ഇതുപോലെ തന്നെ നിങ്ങളും കല്പിക്കപ്പെട്ടവയെല്ലാം ചെയ്തതിനുശേഷം, ഞങ്ങള്‍ പ്രയോജനമില്ലാത്ത ദാസന്മാരാണ്; കടമ നിര്‍വഹിച്ചതേയുള്ളു എന്നു പറയുവിന്‍. (ലൂക്കാ 17:10) | In the same way, when you have done all that you were commanded, you should say, ‘We are worthless servants; we’ve only done our duty.’ (Luke 17:10)
Humility helps leaders: Through the parable of the unworthy servants, Jesus teaches us that leaders must have humility. Be a servant of God; don’t expect any special treatment.
അഹങ്കരിക്കരുത്
- ദൈവം അഹങ്കാരികളെ എതിര്‍ക്കുകയും എളിമയുള്ളവര്‍ക്കു കൃപ കൊടുക്കുകയും ചെയ്യുന്നു. (യാക്കോബ് 4:6)
- എന്റെ ശക്തിയും എന്റെ കരങ്ങളുടെ ബലവുമാണ് എനിക്ക് ഈ സമ്പത്തെല്ലാം നേടിത്തന്നത് എന്ന് ഹൃദയത്തില്‍ നിങ്ങള്‍ പറയരുത്. (നിയമാവര്‍ത്തനം 8:17)
- അഹങ്കരിക്കുന്നവന് കാല് തട്ടി വീഴും. അവനെ എഴുന്നേല്പിക്കാന് ആരും ഉണ്ടാവുകയില്ല. (ജെറെമിയ 50:32)
- ഗര്‍വം നാശത്തിന്റെ മുന്നോടിയാണ്; വിനയം ബഹുമതിയുടെയും. (സുഭാഷിതങ്ങള്‍ 18:12)
- അഹങ്കാരം വിനാശവും അരാജകത്വവും വരുത്തും. (തോബിത് 4:13)
- നിര്‍ബന്ധബുദ്ധി നാശത്തിലൊടുങ്ങും. ദുശ്ശാഠ്യമുള്ള മനസ്സ് കഷ്ടതകള്‍ക്ക് അടിപ്പെടും. അഹങ്കാരിയുടെ കഷ്ടതകള്‍ക്കു പ്രതിവിധിയില്ല. (പ്രഭാഷകന്‍ 3:26-28)
- മകനേ, വിനയംകൊണ്ടു മഹത്വമാര്‍ജിക്കുക; നിലവിട്ട് സ്വയം മതിക്കരുത്. (പ്രഭാഷകന്‍ 10:28)
- വീഴുംമുമ്പ് വിനീതനാവുക; പാപം ചെയ്തുപോകും മുമ്പ് പിന്തിരിയുക. (പ്രഭാഷകന്‍ 18:21)
- ഈ ചെറിയവരില്‍ ആരെയും നിന്ദിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുക. സ്വര്‍ഗത്തില്‍ അവരുടെ ദൂതന്മാര് എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ മുഖം എപ്പോഴും ദര്‍ശിച്ചു കൊണ്ടിരിക്കുകയാണെന്ന് ഞാന്‍ നിങ്ങളോടു പറയുന്നു. (മത്തായി 18:10)
വളരുവാൻ എളിമ ആവശ്യം
- നിങ്ങള്‍ മാനസാന്തരപ്പെട്ട് ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കില്‍, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല. ഈ ശിശുവിനെപ്പോലെ സ്വയം ചെറുതാകുന്നവനാണു സ്വര്‍ഗരാജ്യത്തിലെ ഏറ്റവും വലിയവന്‍. (മത്തായി 18:3,4)
- നിങ്ങളില്‍ ഏറ്റവും വലിയവന്‍ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം. തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും; തന്നെത്തന്നെ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും. (മത്തായി 23: 11,12)
- കര്‍ത്താവിന്റെ സന്നിധിയില്‍ താഴ്മയുള്ളവരായിരിക്കുവിന്‍. അവിടുന്നു നിങ്ങളെ ഉയര്‍ത്തും. (യാക്കോബ് 4:10)
- നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന് നിങ്ങളുടെ ശുശ്രൂഷകനും നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന് നിങ്ങളുടെ ദാസനുമായിരിക്കണം. (മത്തായി 20:27)
- നീ എത്ര ഉന്നതനാണോ അത്രമാത്രം വിനീതനാവുക. (പ്രഭാഷകന്‍ 3:18,19)
പ്രാർത്ഥന കേൾക്കുവാൻ എളിമപ്പെടുക
- ഈ സ്ഥലത്തിനും ഇവിടത്തെ നിവാസികള്‍ക്കും എതിരായ വാക്കുകള്‍ കേട്ടപ്പോള്‍ നീ അനുതപിക്കുകയും ദൈവമായ എന്റെ മുന്പില് നിന്നെത്തന്നെ എളിമപ്പെടുത്തുകയും വസ്ത്രം കീറുകയും വിലപിക്കുകയും ചെയ്ത തിനാല്‍, ഞാന്‍ നിന്റെ യാചന ചെവിക്കാണ്ടിരിക്കുന്നു. (2 ദിനവൃത്താന്തം 34:27)
- എന്റെ നാമം പേറുന്ന എന്റെ ജനം എന്നെ അന്വേഷിക്കുകയും തങ്ങളെത്തന്നെ എളിമപ്പെടുത്തി പ്രാര്‍ഥിക്കുകയും തങ്ങളുടെ ദുര്‍മാര്‍ഗങ്ങളില്‍നിന്നു പിന്തിരിയുകയും ചെയ്താല്‍, ഞാന്‍ സ്വര്‍ഗത്തില്‍ നിന്ന് അവരുടെ പ്രാര്‍ഥന കേട്ട് അവരുടെ പാപങ്ങള്‍ ക്ഷമിക്കുകയും അവരുടെ ദേശം സമ്പുഷ്ടമാക്കുകയും ചെയ്യും. (2 ദിനവൃത്താന്തം 7:14)
- കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇവയെല്ലാം എന്റെ കരവേലയാണ്. ഇവയെല്ലാം എന്‍േറതുതന്നെ. ആത്മാവില്‍ എളിമയും അനുതാപവും ഉണ്ടായിരിക്കുകയും എന്റെ വചനം ശ്രവിക്കുമ്പോള്‍ വിറയ്ക്കുകയും ചെയ്യുന്നവനെയാണു ഞാന്‍ കടാക്ഷിക്കുക. (ഏശയ്യാ 66:2)
ദൈവത്തിൽ ആശ്രയിക്കുക
- ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണ്. ആര് എന്നിലും ഞാന്‍ അവനിലും വസിക്കുന്നുവോ അവന് ഏറെ ഫലം പുറപ്പെടുവിക്കുന്നു. എന്നെ കൂടാതെ നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുകയില്ല. (യോഹന്നാന് 15:5)
- ഞാന്‍ നട്ടു; അപ്പോളോസ് നനച്ചു; എന്നാല്‍, ദൈവമാണു വളര്‍ത്തിയത്. അതുകൊണ്ട്, നടുന്നവനോ നനയ്ക്കുന്നവനോ അല്ല വളര്‍ത്തുന്നവനായ ദൈവത്തിനാണ് പ്രാധാന്യം. (1 കൊറിന്തോസ് 3:6,7)
- നിങ്ങള്‍ ഞങ്ങളില്‍നിന്നു പഠിക്കണമെന്നും ഓരോരുത്തരുടെ പക്ഷംപിടിച്ച് മറ്റുള്ളവര്‍ക്കെതിരായി ആരും അഹംഭാവം നടിക്കരുതെന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നു. നിനക്ക് എന്തു പ്രത്യേക മാഹാത്മ്യമാണുള്ളത്? ദാനമായി ലഭിച്ചതല്ലാതെ നിനക്ക് എന്തുണ്ട്? എല്ലാം ദാനമായിരിക്കേ, ദാനമല്ല എന്ന മട്ടില്‍ എന്തിനു നീ അഹങ്കരിക്കുന്നു? (1 കൊറിന്തോസ് 4:6,7)
- ഞാന്‍ എന്തായിരിക്കുന്നുവോ അതു ദൈവകൃപയാലാണ്. (1 കൊറിന്തോസ് 15:10)
- അവന് വളരുകയും ഞാന്‍ കുറയുകയും വേണം. (യോഹന്നാന് 3:30)
ക്രിസ്തുവിന്റെ മാതൃക
- ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവന് ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്, ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ – അതേ കുരിശുമരണം വരെ – അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി. ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്തു. (ഫിലിപ്പി 2:6-9) (തന്നെത്തന്നെ ശൂന്യനാക്കിയ ക്രിസ്തു)
