How to respond to a crisis or setback

  • എന്നെ സ്നേഹിക്കുന്ന, എന്നെ ചേർത്ത് പിടിക്കുന്ന, എന്‍റെ ദൈവം എന്നോട് കൂടെയുണ്ട്.
  • ഈ പ്രതിസന്ധിയിൽ ദൈവം എന്നെ ഒരു കാര്യം പഠിപ്പിക്കാൻ ആഗ്രഹിക്കുന്നു. എത്ര പ്രതിസന്ധികൾ വന്നാലും, കൊടുങ്കാറ്റിൽ കപ്പൽ തകർന്നാലും, ദൈവത്തിനു എന്നെ കുറിച്ചുള്ള പദ്ധതി നിറവേറുക തന്നെ ചെയ്യും.
  • ദൈവം വാഗ്ദാനങ്ങളിൽ വിശ്വസ്തനാണ്. എനിക്കവ വിശ്വസിക്കാം, പൂർണമായും.
  • എന്‍റെ സഹോദരരേ, വിവിധ പരീക്ഷ കളില്‍ അകപ്പെടുമ്പോള്‍, നിങ്ങള്‍ സന്തോഷിക്കുവിന്‍. എന്തെന്നാല്‍, വിശ്വാസം പരീക്ഷിക്കപ്പെടുമ്പോള്‍ നിങ്ങള്‍ക്ക് അതില്‍ സ്ഥിരത ലഭിക്കുമെന്ന് അറിയാമല്ലോ. ഈ സ്ഥിരത പൂര്‍ണഫലം പുറപ്പെടുവിക്കുകയും അങ്ങനെ നിങ്ങള്‍ പൂര്‍ണരും എല്ലാം തികഞ്ഞവരും ഒന്നിലും കുറവില്ലാത്തവരും ആവുകയും ചെയ്യും. (യാക്കോബ് 1:2)

1. ദൈവത്തെ വിളിക്കുക

സ്വന്തം പരിമിതികൾ ഏറ്റു പറഞ്ഞുകൊണ്ട് ദൈവത്തെ വിളിച്ചപേക്ഷിക്കുക. സാധിക്കുമെങ്കിൽ, ഉപവസിച്ചു ജപമാല ചൊല്ലി നിയോഗം വെച്ച് പ്രാർത്ഥിക്കുക. അല്ലെങ്കിൽ വിശുദ്ധ കുർബാനയിൽ പങ്കെടുത്തു പ്രാർത്ഥിക്കുക. .. (എങ്ങനെ പ്രാർത്ഥിക്കണം)

അവിടുന്നു കൃപാവരം ചൊരിയുന്നു. .. ദൈവം അഹങ്കാരികളെ എതിര്‍ക്കുകയും എളിമയുള്ളവര്‍ക്കു കൃപ കൊടുക്കുകയും ചെയ്യുന്നു. .. ദൈവത്തോടു ചേര്‍ന്നു നില്‍ക്കുവിന്‍; അവിടുന്ന് നിങ്ങളോടും ചേര്‍ന്നു നില്‍ക്കും. (യാക്കോബ് 4:6-8)

2. ദൈവ വചനം വായിക്കുക

ദൈവത്തിലേക്ക് കണ്ണുകൾ ഉയർത്തുക. ദിവസവും ദൈവവചനം വായിക്കുക, വചനം കേൾക്കുക. വചനത്തിന്‍റെ സ്വാന്തനം, സൗഖ്യം, ശക്തി സ്വീകരിക്കുക.  ആവശ്യമെങ്കിൽ ധ്യാനത്തിനോ വചന പ്രഘോഷണത്തിനോ പോയി പങ്കെടുക്കുക.

എന്‍റെ പ്രാണന്‍ പൊടിയോടു പറ്റിച്ചേര്‍ന്നിരിക്കുന്നു; അങ്ങയുടെ വാഗ്ദാനമനുസരിച്ച് എന്നെ ഉജ്ജീവിപ്പിക്കണമേ! ദുഃഖത്താല്‍ എന്‍റെ ഹൃദയം ഉരുകുന്നു; അങ്ങയുടെ വാഗ്ദാനമനുസരിച്ചു് എന്നെ ശക്തിപ്പെടുത്തണമേ! (സങ്കീര്‍ത്തനങ്ങള്‍ 119:25, 28)

3. ദൈവ ജനത്തിൽ നിന്ന് സഹായം സ്വീകരിക്കുക

സഭാ കൂട്ടായ്മകളിൽ പങ്കാളിയായിരിക്കുവാൻ ശ്രമിക്കുക. പരസ്പരം സഹകരിക്കേണ്ടവരാണ് നമ്മൾ. കുടുംബക്കാരിൽ നിന്നും, കൂട്ടായ്മയിൽ നിന്നും പ്രാർത്ഥനാ സഹായം ചോദിക്കുക. സഹായം സ്വീകരിക്കുക.

