വിവേകത്തോടെ സംസാരിക്കാൻ ദൈവവചനം ധ്യാനിക്കുക
ഹൃദ്യമായി സംസാരിക്കുക
- ഹൃദ്യമായ വാക്കു തേനറ പോലെയാണ്; അത് ആത്മാവിനു മധുരവും ശരീരത്തിന് ആരോഗ്യപ്രദവുമാണ്. (സുഭാഷിതങ്ങള്‍ 16:24)
- ഹൃദയത്തില്‍ ജ്ഞാനമുള്ളവന് വിവേകിയെന്ന് അറിയപ്പെടുന്നു. ഹൃദ്യമായ ഭാഷണം കൂടുതല്‍ അനുനയിപ്പിക്കുന്നു. വിവേകം ലഭിച്ചവന് അതു ജീവന്റെ ഉറവയാണ്. വിവേകിയുടെ മനസ്സ് വാക്കുകളെ യുക്തിയുക്തമാക്കുന്നു; അങ്ങനെ അതിനു പ്രേരകശക്തി വര്‍ധിക്കുന്നു. (സുഭാഷിതങ്ങള്‍ 16:21-23)
- സംസാരത്തില്‍ തെറ്റുവരുത്താത്ത ഏവനും പൂര്‍ണനാണ്. തന്റെ ശരീരത്തെ മുഴുവന്‍ നിയന്ത്രിക്കാന്‍ അവനു കഴിയും. (യാക്കോബ് 3:2)
- നിങ്ങള്‍ കേള്‍ക്കുന്നതില്‍ സന്നദ്ധതയുള്ളവരും സംസാരിക്കുന്നതില്‍ തിടുക്കം കൂട്ടാത്തവരും കോപിക്കുന്നതില്‍ മന്ദഗതിക്കാരും ആയിരിക്കണം. (യാക്കോബ് 1:19)
- മഞ്ഞ് കഠിനമായ ചൂടു കുറയ്ക്കുന്നില്ലേ? നല്ല വാക്ക് ദാനത്തെക്കാള്‍ വിശിഷ്ടമാണ്. നല്ല വാക്ക് വിലയുറ്റ സമ്മാനത്തെ അതിശയിക്കുകയില്ലേ? (പ്രഭാഷകന്‍ 18:16,17)
- കാര്യം ഗ്രഹിച്ചതിനുശേഷം സംസാരിക്കുക. (പ്രഭാഷകന്‍ 18:19)
- ശപിക്കുന്നവരെ അനുഗ്രഹിക്കുവിന്‍; അധിക്ഷേപിക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുവിന്‍. (ലൂക്കാ 6:28)
- ജീവനെ നശിപ്പിക്കാനും പുലര്‍ത്താനും നാവിന് കഴിയും. (അതു കൊണ്ട് അഭിനന്ദിക്കുക) (സുഭാഷിതങ്ങള്‍ 18:21)
- നല്ല മനുഷ്യന് തന്റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തില്‍നിന്നു നന്മ പുറപ്പെടുവിക്കുന്നു. ചീത്ത മനുഷ്യന് തിന്മയില് നിന്നു തിന്മ പുറപ്പെടുവിക്കുന്നു. ഹൃദയത്തിന്റെ നിറവില്‍ നിന്നാണല്ലോ അധരം സംസാരിക്കുന്നത്.(ലൂക്കാ 6:45)
- വിലകെട്ടവ പറയാതെ സദ്വചനങ്ങള്‍ മാത്രം സംസാരിച്ചാല്‍ നീ എന്റെ നാവുപോലെയാകും.(ജെറെമിയ 15:19)
- നിങ്ങളുടെ അധരങ്ങളില്‍നിന്ന് തിന്മയുടെ വാക്കുകള്‍ പുറപ്പെടാതിരിക്കട്ടെ. കേള്‍വിക്കാര്‍ക്ക് ആത്മീയചൈതന്യം പ്രദാനം ചെയ്യുന്നതിനായി, അവരുടെ ഉന്നതിക്കുതകും വിധം നല്ല കാര്യങ്ങള്‍ സന്ദര്‍ഭമനുസരിച്ചു സംസാരിക്കുവിന്‍. (എഫേസോസ് 4:29)