- അവരുടെ പാദങ്ങള്‍ കഴുകിയതിനുശേഷം അവന് മേലങ്കി ധരിച്ച്, സ്വസ്ഥാനത്തിരുന്ന് അവരോടു പറഞ്ഞു: ഞാനെന്താണു നിങ്ങള്‍ക്കു ചെയ്തതെന്ന് നിങ്ങള്‍ അറിയുന്നുവോ? നിങ്ങള്‍ എന്നെ ഗുരു എന്നും കര്‍ത്താവ് എന്നും വിളിക്കുന്നു. അതു ശരിതന്നെ, ഞാന്‍ ഗുരുവും കര്‍ത്താവുമാണ്. നിങ്ങളുടെ കര്‍ത്താവും ഗുരുവുമായ ഞാന്‍ നിങ്ങളുടെ പാദങ്ങള്‍ കഴുകിയെങ്കില്‍, നിങ്ങളും പരസ്പരം പാദങ്ങള്‍ കഴുകണം. (യോഹന്നാന് 13:12-14)
- മറിയം പറഞ്ഞു: ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ! (ലൂക്കാ 1:38)
- അവന് പോയി പ്രാര്‍ഥിച്ചു: എന്റെ പിതാവേ, ഞാന്‍ കുടിക്കാതെ ഇതു കടന്നു പോകയില്ലെങ്കില്‍ അങ്ങയുടെ ഹിതം നിറവേറട്ടെ! (മത്തായി 26:42)
More
- മാത്സര്യമോ വ്യര്‍ഥാഭിമാനമോ മൂലം നിങ്ങള്‍ ഒന്നും ചെയ്യരുത്. മറിച്ച്, ഓരോരുത്തരും താഴ്മയോടെ മറ്റുള്ളവരെ തങ്ങളെക്കാള്‍ ശ്രേഷ്ഠരായി കരുതണം. ഓരോരുത്തരും സ്വന്തം താത്പര്യം മാത്രം നോക്കിയാല്‍ പോരാ; മറിച്ച് മറ്റുള്ളവരുടെ താത്പര്യവും പരിഗണിക്കണം. (ഫിലിപ്പി 2:3,4)
- അപ്രകാരം തന്നെ യുവാക്കന്മാരേ, നിങ്ങള്‍ ശ്രേഷ്ഠന്മാര്ക്കു വിധേയരായിരിക്കുവിന്‍. പരസ്പര വിനയത്തിന്റെ അങ്കി അണിയുവിന്‍. ദൈവം അഹങ്കാരികളെ എതിര്‍ക്കുകയും വിനയമുള്ളവര്‍ക്കു കൃപനല്കുകയും ചെയ്യുന്നു. ദൈവത്തിന്റെ ശക്തമായ കരത്തിന് കീഴില്‍, നിങ്ങള്‍ താഴ്മയോടെ നില്ക്കുവിന്. അവിടുന്നു തക്കസമയത്തു നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. (1 പത്രോസ് 5:5,6)
- കര്‍ത്താവിനുവേണ്ടി തടവുകാരനായിത്തീര്‍ന്നിരിക്കുന്ന ഞാന്‍ നിങ്ങളോടപേക്ഷിക്കുന്നു, നിങ്ങള്‍ക്കു ലഭിച്ച വിളിക്കു യോഗ്യമായ ജീവിതം നയിക്കുവിന്‍. പൂര്‍ണമായ വിനയത്തോടും ശാന്തതയോടും ദീര്‍ഘക്ഷമയോടും കൂടെ നിങ്ങള്‍ സ്നേഹപൂര്‍വം അന്യോന്യം സഹിഷ്ണുതയോടെ വര്‍ത്തിക്കുവിന്‍. (എഫേസോസ് 4:1,2)
- മനുഷ്യാ, നല്ലതെന്തെന്ന് അവിടുന്ന് നിനക്കു കാണിച്ചുതന്നിട്ടുണ്ട്. നീതി പ്രവര്‍ത്തിക്കുക; കരുണ കാണിക്കുക; നിന്റെ ദൈവത്തിന്റെ സന്നിധിയില്‍ വിനീതനായി ചരിക്കുക. ഇതല്ലാതെ മറ്റെന്താണ് കര്‍ത്താവ് നിന്നില്‍നിന്ന് ആവശ്യപ്പെടുന്നത്? (മിക്കാ 6:8)
Remove ego
- മനുഷ്യന്റെ ആഗ്രഹമോ പ്രയത്നമോ അല്ല, ദൈവത്തിന്റെ ദയയാണ് എല്ലാറ്റിന്റെയും അടിസ്ഥാനം. (റോമാ 9:16)
- കര്‍ത്താവു വീടു പണിയുന്നില്ലെങ്കില്‍ പണിക്കാരുടെ അധ്വാനം വ്യര്‍ഥമാണ്. കര്‍ത്താവു നഗരം കാക്കുന്നില്ലെങ്കില്‍ കാവല്ക്കാര് ഉണര്‍ന്നിരിക്കുന്നതും വ്യര്‍ഥം. (സങ്കീര്‍ത്തനങ്ങള്‍ 127:1)
- ഞാന്‍ എന്തായിരിക്കുന്നുവോ അതു ദൈവകൃപയാലാണ്. (1 കൊറിന്തോസ് 15:10)
