ദൈവരാജ്യം, സ്വർഗ്ഗരാജ്യം, ഉയിർപ്പ്, നിത്യജീവന്‍
ദൈവരാജ്യം
- കാരണം, ദൈവരാജ്യമെന്നാല്‍ ഭക്ഷണവും പാനീയവുമല്ല; പ്രത്യുത, നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവുമാണ്. (റോമാ 14:17)
- സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, വീണ്ടും ജനിക്കുന്നില്ലെങ്കില്‍ ഒരുവനു ദൈവരാജ്യം കാണാന്‍ കഴിയുകയില്ല. .. ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാധ്യമല്ല. (യോഹന്നാന്‍ 3:3,5)
- നിങ്ങളിലാരാണ്, തനിക്കു നൂറ് ആടുകള്‍ ഉണ്ടായിരിക്കേ അവയില്‍ ഒന്നു നഷ്ടപ്പെട്ടാല്‍ തൊണ്ണൂറ്റൊന്‍പതിനെയും മരുഭൂമിയില്‍ വിട്ടിട്ട്, നഷ്ടപ്പെട്ടതിനെ കണ്ടുകിട്ടുവോളം തേടിപ്പോകാത്തത്. കണ്ടുകിട്ടുമ്പോള്‍ സന്തോഷിച്ച് അതിനെ തോളിലേറ്റുന്നു. വീട്ടില്‍ എത്തുമ്പോള്‍ അവന്‍ കൂട്ടുകാരെയും അയല്‍വാസികളെയും വിളിച്ചു കൂട്ടിപ്പറയും: നിങ്ങള്‍ എന്നോടു കൂടെ സന്തോഷിക്കുവിന്‍. എന്‍റെ നഷ്ടപ്പെട്ട ആടിനെ കണ്ടുകിട്ടിയിരിക്കുന്നു. അതുപോലെ തന്നെ, അനുതാപം ആവശ്യമില്ലാത്ത തൊണ്ണൂറ്റൊന്‍പതു നീതിമാന്‍മാരെക്കുറിച്ച് എന്നതിനെക്കാള്‍ അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് സ്വര്‍ഗത്തില്‍ കൂടുതല്‍ സന്തോഷമുണ്ടാകും എന്ന് ഞാന്‍ നിങ്ങളോടു പറയുന്നു. (ലൂക്കാ 15:5-7)
- ഏതു സ്ത്രീയാണ്, തനിക്കു പത്തു നാണയം ഉണ്ടായിരിക്കേ, അതില്‍ ഒന്നു നഷ്ടപ്പെട്ടാല്‍ വിളക്കു കൊളുത്തി വീട് അടിച്ചു വാരി, അത് കണ്ടു കിട്ടുവോളം ഉത്‌സാഹത്തോടെ അന്വേഷിക്കാത്തത്? കണ്ടുകിട്ടുമ്പോള്‍ അവള്‍ കൂട്ടുകാരെയും അയല്‍വാസികളെയും വിളിച്ചു കൂട്ടിപ്പറയും: എന്നോടുകൂടെ സന്തോഷിക്കുവിന്‍. എന്‍റെ നഷ്ടപ്പെട്ട നാണയം വീണ്ടുകിട്ടിയിരിക്കുന്നു. അതുപോലെതന്നെ, അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് ദൈവത്തിന്‍റെ ദൂതന്‍മാരുടെ മുമ്പില്‍ സന്തോഷമുണ്ടാകും എന്ന് ഞാന്‍ നിങ്ങളോടു പറയുന്നു. (ലൂക്കാ 15:8-10)
- ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്‍മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ്. (മത്തായി 5:3)
- ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ദൈവത്തെ കാണും. (മത്തായി 5:8)
- നീതിക്കു വേണ്ടി പീഡനം ഏല്‍ക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ്. (മത്തായി 5:10)
- സ്‌നാപകയോഹന്നാന്‍റെ നാളുകള്‍ മുതല്‍ ഇന്നു വരെ സ്വര്‍ഗരാജ്യം ബലപ്രയോഗത്തിനു വിഷയമായിരിക്കുന്നു. ബലവാന്‍മാര്‍ അതു പിടിച്ചടക്കുന്നു. (മത്തായി 11:12) (means, to come into the Kingdom of Heaven requires deliberate, purposeful and determined action.)