- നിങ്ങളുടെ സംസാരം എപ്പോഴും കരുണാമസൃണവും ഹൃദ്യവുമായിരിക്കട്ടെ. ഓരോരുത്തരോടും എങ്ങനെ മറുപടി പറയണമെന്നു നിങ്ങള്‍ മനസ്സിലാക്കിയിരിക്കണം. (കൊളോസോസ് 4:6)
- ഞാന്‍ മനുഷ്യരുടെയും ദൈവദൂതന്മാരുടെയും ഭാഷകളില്‍ സംസാരിച്ചാലും എനിക്കു സ്നേഹമില്ലെങ്കില്‍ ഞാന്‍ മുഴങ്ങുന്ന ചേങ്ങലയോ ചിലമ്പുന്ന കൈത്താളമോ ആണ്. (1 കൊറിന്തോസ് 13:1)
- സമാധാനം സ്ഥാപിക്കുന്നവര്‍ ഭാഗ്യവാന്മാര്; അവര്‍ ദൈവപുത്രന് മാരെന്നു വിളിക്കപ്പെടും.(മത്തായി 5:9)
- ഞാന്‍ നിന്നോടു സംസാരിക്കുമ്പോള്‍ നിന്റെ അധരങ്ങള്‍ തുറക്കപ്പെടും. (ആത്മാവിന്റെ പ്രേരണ അനുസരിച്ചു സംസാരിക്കുക) (എസെക്കിയേല്‍ 3:27)
- സങ്കീര്‍ത്തനങ്ങളാലും ഗാനങ്ങളാലും ആത്മീയഗീതങ്ങളാലും പരസ്പരം സംഭാഷണം ചെയ്യുവിന്‍. ഗാനാലാപങ്ങളാല്‍ പൂര്‍ണഹൃദയത്തോടെ കര്‍ത്താവിനെ പ്രകീര്‍ത്തിക്കുവിന്‍. (എഫേസോസ് 5 : 19)
സത്യസന്ധത
- സത്യസന്ധമായ വാക്ക് എന്നേക്കും നിലനില്ക്കുന്നു; വ്യാജമായ വാക്ക് ക്ഷണികമാണ്. (സുഭാഷിതങ്ങള്‍ 12:19)
- മരിക്കേണ്ടിവന്നാലും സത്യം വെടിയരുത്; ദൈവമായ കര്‍ത്താവ് നിനക്കുവേണ്ടി പൊരുതിക്കൊള്ളും. (പ്രഭാഷകന്‍ 4:28)
- അറിയാമെങ്കിലേ പറയാവൂ; ഇല്ലെങ്കില്‍ വായ് തുറക്കരുത്. (പ്രഭാഷകന്‍ 5:12)
- വ്യാജവാര്‍ത്ത പ്രചരിപ്പിക്കരുത്; കള്ള സാക്ഷ്യം നല്കി കുറ്റക്കാരനു കൂട്ടുനില്‍ക്കരുത്. (പുറപ്പാട് 23:1)
- നീതിപൂര്‍വമായ വാക്കുകള്‍ രാജാവിനെ ആഹ്ലാദിപ്പിക്കുന്നു; നേരു പറയുന്നവനെ അവന് സ്നേഹിക്കുന്നു. (സുഭാഷിതങ്ങള്‍ 16:13)
മിതഭാഷണം
- വാക്കുകളില്‍ നിയന്ത്രണം പാലിക്കുന്നവന് തന്റെ ജീവന് സുരക്ഷിതമാക്കുന്നു; അധരങ്ങളെ നിയന്ത്രിക്കാത്തവന് നാശമടയുന്നു.(സുഭാഷിതങ്ങള്‍ 13:3)
- വാക്ക് അളന്നുതൂക്കി ഉപയോഗിക്കുക; വായ്ക്ക് വാതിലും പൂട്ടും നിര്‍മിക്കുക. (പ്രഭാഷകന്‍ 28:25)
