ദൈവത്തിൽ നിന്ന് ഉത്തരം ലഭിക്കാൻ എങ്ങനെ പ്രാർത്ഥിക്കണം
ഈശോയുടെ വാഗ്ദാനം
പ്രാര്‍ഥിക്കുകയും യാചിക്കുകയും ചെയ്യുന്ന എന്തും ലഭിക്കുമെന്നു വിശ്വസിക്കുവിന്‍; നിങ്ങള്‍ക്കു ലഭിക്കുക തന്നെ ചെയ്യും. (മര്‍ക്കോസ് 11:24) | Whatever you ask for in prayer, believe that you have received it, and it will be yours. (Mark 11:24)
Pray in faith: When we pray in faith according to God’s will, we will receive what we ask for. Visualize you have received what you pray for and thank God in advance to enhance your faith.
നിങ്ങള്‍ എന്നില്‍ വസിക്കുകയും എന്റെ വാക്കുകള്‍ നിങ്ങളില്‍ നിലനില്ക്കുകയും ചെയ്യുന്നെങ്കില്‍ ഇഷ്ടമുള്ളതു ചോദിച്ചു കൊള്ളുക; നിങ്ങള്‍ക്കു ലഭിക്കും. (യോഹന്നാന് 15:7) | If you abide in me, and my words abide in you, ask for whatever you wish, and it will be done for you. (John 15:7)
Stay connected to the True Vine Jesus: What a promise by Jesus! When you are connected to the True Vine, your prayers will be fruitful, always! Pray with certainty in Jesus’ name.
ചോദിക്കുന്ന ഏവനും ലഭിക്കുന്നു. അന്വേഷിക്കുന്നവന് കണ്ടെത്തുന്നു. മുട്ടുന്നവനു തുറന്നുകിട്ടുകയും ചെയ്യുന്നു. (ലൂക്കാ 11:10) | പ്രാര്‍ഥനയുടെ ശക്തി
ഹൃദയം ദൈവത്തിലേക്കുയർത്തുക
ശാന്തമാകുക, ഞാന്‍ ദൈവമാണെന്നറിയുക. (സങ്കീര്‍ത്തനങ്ങള്‍ 46:10) | Be still, and know that I am God! (Psalm 46:10)
Be still in God’s presence: Prepare mind for prayer by letting go of all your concerns. Relax in God’s presence. Think of God’s care so far and trust God will be your source of strength. | Scripture card
ശാന്തമായി, ഹൃദയപൂർവ്വം, ലളിതമായി ഏറ്റവും അടുത്ത സുഹൃത്തിനോടെന്ന പോലെ സംസാരിക്കുക (for personal prayer). Connect emotionally.
- മാതാവിന്റെ മടിയില്‍ ശാന്തനായി കിടക്കുന്ന ശിശുവിനെയെന്ന പോലെ ഞാന്‍ എന്നെത്തന്നെ ശാന്തനാക്കി. (സങ്കീര്‍ത്തനങ്ങള്‍ 131:2)
- നിങ്ങള്‍ എന്നെ അന്വേഷിക്കും; പൂര്‍ണഹൃദയത്തോടെ അന്വേഷിക്കുമ്പോള്‍ എന്നെ കണ്ടെത്തും. (ജെറെമിയ 29:13)
- ദൈവത്തോടു ചേര്‍ന്നു നില്‍ക്കുന്നതാണ് എന്റെ ആനന്ദം. (സങ്കീര്‍ത്തനങ്ങള്‍ 73:28)
വിശ്വാസത്തോടെ, പ്രത്യാശയോടെ പ്രാര്‍ത്ഥിക്കുക
ആരെങ്കിലും ഈ മലയോട് ഇവിടെനിന്നു മാറി കടലില്‍ച്ചെന്നു വീഴുക എന്നു പറയുകയും ഹൃദയത്തില്‍ ശങ്കിക്കാതെ, താന്‍ പറയുന്നതു സംഭവിക്കുമെന്നു വിശ്വസിക്കുകയും ചെയ്താല്‍ അവന് അതു സാധിച്ചു കിട്ടും. (മര്‍ക്കോസ് 11:23) | If you say to this mountain, ‘Be taken up and thrown into the sea,’ and if you do not doubt in your heart, but believe that what you say will come to pass, it will be done for you. (Mark 11:23)
The power of faith: Faith can move mountains or obstacles of any size! Pray in faith to overcome your fears and challenges. | Scripture card | Prayer connects us to God’s power. Pray persistently, passionately, and expectantly. Pray in faith – “I believe God will do it (not God can or might do it)”.