പരസ്പരം ഭാരങ്ങള്‍ വഹിച്ചുകൊണ്ട് ക്രിസ്തുവിന്‍റെ നിയമം പൂര്‍ത്തിയാക്കുവിന്‍. (ഗലാത്തിയാ 6:2)

4. ദൈവത്തിന്‍റെ വാഗ്ദാനങ്ങളിൽ വിശ്വസിക്കുക

അയ്യായിരത്തിലധികം വാഗ്ദാനങ്ങൾ ബൈബിളിലുണ്ട്. ഉചിതമായതു ക്ലെയിം ചെയ്യുക. വചനങ്ങൾ നിങ്ങളുടെ ജീവിതത്തിൽ നിറവേറുന്നതു വരെ ആവർത്തിച്ച് ഉരുവിട്ടു കൊണ്ടിരിക്കുക. ചില വചനങ്ങൾ:

തളര്‍ന്നവന് അവിടുന്ന് ബലം നല്‍കുന്നു; ദുര്‍ബലനു ശക്തി പകരുകയും ചെയ്യുന്നു. യുവാക്കള്‍പോലും തളരുകയും ക്ഷീണിക്കുകയും ചെയ്‌തേക്കാം; ചെറുപ്പക്കാര്‍ ശക്തിയറ്റുവീഴാം.  എന്നാല്‍, ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ വീണ്ടും ശക്തി പ്രാപിക്കും; അവര്‍ കഴുകന്‍മാരെപ്പോലെ ചിറകടിച്ചുയരും. അവര്‍ ഓടിയാലും ക്ഷീണിക്കുകയില്ല; നടന്നാല്‍ തളരുകയുമില്ല. (ഏശയ്യാ 40: 29-31)

ഞങ്ങളുടെ ക്ലേശങ്ങള്‍ നിസ്‌സാരവും ക്ഷണികവുമാണ്; അവയുടെ ഫലമോ അനുപമമായ മഹത്വവും. (2 കൊറിന്തോസ് 4:17)

അവിടുന്നു കൊടുങ്കാറ്റിനെ ശാന്തമാക്കി; തിരമാലകള്‍ ശമിച്ചു. അവര്‍ ആഗ്രഹിച്ച തുറമുഖത്ത് അവിടുന്ന് അവരെ എത്തിച്ചു. (സങ്കീര്‍ത്തനങ്ങള്‍ 107:30) | He stopped the storm and calmed the waves. He brought them safe to the port they wanted. (Psalm 107:30)

ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്, അവിടുന്നു സകലവും നന്‍മയ്ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കറിയാമല്ലോ. (റോമാ 8:28)

അവിടുന്നു കൊടുങ്കാറ്റിനെ ശാന്തമാക്കി; തിരമാലകള്‍ ശമിച്ചു. ശാന്തത വന്നതുകൊണ്ട് അവര്‍ സന്തോഷിച്ചു; അവര്‍ ആഗ്രഹിച്ച തുറമുഖത്ത് അവിടുന്ന് അവരെ എത്തിച്ചു. (സങ്കീര്‍ത്തനങ്ങള്‍ 107:30)He stopped the storm and calmed the waves. He brought them safe to the port they wanted. (Psalm 107:30)

അത് എന്നെ വിട്ടകലാന്‍ വേണ്ടി മൂന്നു പ്രാവശ്യം ഞാന്‍ കര്‍ത്താവിനോടപേക്ഷിച്ചു. എന്നാല്‍, അവിടുന്ന് എന്നോട് അരുളിച്ചെയ്തു: നിനക്ക് എന്‍റെ കൃപ മതി; എന്തെന്നാല്‍, ബലഹീനതയിലാണ് എന്‍റെ ശക്തി പൂര്‍ണമായി പ്രകടമാകുന്നത്. (2 കൊറിന്തോസ് 12:8-9)

മോശയുടെ വിക്കും, പൗലോസിന്‍റെ സഹനവും ദൈവം മാറ്റിയില്ലെങ്കിലും, ദൈവ കൃപയാൽ അവർ മുന്നേറി, ഒന്നിനും കുറവില്ലാതെ. കൃപയ്ക്കു മേൽ കൃപ ദൈവം വർഷിച്ചു. നമ്മുടെ എല്ലാ മുള്ളും, സഹനവും, പരിമിതികളും ഉടനെ മാറ്റിയില്ലെങ്കിലും, ദൈവ കൃപയാൽ വിജയവും, മഹത്വവും ഉണ്ടാകും; ആത്യന്തിക നന്മക്കായി ദൈവം അത് ഉപയോഗിക്കും. അത് ഉറച്ചു വിശ്വസിക്കുക.

Create a website or blog at WordPress.com

Up ↑