍ തിടുക്കം കൂട്ടാത്തവരും കോപിക്കുന്നതില്‍ മന്ദഗതിക്കാരും ആയിരിക്കണം. (യാക്കോബ് 1:19)
  • ഒരു പുതിയ ഹൃദയം നിങ്ങള്‍ക്കു ഞാന്‍ നല്‍കും; ഒരു പുതുചൈതന്യം നിങ്ങളില്‍ ഞാന്‍ നിക്‌ഷേപിക്കും; നിങ്ങളുടെ ശരീരത്തില്‍നിന്ന് ശിലാഹൃദയം എടുത്തു മാറ്റി മാംസളഹൃദയം നല്‍കും. (എസെക്കിയേല്‍ 36:26)
  • മുപ്പിരിച്ചരടു വേഗം പൊട്ടുകയില്ല. (സഭാപ്രസംഗക‌ന്‍ 4:12)
  • ഞാനും എന്‍റെ കുടുംബവും കര്‍ത്താവിനെ സേവിക്കും. (ജോഷ്വാ 24:15)
  • ഞങ്ങള്‍ ദൈവത്തിന്‍റെ കൂട്ടുവേലക്കാരാണ്. (1 കൊറിന്തോസ് 3:9) (be partners working together for God)

You could get a score for the quality of your relationship (just for fun).  Go through each verse and give yourself one point, if you agree with the verse or practicing it. What is your total score? What can be done to improve your score?

സ്‌നേഹം സര്‍വോത്കൃഷ്ടം (1 കൊറിന്തോസ് 13:4-8)

  • സ്‌നേഹം ദീര്‍ഘക്ഷമയും ദയയുമുള്ളതാണ്.
  • സ്‌നേഹം അസൂയപ്പെടുന്നില്ല.
  • ആത്മപ്രശംസ ചെയ്യുന്നില്ല, അഹങ്കരിക്കുന്നില്ല.
  • സ്‌നേഹം അനുചിതമായി പെരുമാറുന്നില്ല, സ്വാര്‍ഥം അന്വേഷിക്കുന്നില്ല, കോപിക്കുന്നില്ല, വിദ്വേഷം പുലര്‍ത്തുന്നില്ല.
  • അത് അനീതിയില്‍ സന്തോഷിക്കുന്നില്ല, സത്യത്തില്‍ ആഹ്‌ളാദം കൊള്ളുന്നു.
  • സ്‌നേഹം സകലതും സഹിക്കുന്നു; സകലതും വിശ്വസിക്കുന്നു; സകലതും പ്രത്യാശിക്കുന്നു;
  • സകലത്തെയും അതിജീവിക്കുന്നു. സ്‌നേഹം ഒരിക്കലും അവസാനിക്കുന്നില്ല. (1 കൊറിന്തോസ് 13:4-8)

Replace സ്‌നേഹം with ഞാൻ or ഞങ്ങൾ and read again.

Top 10 verses for healthy relationships

Create a website or blog at WordPress.com

Up ↑