- യേശു പറഞ്ഞു: …വിശ്വാസത്തോടെ പ്രാര്‍ഥിക്കുന്നതെല്ലാം നിങ്ങള്‍ക്കു ലഭിക്കും. (മത്തായി 21:22)
- ചോദിക്കുവിന്‍, നിങ്ങള്‍ക്കു ലഭിക്കും; അന്വേഷിക്കുവിന്‍, നിങ്ങള്‍ കണ്ടെത്തും; മുട്ടുവിന്‍, നിങ്ങള്‍ക്കു തുറന്നു കിട്ടും. (മത്തായി 7:7)
- സംശയമനസ്കനും എല്ലാകാര്യങ്ങളിലും ചഞ്ചല പ്രകൃതിയുമായ ഒരുവന് എന്തെങ്കിലും കര്‍ത്താവില്‍ നിന്നു ലഭിക്കുമെന്നു കരുതരുത്. (യാക്കോബ് 1:7)
- നിങ്ങളുടെ വിശ്വാസം പോലെ നിങ്ങള്‍ക്കു ഭവിക്കട്ടെ. (മത്തായി 9:29)
- അനന്തരം ശിഷ്യന്മാര് തനിച്ച് യേശുവിനെ സമീപിച്ചു ചോദിച്ചു. എന്തുകൊണ്ടാണ് അതിനെ ബഹിഷ്കരിക്കാന്‍ ഞങ്ങള്‍ക്കു കഴിയാതെ പോയത്? യേശു പറഞ്ഞു: നിങ്ങളുടെ അല്പവിശ്വാസം കൊണ്ടു തന്നെ. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ മലയോട്, ഇവിടെ നിന്നു മാറി മറ്റൊരു സ്ഥലത്തേക്കു പോവുക, എന്നു പറഞ്ഞാല്‍ അതു മാറിപ്പോകും. നിങ്ങള്‍ക്ക് യാതൊന്നും അസാധ്യമായിരിക്കുകയില്ല. (മത്തായി 17:19-21)
- മനുഷ്യര്‍ക്ക് അസാധ്യമായതു ദൈവത്തിനു സാധ്യമാണ്. (ലൂക്കാ 18:27)
- മക്കള്‍ക്കു നല്ല വസ്തുക്കള്‍ കൊടുക്കണമെന്നു ദുഷ്ടരായ നിങ്ങള്‍ അറിയുന്നുവെങ്കില്‍, നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവ്, തന്നോടു ചോദിക്കുന്നവര്‍ക്ക് എത്രയോ കൂടുതല്‍ നന്മകള് നല്‍കും! (മത്തായി 7:11)
- മോശ കരങ്ങളുയര്‍ത്തി പ്പിടിച്ചിരുന്നപ്പോഴെല്ലാം ഇസ്രായേല്‍ വിജയിച്ചുകൊണ്ടിരുന്നു. (പുറപ്പാട് 17:11)
- എന്നാല്‍ ഞാന്‍ കര്‍ത്താവിങ്കലേക്കു കണ്ണുകളുയര്‍ത്തും… എന്റെ ദൈവം എന്റെ പ്രാര്‍ഥന കേള്‍ക്കും. (മിക്കാ 7:7)
- വിളിക്കും മുന്‍പേ ഞാന്‍ അവര്‍ക്ക് ഉത്തരമരുളും, പ്രാര്ഥിച്ചുതീരും മുന്‍പേ ഞാന്‍ അതു കേള്‍ക്കും. (ഏശയ്യാ 65:24)
- പിതാവേ, അങ്ങ് എന്റെ പ്രാര്‍ഥന ശ്രവിച്ചതിനാല്‍ ഞാന്‍ അങ്ങേക്കു നന്ദി പറയുന്നു. (യോഹന്നാന് 11:41)
യേശുവിന്റെ നാമത്തില്‍ ചോദിക്കുക
നിങ്ങള്‍ എന്റെ നാമത്തില്‍ പിതാവിനോടു ചോദിക്കുന്നതെന്തും അവിടുന്നു നിങ്ങള്‍ക്കു നല്‍കും. ഇതുവരെ നിങ്ങള്‍ എന്റെ നാമത്തില്‍ ഒന്നും തന്നെ ചോദിച്ചിട്ടില്ല. ചോദിക്കുവിന്‍, നിങ്ങള്‍ക്കു ലഭിക്കും; അതു മൂലം നിങ്ങളുടെ സന്തോഷം പൂര്‍ണമാവുകയും ചെയ്യും. (യോഹന്നാന് 16:23) | If you ask anything of the Father in my name, he will give it to you. (John 16:23)