- ഞാന്‍ നിങ്ങളോടു പറയുന്നു, സ്ത്രീകളില്‍ നിന്നു ജനിച്ചവരില്‍ യോഹന്നാനെക്കാള്‍ വലിയവന്‍ ഇല്ല. എങ്കിലും, ദൈവ രാജ്യത്തിലെ ഏറ്റവും ചെറിയവന്‍ അവനെക്കാള്‍ വലിയവനാണ്. (ലൂക്കാ 7:28)
- കള്ളന്‍മാരും അത്യാഗ്രഹികളും മദ്യപന്‍മാരും പരദൂഷകരും കവര്‍ച്ചക്കാരും ദൈവരാജ്യം അവകാശമാക്കുകയില്ല. (1 കൊറിന്തോസ് 6:10)
- നിങ്ങള്‍ മാനസാന്തരപ്പെട്ട് ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കില്‍, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല. ഈ ശിശുവിനെപ്പോലെ സ്വയം ചെറുതാകുന്നവനാണു സ്വര്‍ഗരാജ്യത്തിലെ ഏറ്റവും വലിയവന്‍. (മത്തായി 18:3)
- ദൈവരാജ്യം നിങ്ങളുടെ ഇടയില്‍ ത്തന്നെയുണ്ട്. (ലൂക്കാ 17:21)
- ഇതാ, ഞാന്‍ വേഗം വരുന്നു. എന്‍റെ സമ്മാനവും ഞാന്‍ കൊണ്ടു വരുന്നുണ്ട്. ഓരോരുത്തര്‍ക്കും സ്വന്തം പ്രവൃത്തികള്‍ക്കനുസൃതം പ്രതിഫലം നല്‍കാനാണു ഞാന്‍ വരുന്നത്. (വെളിപാട് 22:12)
- ഞാന്‍ നന്നായി പൊരുതി; എന്‍റെ ഓട്ടം പൂര്‍ത്തയാക്കി; വിശ്വാസം കാത്തു. എനിക്കായി നീതിയുടെ കീരിടം ഒരുക്കിയിരിക്കുന്നു. നീതിപൂര്‍വ്വം വിധിക്കുന്ന കര്‍ത്താവ്, ആ ദിവസം അത് എനിക്കു സമ്മാനിക്കും; എനിക്കു മാത്രമല്ല, അവന്‍റെ ആഗമനത്തെ സ്‌നേഹപൂര്‍വ്വം ഉറ്റു നോക്കി ക്കൊണ്ടിരിക്കുന്ന എല്ലാവര്‍ക്കും. (2 തിമോത്തേയോസ് 4:7-8)
- എഴുതപ്പെട്ടിരിക്കുന്നതു പോലെ, ദൈവം തന്നെ സ്‌നേഹിക്കുന്നവര്‍ക്കായി സജ്ജീകരിച്ചിരിക്കുന്നവ കണ്ണുകള്‍ കാണുകയോ ചെവികള്‍ കേള്‍ക്കുകയോ മനുഷ്യമനസ്‌സു ഗ്രഹിക്കുകയോ ചെയ്തിട്ടില്ല. (1 കൊറിന്തോസ് 2:9)
- പുനരുത്ഥാനത്തിന്‍റെ മക്കള്‍ എന്ന നിലയില്‍ അവര്‍ ദൈവദൂതന്‍മാര്‍ക്കു തുല്യരും ദൈവമക്കളുമാണ്. ആകയാല്‍, അവര്‍ക്ക് ഇനിയും മരിക്കാന്‍ സാധിക്കുകയില്ല. (ലൂക്കാ 20:36)
നിത്യരക്ഷ, നിത്യജീവന്‍, ഉയിർപ്പ്
- അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനു വേണ്ടി, തന്‍റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു. (യോഹന്നാന്‍ 3:16)