- ഒതുക്കിപ്പറയുക; കുറഞ്ഞ വാക്കുകളില്‍ വളരെക്കാര്യങ്ങള്‍ ഉള്‍ക്കൊള്ളിക്കുക; അറിവുള്ളവനും എന്നാല്‍ മിതഭാഷിയും ആയിരിക്കുക. (പ്രഭാഷകന്‍ 32:8)
- അമിതഭാഷി നിന്ദ്യനാണ്; തള്ളിക്കേറി സംസാരിക്കുന്നവനും വെറുക്കപ്പെടും. (പ്രഭാഷകന്‍ 20:8)
- മിതഭാഷിണിയായ ഭാര്യ കര്‍ത്താവിന്റെ ദാനമാണ്. (പ്രഭാഷകന്‍ 26:14)
വിധിക്കരുത്
- വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങളും വിധിക്കരുത്.(മത്തായി 7:1)
- ബലിയല്ല കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്നതിന്റെ അര്‍ഥം മനസ്സിലാക്കിയിരുന്നെങ്കില്‍ നിങ്ങള്‍ നിരപരാധരെ കുറ്റം വിധിക്കുമായിരുന്നില്ല. (മത്തായി 12 : 7)
- നിങ്ങള്‍ വിധിക്കരുത്; നിങ്ങളും വിധിക്കപ്പെടുകയില്ല. കുറ്റാരോപണം നടത്തരുത്; നിങ്ങളുടെമേലും കുറ്റം ആരോപിക്കപ്പെടുകയില്ല. (ലൂക്കാ 6:37)
- മറ്റൊരാളുടെ സേവകനെ വിധിക്കാന്‍ നീ ആരാണ്? (റോമാ 14:4)
- അയല്‍ക്കാരനെ വിധിക്കാന്‍ നീ ആരാണ്? (യാക്കോബ് 4:12)
- അതിനാല്‍, മുന്‍കൂട്ടി നിങ്ങള്‍ വിധി പ്രസ്താവിക്കരുത്. കര്‍ത്താവ് വരുന്നതുവരെ കാത്തിരിക്കുവിന്‍. അന്ധകാരത്തില്‍ മറഞ്ഞിരിക്കുന്നവയെ വെളിച്ചത്തു കൊണ്ടു വരുന്നവനും ഹൃദയ രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നവനും അവനാണല്ലോ. അപ്പോള്‍ ഓരോരുത്തര്‍ക്കും ദൈവത്തില്‍ നിന്നു പ്രശംസ ലഭിക്കും. (1 കൊറിന്തോസ് 4:5)
വ്യർത്ഥ ഭാഷണം, കലഹം
- മനുഷ്യര്‍ പറയുന്ന ഓരോ വ്യര്‍ഥവാക്കിനും വിധിദിവസത്തില്‍ കണക്കു കൊടുക്കേണ്ടി വരും. (മത്തായി 12 : 36)
- വായിലേക്കു പ്രവേശിക്കുന്നതല്ല, വായില്‍നിന്നു വരുന്നതാണ് ഒരുവനെ അശുദ്ധനാക്കുന്നത്. (മത്തായി 15 : 11)
- നാവ് വളരെ ചെറിയ അവയവമാണ്. എങ്കിലും അതു വന്പു പറയുന്നു. ചെറിയ ഒരു തീപ്പൊരി എത്ര വലിയ വനത്തെയാണു ചാമ്പലാക്കുക! നാവു തീയാണ്; അതു ദുഷ്ടതയുടെ ഒരു ലോകം തന്നെയാണ്. (യാക്കോബ് 3:5,6)
- നിഷ്പ്രയോജനമായ മുറുമുറുപ്പില്‍പെടരുത്. പരദൂഷണം പറയരുത്. രഹസ്യം പറച്ചിലിന് പ്രത്യാഘാതമുണ്ടാകും. നുണ പറയുന്ന നാവ് ആത്മാവിനെ നശിപ്പിക്കുന്നു. (ജ്ഞാനം 1:11)
