How to respond to sufferings

സഹനങ്ങളോട് എങ്ങനെ പ്രതികരിക്കണം

Feel God’s presence and trust Him to take care of you. God can bring good out of bad; find a meaning for your suffering; find out the hidden opportunities and benefits that come from suffering. The season will change; trust Jesus and hold on to the hope.

സഹനങ്ങളിൽ നമ്മോട് ചേർന്നു നിൽക്കുന്ന ദൈവം

അവിടുന്ന് എന്‍റെ അലച്ചിലുകള്‍ എണ്ണിയിട്ടുണ്ട്; എന്‍റെ കണ്ണീര്‍ക്കണങ്ങള്‍ അങ്ങു കുപ്പിയില്‍ ശേഖരിച്ചിട്ടുണ്ട്.  (സങ്കീര്‍ത്തനങ്ങള്‍ 56:8)

അവന്‍ എന്നെ വിളിച്ചപേക്ഷിക്കുമ്പോള്‍ ഞാന്‍ ഉത്തരമരുളും; അവന്‍റെ കഷ്ടതയില്‍ ഞാന്‍ അവനോടു ചേര്‍ന്നു നില്‍ക്കും; ഞാന്‍ അവനെ മോചിപ്പിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യും. (സങ്കീര്‍ത്തനങ്ങള്‍ 91:15)

പ്രത്യാശ കൈവെടിയരുത്

ഞങ്ങള്‍ എല്ലാവിധത്തിലും ഞെരുക്കപ്പെടുന്നു; എങ്കിലും തകര്‍ക്കപ്പെടുന്നില്ല. വിഷമിപ്പിക്കപ്പെടുന്നു; എങ്കിലും ഭഗ്‌നാശരാകുന്നില്ല. പീഡിപ്പിക്കപ്പെടുന്നു; എങ്കിലും പരിത്യക്തരാകുന്നില്ല. അടിച്ചുവീഴ്ത്തപ്പെടുന്നു; എങ്കിലും നശിപ്പിക്കപ്പെടുന്നില്ല. .. ഞങ്ങള്‍ ഭഗ്‌നാശരാകുന്നില്ല. (2 കൊറിന്തോസ് 4:8-9,16)

ഞങ്ങള്‍ ഭഗ്‌നാശരാകുന്നില്ല. ഞങ്ങളിലെ .. ആന്തരിക മനുഷ്യന്‍ അനുദിനം നവീകരിക്കപ്പെടുന്നു. ഞങ്ങളുടെ ക്ലേശങ്ങള്‍ നിസ്‌സാരവും ക്ഷണികവുമാണ്; അവയുടെ ഫലമോ അനുപമമായ മഹത്വവും. (2 കൊറിന്തോസ് 4:16-17) | പ്രത്യാശയുടെ വചനങ്ങൾ

ഞാന്‍ നിങ്ങളെ ലോകത്തില്‍ നിന്നു തെരഞ്ഞെടുത്തതുകൊണ്ട്, ലോകം നിങ്ങളെ ദ്വേഷിക്കുന്നു. ദാസന്‍ യജമാനനെക്കാള്‍ വലിയവനല്ല എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞ വചനം ഓര്‍മിക്കുവിന്‍. അവര്‍ എന്നെ പീഡിപ്പിച്ചുവെങ്കില്‍ നിങ്ങളെയും പീഡിപ്പിക്കും. (യോഹന്നാ‌ന്‍ 19,20) | A servant is not greater than his master.  If they persecuted me, they will persecute you.  (John 15:20)

When life gets hard, remember the reward.

സഹനങ്ങളിൽ ഒളിഞ്ഞിരിക്കുന്ന നന്മകൾ കണ്ടെത്തുക

ദുരിതങ്ങള്‍ എനിക്കുപകാരമായി; തന്‍മൂലം ഞാന്‍ അങ്ങയുടെ ചട്ടങ്ങള്‍ അഭ്യസിച്ചുവല്ലോ. (സങ്കീര്‍ത്തനങ്ങള്‍ 119:71) | Metaphors for dealing with sufferings

പ്രതിസന്ധികളിൽ ഓർക്കുവാൻ

  • എന്നെ സ്നേഹിക്കുന്ന, എന്നെ ചേർത്ത് പിടിക്കുന്ന, എന്‍റെ ദൈവം എന്നോട് കൂടെയുണ്ട്.
  • ഈ പ്രതിസന്ധിയിൽ ദൈവം എന്നെ ഒരു കാര്യം പഠിപ്പിക്കാൻ ആഗ്രഹിക്കുന്നു. എത്ര പ്രതിസന്ധികൾ വന്നാലും, കൊടുങ്കാറ്റിൽ കപ്പൽ തകർന്നാലും, ദൈവത്തിനു എന്നെ കുറിച്ചുള്ള പദ്ധതി നിറവേറുക തന്നെ ചെയ്യും.
  • ദൈവം വാഗ്ദാനങ്ങളിൽ വിശ്വസ്തനാണ്. എനിക്കവ വിശ്വസിക്കാം, പൂർണമായും.
  • എന്‍റെ സഹോദരരേ, വിവിധ പരീക്ഷ കളില്‍ അകപ്പെടുമ്പോള്‍, നിങ്ങള്‍ സന്തോഷിക്കുവിന്‍. എന്തെന്നാല്‍, വിശ്വാസം പരീക്ഷിക്കപ്പെടുമ്പോള്‍ നിങ്ങള്‍ക്ക് അതില്‍ സ്ഥിരത ലഭിക്കുമെന്ന് അറിയാമല്ലോ. ഈ സ്ഥിരത പൂര്‍ണഫലം പുറപ്പെടുവിക്കുകയും അങ്ങനെ നിങ്ങള്‍ പൂര്‍ണരും എല്ലാം തികഞ്ഞവരും ഒന്നിലും കുറവില്ലാത്തവരും ആവുകയും ചെയ്യും. (യാക്കോബ് 1:2)
  • ദൈവത്തിനു എല്ലാം സാദ്ധ്യമാണ്: രാജാവേ, ഞങ്ങള്‍ സേവിക്കുന്ന ഞങ്ങളുടെ ദൈവം എരിയുന്ന തീച്ചൂളയില്‍ നിന്നു ഞങ്ങളെ രക്ഷിക്കാന്‍ കഴിവുള്ളവനാണ്. അവിടുന്ന് ഞങ്ങളെ നിന്‍റെ കൈയില്‍ നിന്നു മോചിപ്പിക്കും. (ദാനിയേല്‍ 3:17)

വായിക്കേണ്ട വചന ഭാഗം:

  • മൂന്നു യുവാക്കന്‍മാര്‍ തീച്ചൂളയില്‍ : ദാനിയേല്‍ 3 … അവർ ദൈവത്തിനു കീർത്തനം ആലപിച്ചു കൊണ്ടും കർത്താവിനെ സ്തുതിച്ചു കൊണ്ടും തീജ്വാലകളുടെ മധ്യേ നടന്നു. … അവര്‍ അഗ്‌നിയില്‍ നിന്നു പുറത്തു വന്നു. അവരുടെ തലമുടി കരിയുകയോ വസ്ത്രത്തിനു കേടുപറ്റുകയോ, അവര്‍ക്കു തീയുടെ ഗന്ധം ഏല്‍ക്കുകയോ ചെയ്തില്ല.

To read:

Create a website or blog at WordPress.com

Up ↑