Pray in Jesus’ name: Ask God invoking Jesus’ authority and will. Pray for things that will honor and glorify Jesus. Pray for things that are in agreement with God’s will. | Scripture card
എളിമയോടെ, കരഞ്ഞു പ്രാര്‍ത്ഥിക്കുക
രാത്രിയില്‍, യാമങ്ങളുടെ ആരംഭത്തില്‍ എഴുന്നേറ്റ് ഉറക്കെ നിലവിളിക്കുക. കര്‍ത്താവിന്റെ സന്നിധിയില്‍ ജലധാര പോലെ നിന്റെ ഹൃദയത്തെ ചൊരിയുക. (വിലാപങ്ങള്‍ 2:19) | Get up, cry out in the night, even as the night begins. Pour out your heart like water in prayer to the Lord. (Lamentations 2:19)
Pray with emotion: Cry out to our heavenly Father when you are in pain. Express your feelings and emotions with intensity. This brings healing and makes your prayer more effective. | Scripture card
- എന്റെ കണ്ണുനീര് അവിരാമം പ്രവഹിക്കും. കര്‍ത്താവ് സ്വര്‍ഗത്തില്‍നിന്നു നോക്കി ക്കാണുന്നതു വരെ അതു നിലയ്ക്കുകയില്ല. (വിലാപങ്ങള്‍ 3:49,50)
- നീ നിന്റെ ദൈവത്തിന്റെ മുന്പില് നിന്നെ ത്തന്നെ എളിമപ്പെടുത്താന്‍ തുടങ്ങിയ ദിവസം മുതല്‍ നിന്റെ പ്രാര്‍ഥന കേള്‍ക്കപ്പെട്ടിരിക്കുന്നു. (ദാനിയേല്‍ 10:12)
- എന്റെ കഷ്ടതയില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്നു; അവിടുന്ന് എനിക്കുത്തരമരുളും. (സങ്കീര്‍ത്തനങ്ങള്‍ 120:1)
- ഞാന്‍ നിന്റെ കണ്ണീര് കാണുകയും പ്രാര്‍ഥന കേള്‍ക്കുകയും ചെയ്തിരിക്കുന്നു. ഞാന്‍ നിന്നെ സുഖപ്പെടുത്തും…. ഞാന്‍ നിന്റെ ആയുസ്സു പതിനഞ്ചു വര്‍ഷംകൂടി നീട്ടും. (2 രാജാക്കന്മാര് 20:5)
- അവന് എന്നെ വിളിച്ചപേക്ഷിക്കുമ്പോള്‍ ഞാന്‍ ഉത്തരമരുളും; അവന്റെ കഷ്ടതയില്‍ ഞാന്‍ അവനോടു ചേര്‍ന്നു നില്ക്കും; ഞാന്‍ അവനെ മോചിപ്പിക്കുകയുംമഹത്വപ്പെടുത്തുകയും ചെയ്യും. (സങ്കീര്‍ത്തനങ്ങള്‍ 91:15)
- അനര്‍ഥകാലത്ത് എന്നെ വിളിച്ചപേക്ഷിക്കുക; ഞാന്‍ നിന്നെ മോചിപ്പിക്കും; നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും. (സങ്കീര്‍ത്തനങ്ങള്‍ 50:15)
- അനാഥന്റെ പ്രാര്‍ഥനയോ വിധവയുടെ പരാതികളോഅവിടുന്ന് അവഗണിക്കുകയില്ല. .. കര്‍ത്താവിനു പ്രീതികരമായി ശുശ്രൂഷചെയ്യുന്നവന്‍ സ്വീകാര്യനാണ്; അവന്റെ പ്രാര്‍ഥന മേഘങ്ങളോളം എത്തുന്നു. .. വിനീതന്റെ പ്രാര്‍ഥന മേഘങ്ങള്‍ തുളച്ചുകയറുന്നു; അതു കര്‍ത്തൃ സന്നിധിയിലെത്തുന്നതു വരെ അവന് സ്വസ്ഥനാവുകയില്ല. (പ്രഭാഷകന്‍ 35:17)