- വ്യര്‍ഥഭാഷണത്തെ വെറുക്കുന്നവന് തിന്മയില് നിന്ന് ഒഴിഞ്ഞിരിക്കും. കേള്‍ക്കുന്നതെല്ലാം പറഞ്ഞു നടക്കരുത്; മിത്രത്തോടായാലും ശത്രുവിനോടായാലും കേട്ടതു പറയരുത് . (പ്രഭാഷകന്‍ 19:6-8) | സംസാരത്തില്‍ സൂക്ഷിക്കുക
- സ്നേഹിതനോടു ചോദിക്കുക; അതു മിഥ്യാപവാദമായിരിക്കും; കേള്‍ക്കുന്നതെല്ലാം വിശ്വസിക്കരുത്. (പ്രഭാഷകന്‍ 19:15)
- ലൗകികമായ വ്യര്‍ത്ഥഭാഷണം ഒഴിവാക്കുക. അല്ലെങ്കില്‍, അതു ജനങ്ങളെ ഭക്തിരാഹിത്യത്തിലേക്കു നയിക്കും. ഈ ഭക്തി രഹിതരുടെ സംസാരം ശരിരത്തെ കാര്‍ന്നു തിന്നുന്ന വ്രണംപോലെ പടര്‍ന്നു പിടിക്കും. (2 തിമോത്തേയോസ് 2:16)
- കലഹത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നതു ബഹുമതിയാണ്; ഭോഷന്മാര് ശണ്ഠ കൂട്ടിക്കൊണ്ടിരിക്കും.(സുഭാഷിതങ്ങള്‍ 20:3)
- വിലകെട്ടവന്‍ തിന്മ നിരൂപിക്കുന്നു; അവന്റെ വാക്ക് പൊള്ളുന്ന തീ പോലെയാണ്. വികടബുദ്ധി കലഹം പരത്തുന്നു; ഏഷണിക്കാരന് ഉറ്റ മിത്രങ്ങളെ ഭിന്നിപ്പിക്കുന്നു. (സുഭാഷിതങ്ങള്‍ 16:27,28)
- ഈ ചെറിയവരില്‍ ആരെയും നിന്ദിക്കാതിരിക്കാന്‍ സൂക്ഷിച്ചു കൊള്ളുക. സ്വര്‍ഗത്തില്‍ അവരുടെ ദൂതന്മാര് എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ മുഖം എപ്പോഴും ദര്‍ശിച്ചുകൊണ്ടിരിക്കുകയാണെന്ന് ഞാന്‍ നിങ്ങളോടു പറയുന്നു.(മത്തായി 18 : 10)
- മൂഢവും ബാലിശവുമായ വാദപ്രതിവാദത്തില്‍ ഏര്‍പ്പെടരുത്; അവ കലഹങ്ങള്‍ക്കിടയാക്കുമെന്ന് നിനക്കറിയാമല്ലോ!. കര്‍ത്താവിന്റെ ദാസന് കലഹപ്രിയനായിരിക്കരുത്; എല്ലാവരോടും സൗമ്യതയുള്ളവനും യോഗ്യനായ അധ്യാപകനും ക്ഷമാശീലനുമായിരിക്കണം. എതിര്‍ക്കുന്നവരെ അവന് സൗമ്യതയോടെ തിരുത്തണം. (2 തിമോത്തേയോസ് 2:23-25)
- അയല്‍ക്കാരനുമായുള്ള തര്‍ക്കം പരസ്പരം പറഞ്ഞുതീര്‍ക്കുക; മറ്റൊരുവന്റെ രഹസ്യം വെളിപ്പെടുത്തരുത്. (സുഭാഷിതങ്ങള്‍ 25:9)
- അപവാദത്തിനു ചെവികൊടുക്കുന്നവന്‍ സ്വസ്ഥത അനുഭവിക്കുകയോ സമാധാനത്തില്‍ കഴിയുകയോ ചെയ്യുകയില്ല. (പ്രഭാഷകന്‍ 28:16)