- അപരാധങ്ങളും പാപങ്ങളും മൂലം ഒരിക്കല്‍ നിങ്ങള്‍ മൃതരായിരുന്നു…എന്നാല്‍, നമ്മള്‍ പാപംവഴി മരിച്ചവരായിരുന്നിട്ടും കരുണാസമ്പന്നനായ ദൈവം നമ്മോടു കാണിച്ച മഹത്തായ സ്‌നേഹത്താല്‍, ക്രിസ്തുവിനോടു കൂടെ നമ്മെ ജീവിപ്പിച്ചു; കൃപയാല്‍ നിങ്ങള്‍ രക്ഷിക്കപ്പെട്ടു. യേശുക്രിസ്തുവിനോടു കൂടെ അവിടുന്നു നമ്മെ ഉയിര്‍പ്പിച്ച് സ്വര്‍ഗത്തില്‍ അവനോടുകൂടെ ഇരുത്തുകയും ചെയ്തു. (എഫേസോസ് 2:1,4-6)
- ഞാനാണ് വാതില്‍; എന്നിലൂടെ പ്രവേശിക്കുന്നവന്‍ രക്ഷപ്രാപിക്കും.(യോഹന്നാന്‍ 10:9)
- എന്‍റെ ആടുകള്‍എന്‍റെ സ്വരം ശ്രവിക്കുന്നു. എനിക്ക് അവയെ അറിയാം. അവ എന്നെ അനുഗമിക്കുന്നു. ഞാന്‍ അവയ്ക്കു നിത്യജീവന്‍ നല്‍കുന്നു. അവ ഒരിക്കലും നശിച്ചുപോവുകയില്ല. അവയെ എന്‍റെ അടുക്കല്‍ നിന്ന് ആരും പിടിച്ചെടുക്കുകയുമില്ല. (യോഹന്നാന്‍ 10:27-28)
- ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല. (അപ്പ. പ്രവര്‍ത്തനങ്ങള്‍ 4:12)
- കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക; നീയും നിന്‍റെ കുടുംബവും രക്ഷ പ്രാപിക്കും. (അപ്പ. പ്രവര്‍ത്തനങ്ങള്‍ 16:31)
- എന്‍റെ നാമത്തെ പ്രതി നിങ്ങളെ എല്ലാവരും ദ്വേഷിക്കും. അവസാനം വരെ സഹിച്ചു നില്‍ക്കുന്നവന്‍ രക്ഷപ്രാപിക്കും. (മര്‍ക്കോസ് 13:13)
- ആകയാല്‍, യേശു കര്‍ത്താവാണ് എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷ പ്രാപിക്കും.(റോമാ 10:9) | എല്ലാവര്‍ക്കും രക്ഷ
- എന്‍റെ ശരീരം ഭക്ഷിക്കുകയും എന്‍റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവസാന ദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കും. (യോഹന്നാന്‍ 6:54)
- തന്‍റെ ജീവനെ സ്‌നേഹിക്കുന്നവന്‍ അതു നഷ്ടപ്പെടുത്തുന്നു. ഈ ലോകത്തില്‍ തന്‍റെ ജീവനെ ദ്വേഷിക്കുന്നവന്‍ നിത്യജീവനിലേക്ക് അതിനെ കാത്തു സൂക്ഷിക്കും. (യോഹന്നാന്‍ 12:25)
- ലോകവും അതിന്‍റെ മോഹങ്ങളും കടന്നുപോകുന്നു. ദൈവഹിതം പ്രവര്‍ത്തിക്കുന്നവനാകട്ടെ എന്നേക്കും നില നില്‍ക്കുന്നു. (1 യോഹന്നാന്‍ 2:17)