ക്ഷമിച്ചു പ്രാര്‍ത്ഥിക്കുക
നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ നിങ്ങള്‍ക്ക് ആരോടെങ്കിലും എന്തെങ്കിലും വിരോധമുണ്ടെങ്കില്‍ അതു ക്ഷമിക്കുവിന്‍. അപ്പോള്‍ സ്വര്‍ഗത്തിലുള്ള നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകള്‍ ക്ഷമിക്കും. (മര്‍ക്കോസ് 11:25) | Whenever you stand praying, forgive, if you have anything against anyone. (Mark 11:25)
For prayer to be heard, forgive: For a strong relationship with God, forgive others. Holding on to resentments, blocks flow of God’s grace. Let go of any bitterness for your prayers to be answered. | Scripture card
വിശുദ്ധിയോടെ, ദാഹത്തോടെ പ്രാര്‍ത്ഥിക്കുക
നിങ്ങള്‍ സൗഖ്യം പ്രാപിക്കാനായി പരസ്പരം പാപങ്ങള്‍ ഏറ്റുപറയുകയും പ്രാര്‍ഥിക്കുകയും ചെയ്യുവിന്‍. നീതിമാന്റെ പ്രാര്‍ഥന വളരെ ശക്തിയുള്ളതും ഫല ദായകവുമാണ്. (യാക്കോബ് 5:16) | രോഗിക്കുവേണ്ടി പ്രാര്‍ഥന | Confess your sins to one another, and pray for one another, so that you may be healed. The prayer of the righteous is powerful and effective. (James 5:16)
Pray with a clean heart: Be honest about your mistakes and admit it. A genuine, heartfelt apology can do wonders in restoring relationships. Feel free of guilt and hurt when you pray. | Scripture card
- ഞാന്‍ അങ്ങയുടെ നേര്‍ക്കു കരങ്ങള്‍ വിരിക്കുന്നു; ഉണങ്ങിവരണ്ട നിലംപോലെ എന്റെ ഹൃദയം അങ്ങേക്കായി ദാഹിക്കുന്നു. കര്‍ത്താവേ, എനിക്കു വേഗം ഉത്തരമരുളണമേ! (സങ്കീര്‍ത്തനങ്ങള്‍ 143:6)
- നീര്ച്ചാല് തേടുന്ന മാന്‍പേടയെപ്പോലെ, ദൈവമേ, എന്റെ ഹൃദയം അങ്ങയെ തേടുന്നു. (സങ്കീര്‍ത്തനങ്ങള്‍ 42:1)
- ദൈവമേ, അവിടുന്നാണ് എന്റെ ദൈവം; ഞാനങ്ങയെ തേടുന്നു. എന്റെ ആത്മാവ് അങ്ങേക്കായി ദാഹിക്കുന്നു. (സങ്കീര്‍ത്തനങ്ങള്‍ 63:1)
- തന്നെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്, ഹൃദയ പരമാര്‍ഥതയോടെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്, കര്‍ത്താവു സമീപസ്ഥനാണ്. തന്റെ ഭക്തന്മാരുടെ ആഗ്രഹം അവിടുന്നു സഫലമാക്കുന്നു; അവിടുന്ന് അവരുടെ നിലവിളികേട്ട് അവരെ രക്ഷിക്കുന്നു. (സങ്കീര്‍ത്തനങ്ങള്‍ 145:18)