- ഭോഷനോട് അവന്റെ വിഡ്ഢിത്തത്തിനൊപ്പിച്ചു മറുപടി പറയരുത്, നീയും അവനു തുല്യനെന്നുവരും. (സുഭാഷിതങ്ങള്‍ 26:4)മനുഷ്യര്‍ പറയുന്ന ഓരോ വ്യര്‍ഥവാക്കിനും വിധിദിവസത്തില്‍ കണക്കു കൊടുക്കേണ്ടി വരും. (മത്തായി 12 : 36)
- വായിലേക്കു പ്രവേശിക്കുന്നതല്ല, വായില്‍നിന്നു വരുന്നതാണ് ഒരുവനെ അശുദ്ധനാക്കുന്നത്. (മത്തായി 15 : 11)
- നാവ് വളരെ ചെറിയ അവയവമാണ്. എങ്കിലും അതു വന്പു പറയുന്നു. ചെറിയ ഒരു തീപ്പൊരി എത്ര വലിയ വനത്തെയാണു ചാമ്പലാക്കുക! നാവു തീയാണ്; അതു ദുഷ്ടതയുടെ ഒരു ലോകം തന്നെയാണ്. (യാക്കോബ് 3:5,6)
- നിഷ്പ്രയോജനമായ മുറുമുറുപ്പില്‍പെടരുത്. പരദൂഷണം പറയരുത്. രഹസ്യം പറച്ചിലിന് പ്രത്യാഘാതമുണ്ടാകും. നുണ പറയുന്ന നാവ് ആത്മാവിനെ നശിപ്പിക്കുന്നു. (ജ്ഞാനം 1:11)
- വ്യര്‍ഥഭാഷണത്തെ വെറുക്കുന്നവന് തിന്മയില് നിന്ന് ഒഴിഞ്ഞിരിക്കും. കേള്‍ക്കുന്നതെല്ലാം പറഞ്ഞു നടക്കരുത്; മിത്രത്തോടായാലും ശത്രുവിനോടായാലും കേട്ടതു പറയരുത് . (പ്രഭാഷകന്‍ 19:6-8) |
- സ്നേഹിതനോടു ചോദിക്കുക; അതു മിഥ്യാപവാദമായിരിക്കും; കേള്‍ക്കുന്നതെല്ലാം വിശ്വസിക്കരുത്. (പ്രഭാഷകന്‍ 19:15)
- ലൗകികമായ വ്യര്‍ത്ഥഭാഷണം ഒഴിവാക്കുക. അല്ലെങ്കില്‍, അതു ജനങ്ങളെ ഭക്തിരാഹിത്യത്തിലേക്കു നയിക്കും. ഈ ഭക്തി രഹിതരുടെ സംസാരം ശരിരത്തെ കാര്‍ന്നു തിന്നുന്ന വ്രണംപോലെ പടര്‍ന്നു പിടിക്കും. (2 തിമോത്തേയോസ് 2:16)
- കലഹത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നതു ബഹുമതിയാണ്; ഭോഷന്മാര് ശണ്ഠ കൂട്ടിക്കൊണ്ടിരിക്കും.(സുഭാഷിതങ്ങള്‍ 20:3)
- വിലകെട്ടവന്‍ തിന്മ നിരൂപിക്കുന്നു; അവന്റെ വാക്ക് പൊള്ളുന്ന തീ പോലെയാണ്. വികടബുദ്ധി കലഹം പരത്തുന്നു; ഏഷണിക്കാരന് ഉറ്റ മിത്രങ്ങളെ ഭിന്നിപ്പിക്കുന്നു. (സുഭാഷിതങ്ങള്‍ 16:27,28)
- ഈ ചെറിയവരില്‍ ആരെയും നിന്ദിക്കാതിരിക്കാന്‍ സൂക്ഷിച്ചു കൊള്ളുക. സ്വര്‍ഗത്തില്‍ അവരുടെ ദൂതന്മാര് എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ മുഖം എപ്പോഴും ദര്‍ശിച്ചുകൊണ്ടിരിക്കുകയാണെന്ന് ഞാന്‍ നിങ്ങളോടു പറയുന്നു.(മത്തായി 18 : 10)