- മരണം വരെ വിശ്വസ്തനായിരിക്കുക; ജീവന്‍റെ കീരിടം നിനക്കു ഞാന്‍ നല്‍കും. (വെളിപാട് 2:10)
- ഇതാ, ദൈവമായ കര്‍ത്താവ് ശക്തിയോടെ വരുന്നു. അവിടുന്ന് കരബലത്താല്‍ ഭരണം നടത്തുന്നു. സമ്മാനം അവിടുത്തെ കൈയിലുണ്ട്. പ്രതിഫലവും അവിടുത്തെ മുന്‍പിലുണ്ട്. (ഏശയ്യാ 40:10)
- ഞാനാണ് പുനരുത്ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും. (യോഹന്നാന്‍ 11:25)
- എനിക്കു ജീവിതം ക്രിസ്തുവും മരണം നേട്ടവുമാണ്. (ഫിലിപ്പി 1:21)
- യേശു മരിക്കുകയും വീണ്ടും ഉയിര്‍ക്കുകയും ചെയ്തു എന്നു നാം വിശ്വസിക്കുന്നതു പോലെ, യേശുവില്‍ നിദ്ര പ്രാപിച്ചവരെ ദൈവം അവനോടുകൂടെ ഉയിര്‍പ്പിക്കും. (1 തെസലോനിക്കാ 4:14)
- അധികാരപൂര്‍ണമായ ആജ്ഞാവചനം കേള്‍ക്കുകയും പ്രധാനദൂതന്‍റെ ശബ്ദം ഉയരുകയും ദൈവത്തിന്‍റെ കാഹളധ്വനി മുഴങ്ങുകയും ചെയ്യുമ്പോള്‍, കര്‍ത്താവ് സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവരുകയും ക്രിസ്തുവില്‍ മരണമടഞ്ഞവര്‍ ആദ്യം ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യും. അപ്പോള്‍ ജീവിച്ചിരിക്കുന്നവരായി നമ്മില്‍ അവശേഷിക്കുന്നവര്‍ ആകാശത്തില്‍ കര്‍ത്താവിനെ എതിരേല്‍ക്കാനായി അവരോടൊപ്പം മേഘങ്ങളില്‍ സംവഹിക്കപ്പെടും. അങ്ങനെ നാം എപ്പോഴും കര്‍ത്താവിനോടു കൂടെ ആയിരിക്കുകയുംചെയ്യും.(1 തെസലോനിക്കാ 4:16-17) | കര്‍ത്താവിന്‍റെ പ്രത്യാഗമനവും മരിച്ചവരുടെ ഉയിര്‍പ്പും
- സ്വര്‍ഗീയ ശരീരങ്ങളുണ്ട്; ഭൗമിക ശരീരങ്ങളുമുണ്ട്; സ്വര്‍ഗീയ ശരീരങ്ങളുടെ തേജസ്‌സ് ഒന്ന്; ഭൗമിക ശരീരങ്ങളുടെ തേജസ്‌സ് മറ്റൊന്ന്. സൂര്യന്‍റെ തേജസ്‌സ് ഒന്ന്; ചന്ദ്രന്‍േറതു മറ്റൊന്ന്; നക്ഷത്രങ്ങളുടേതു വേറൊന്ന്. നക്ഷത്രങ്ങള്‍ തമ്മിലും തേജസ്‌സിനു വ്യത്യാസമുണ്ട്. ഇപ്രകാരംതന്നെയാണു മരിച്ചവരുടെ പുനരുത്ഥാനവും. .. നമ്മള്‍ ഭൗമികന്‍റെ സാദൃശ്യം ധരിച്ചതു പോലെ തന്നെ സ്വര്‍ഗീയന്‍റെ സാദൃശ്യവും ധരിക്കും. (1 കൊറിന്തോസ് 15:40-42, 49) | ശരീരത്തിന്‍റെ ഉയിര്‍പ്പ്
ദൈവത്തെ കണ്ടെത്താൻ നിങ്ങൾക്ക് സാധിച്ചിട്ടുണ്ടോ? | Fr. Boby Jose