- എന്തെന്നാല്‍, കര്‍ത്താവിന്റെ കണ്ണുകള്‍ നീതിമാന്മാരുടെ നേരേയും അവിടുത്തെ ചെവികള്‍ അവരുടെ പ്രാര്‍ഥനകളുടെ നേരേയും തുറന്നിരിക്കുന്നു. എന്നാല്‍, തിന്മ പ്രവര്‍ത്തിക്കുന്നവരില്‍നിന്ന് അവിടുന്നു മുഖം തിരിച്ചിരിക്കുന്നു. (1 പത്രോസ് 3:12)
- നീതിമാന്മാര് സഹായത്തിനു നിലവിളിക്കുമ്പോള്‍ കര്‍ത്താവു കേള്‍ക്കുന്നു; അവരെ സകലവിധ കഷ്ടതകളിലും നിന്ന് രക്ഷിക്കുന്നു. (സങ്കീര്‍ത്തനങ്ങള്‍ 34:17)
- കര്‍ത്താവു മോശയോടു പറഞ്ഞു: നീ ആവശ്യപ്പെട്ട ഈ കാര്യവും ഞാന്‍ ചെയ്യും. എന്തെന്നാല്‍, നീ എന്റെ പ്രീതി നേടിയിരിക്കുന്നു. നിന്നെ എനിക്കു നന്നായി അറിയാം. (പുറപ്പാട് 33:17)
ഏകാഗ്രതയോടെ, വ്യക്തിപരമായി പ്രാര്‍ത്ഥിക്കുക
നീ പ്രാര്‍ഥിക്കുമ്പോള്‍ നിന്റെ മുറിയില്‍ കടന്ന്, കതകടച്ച്, രഹസ്യമായി നിന്റെ പിതാവിനോടു പ്രാര്‍ഥിക്കുക; രഹസ്യങ്ങള്‍ അറിയുന്ന പിതാവ് നിനക്കു പ്രതിഫലംനല്കും. (മത്തായി 6:6) | When you pray, go into your room, close the door and pray to your Father, who is unseen. Then your Father, who sees what is done in secret, will reward you. (Matthew 6:6)
The power of personal prayer: Dedicate some quiet-time daily for personal, meditative prayers. Build intimacy with God. God rewards sincere prayers. | Scripture card
- പ്രാര്‍ഥിക്കുമ്പോള്‍ വിജാതീയരെപ്പോലെ നിങ്ങള്‍ അതിഭാഷണം ചെയ്യരുത്. ..നിങ്ങള്‍ ചോദിക്കുന്നതിനു മുമ്പു തന്നെ നിങ്ങളുടെ ആവശ്യം നിങ്ങളുടെ പിതാവ് അറിയുന്നു. (മത്തായി 6:7-8)
- നിങ്ങള്‍ക്ക് ഇതെല്ലാം ആവശ്യമാണെന്ന് നിങ്ങളുടെ പിതാവിനറിയാം. നിങ്ങള്‍ അവിടുത്തെ രാജ്യം അന്വേഷിക്കുവിന്‍. ഇവയെല്ലാം അതോടൊപ്പം നിങ്ങള്‍ക്കു ലഭിക്കും. .. നിന്റെ നിക്ഷേപം എവിടെയോ അവിടെ നിന്റെ ഹൃദയവും. (ലൂക്കാ 12:30-34) | ദൈവപരിപാലനയില്‍ ആശ്രയം
- എന്നെ വിളിക്കുക, ഞാന്‍ മറുപടി നല്‍കും. നിന്റെ ബുദ്ധിക്കതീതമായ മഹത്തും നിഗൂഢവുമായ കാര്യങ്ങള്‍ ഞാന്‍ നിനക്കു വെളിപ്പെടുത്തും. (ജെറെമിയ 33:3)
നിരന്തരം പ്രാര്‍ത്ഥിക്കുക
കൃതജ്ഞതാഭരിതരായി ഉണര്‍ന്നിരുന്ന് നിരന്തരം പ്രാര്‍ഥിക്കുവിന്‍. (കൊളോസോസ് 4:2) | Devote yourselves to prayer, keeping alert in it with thanksgiving. (Colossians 4:2)
Pray often: Prayer is meant to be an ongoing dialogue with the Lord. Pray with an alert mind and be specific in your intention. Also pray with a thankful heart. | Scripture card