- മൂഢവും ബാലിശവുമായ വാദപ്രതിവാദത്തില്‍ ഏര്‍പ്പെടരുത്; അവ കലഹങ്ങള്‍ക്കിടയാക്കുമെന്ന് നിനക്കറിയാമല്ലോ!. കര്‍ത്താവിന്റെ ദാസന് കലഹപ്രിയനായിരിക്കരുത്; എല്ലാവരോടും സൗമ്യതയുള്ളവനും യോഗ്യനായ അധ്യാപകനും ക്ഷമാശീലനുമായിരിക്കണം. എതിര്‍ക്കുന്നവരെ അവന് സൗമ്യതയോടെ തിരുത്തണം. (2 തിമോത്തേയോസ് 2:23-25)
- അയല്‍ക്കാരനുമായുള്ള തര്‍ക്കം പരസ്പരം പറഞ്ഞുതീര്‍ക്കുക; മറ്റൊരുവന്റെ രഹസ്യം വെളിപ്പെടുത്തരുത്. (സുഭാഷിതങ്ങള്‍ 25:9)
- അപവാദത്തിനു ചെവികൊടുക്കുന്നവന്‍ സ്വസ്ഥത അനുഭവിക്കുകയോ സമാധാനത്തില്‍ കഴിയുകയോ ചെയ്യുകയില്ല. (പ്രഭാഷകന്‍ 28:16)
- ഭോഷനോട് അവന്റെ വിഡ്ഢിത്തത്തിനൊപ്പിച്ചു മറുപടി പറയരുത്, നീയും അവനു തുല്യനെന്നുവരും. (സുഭാഷിതങ്ങള്‍ 26:4)
കോപിക്കുന്നത്
- കോപിക്കാം; എന്നാല്‍, പാപം ചെയ്യരുത്. നിങ്ങളുടെ കോപം സൂര്യന് അസ്തമിക്കുന്നതു വരെ നീണ്ടു പോകാതിരിക്കട്ടെ. (എഫേസോസ് 4 : 26)
- അനീതിയായ കോപത്തിനു ന്യായീകരണമില്ല; കോപം മനുഷ്യനെ നാശത്തിലേക്കു തള്ളുന്നു. (പ്രഭാഷകന്‍ 1:22)
- കോപം നിന്നെ പരിഹാസത്തിലേക്കു തിരിക്കാതിരിക്കാന്‍ നീ സൂക്ഷിച്ചു കൊള്ളുക. (ജോബ് 36:18)
- ക്ഷിപ്രകോപി ബുദ്ധിഹീനമായിപ്രവര്‍ത്തിക്കുന്നു; ബുദ്ധിമാന് ക്ഷമാശീലനാണ്. (സുഭാഷിതങ്ങള്‍ 14:17)
- മുന്കോപി കലഹം ഇളക്കിവിടുന്നു; ക്ഷമാശീലന്‍ അതു ശമിപ്പിക്കുന്നു. (സുഭാഷിതങ്ങള്‍ 15:18)
- സദ്ബുദ്ധി ക്ഷിപ്രകോപത്തെ നിയന്ത്രിക്കും; തെറ്റു പൊറുക്കുന്നത് അവനു ഭൂഷണം. (സുഭാഷിതങ്ങള്‍ 19:11)
- സഹോദരനോടു കോപിക്കുന്നവന്‍ ന്യായവിധിക്ക് അര്‍ഹനാകും. സഹോദരനെ ഭോഷാ എന്നു വിളിക്കുന്നവന് ന്യായാധിപസംഘത്തിന്റെ മുമ്പില്‍ നില്ക്കേണ്ടിവരും; വിഡ്ഢി എന്നു വിളിക്കുന്നവനാകട്ടെ നരകാഗ്നിക്ക് ഇരയായിത്തീരും. (മത്തായി 5:22)
കുറ്റാരോപണം അരുത്
- നിര്‍ബന്ധബുദ്ധി നാശത്തിലൊടുങ്ങും; .. അഹങ്കാരിയുടെ കഷ്ടതകള്‍ക്കു പ്രതിവിധിയില്ല. (പ്രഭാഷകന്‍ 3:26)
- ദൈവം തെരഞ്ഞെടുത്തവരുടെ മേല്‍ ആരു കുറ്റമാരോപിക്കും? നീതികരിക്കുന്നവന്‍ ദൈവമാണ്. (റോമാ 8:33)
- കര്‍ത്താവിന്റെ അഭിഷിക്തനെതിരേ കരമുയര്‍ത്തിയിട്ട് നിര്‍ദോഷനായിരിക്കാന്‍ ആര്‍ക്കു കഴിയും? (1 സാമുവല്‍ 26:9)
- അന്വേഷിച്ചറിയാതെ കുറ്റം ആരോപിക്കരുത്; ആദ്യം ആലോചന, പിന്നെ ശാസനം. കേള്‍ക്കുന്നതിനു മുമ്പു മറുപടി പറയരുത്; ഇടയ്ക്കു കയറി പറയരുത്.(പ്രഭാഷകന്‍ 11:7)
- നിന്നെക്കാള്‍ പ്രായമുള്ളവനെ ശകാരിക്കരുത്. അവനെ പിതാവിനെ പ്പോലെയും യുവാക്കന്മാരെ സഹോദരന്മാരെപ്പോലെയും പ്രായം ചെന്ന സ്ത്രീകളെ മാതാക്കളെപ്പോലെയും യുവതികളെ നിര്‍മ്മലതയോടെ സഹോദരിമാരെപ്പോലെയും പരിഗണിച്ച് ഉപദേശിക്കുക. (1 തിമോത്തേയോസ് 5:1,2)
More
തേന്‍ അധികം കുടിക്കുന്നതു നന്നല്ല; അതുപോലെ പ്രശംസയ്ക്കു ചെവികൊടുക്കുന്നതില്‍ നിയന്ത്രണം പാലിക്കുക. (സുഭാഷിതങ്ങള്‍ 25:27)
On spreading false stories that degrade people or church
- അന്വേഷിച്ചറിയാതെ കുറ്റം ആരോപിക്കരുത്. (പ്രഭാഷകന്‍ 11:7)
- വ്യാജവാര്‍ത്ത പ്രചരിപ്പിക്കരുത്. (പുറപ്പാട് 23:1)
- വ്യര്‍ഥഭാഷണത്തെ വെറുക്കുന്നവന് തിന്മയില് നിന്ന് ഒഴിഞ്ഞിരിക്കും. കേള്‍ക്കുന്നതെല്ലാം പറഞ്ഞു നടക്കരുത്. (പ്രഭാഷകന്‍ 19:6-8)
- കാര്യം ഗ്രഹിച്ചതിനു ശേഷം സംസാരിക്കുക. (പ്രഭാഷകന്‍ 18:19)
- ദൈവം തെരഞ്ഞെടുത്തവരുടെ മേല്‍ ആരു കുറ്റമാരോപിക്കും? നീതികരിക്കുന്നവന്‍ ദൈവമാണ്. (റോമാ 8:33)
- അപവാദത്തിനു ചെവികൊടുക്കുന്നവന്‍ സ്വസ്ഥത അനുഭവിക്കുകയോ സമാധാനത്തില്‍ കഴിയുകയോ ചെയ്യുകയില്ല. (പ്രഭാഷകന്‍ 28:16)
- ദുഷ് പ്രേരണകള്‍ ഉണ്ടാകാതിരിക്കുക അസാധ്യം. എന്നാല്‍, ആരുമൂലം അവ ഉണ്ടാകുന്നുവോ അവനു ദുരിതം. ഈ ചെറിയവരില്‍ ഒരുവനു ദുഷ്പ്രേരണ നല്കുന്നതിനെക്കാള് നല്ലത് കഴുത്തില്‍ തിരികല്ലു കെട്ടി കടലില്‍ എറിയപ്പെടുന്നതാണ്. (ലൂക്കാ 17:1-2)
So, be cautious while consuming any content in social media or before forwarding it