- ഇടവിടാതെ പ്രാര്‍ഥിക്കുവിന്‍. (1 തെസലോനിക്കാ 5:17)
- നിന്റെ എല്ലാ പ്രവൃത്തികളും ദൈവവിചാരത്തോടെയാകട്ടെ; അവിടുന്ന് നിനക്ക് വഴി തെളിച്ചു തരും. (സുഭാഷിതങ്ങള്‍ 3:6)
- പ്രലോഭനത്തില്‍ അകപ്പെടാതിരിക്കാന്‍ നിങ്ങള്‍ ഉണര്‍ന്നിരുന്നു പ്രാര്‍ഥിക്കുവിന്‍; ആത്മാവു സന്നദ്ധമെങ്കിലും ശരീരം ബലഹീനമാണ്. (മത്തായി 26:41)
- സംഭവിക്കാനിരിക്കുന്ന ഇവയില്‍ നിന്നെല്ലാം രക്ഷപെട്ട് മനുഷ്യപുത്രന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടാന്‍ വേണ്ട കരുത്തു ലഭിക്കാന്‍ സദാ പ്രാര്‍ഥിച്ചു കൊണ്ടു ജാഗരൂകരായിരിക്കുവിന്‍. (ലൂക്കാ 21:36)
- പ്രാര്‍ഥനയില്‍ മടുപ്പു തോന്നരുത്. (പ്രഭാഷകന്‍ 7:10)
- ഭഗ്നാശരാകാതെ എപ്പോഴും പ്രാര്‍ഥിക്കണം. (ലൂക്കാ 18:1) | ന്യായാധിപനും വിധവയും
- കൃതജ്ഞതാഭരിതരായി ഉണര്‍ന്നിരുന്ന് നിരന്തരം പ്രാര്‍ഥിക്കുവിന്‍. (കൊളോസോസ് 4:2)
- പ്രത്യാശയില്‍ സന്തോഷിക്കുവിന്‍; ക്ലേശങ്ങളില്‍ സഹന ശീലരായിരിക്കുവിന്; പ്രാര്‍ഥനയില്‍ സ്ഥിരതയുള്ളവരായിരിക്കുവിന്. (റോമാ 12:12)
നന്ദി പറഞ്ഞു പ്രാര്‍ത്ഥിക്കുക, വിട്ടു കൊടുത്തു പ്രാര്‍ത്ഥിക്കുക
അവന് അവരില്‍ നിന്ന് ഒരു കല്ലേറു ദൂരം മാറി മുട്ടിന്മേല് വീണു പ്രാര്‍ഥിച്ചു: പിതാവേ, അങ്ങേക്ക് ഇഷ്ടമെങ്കില്‍ ഈ പാനപാത്രം എന്നില്‍നിന്ന് അകറ്റണമേ. എങ്കിലും, എന്റെ ഹിതമല്ല അവിടുത്തെ ഹിതം നിറവേറട്ടെ! (ലൂക്കാ 22:41-42) | ഗത്സെമനിയില്‍ പ്രാര്‍ഥിക്കുന്നു | He knelt down, and prayed, “Father, if you are willing, remove this cup from me; yet, not my will but yours be done.” (Luke 22:42)
Submit to God’s will: God has a purpose for you and God knows what’s the best. While making prayer requests, the attitude needs to be “not my will but yours be done”. | Scripture card
- എപ്പോഴും സന്തോഷത്തോടെയിരിക്കുവിന്‍. ഇടവിടാതെ പ്രാര്‍ഥിക്കുവിന്‍. എല്ലാക്കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിന്‍. (1 തെസലോനിക്കാ 5:16-18)
- കര്‍ത്താവിനു നന്ദിപറയുവിന്‍; അവിടുന്നു നല്ലവനാണ്. (സങ്കീര്‍ത്തനങ്ങള്‍ 107:1)
- എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക; അവിടുന്നു നല്കിയ അനുഗ്രഹമൊന്നും മറക്കരുത്. (സങ്കീര്‍ത്തനങ്ങള്‍ 103:2)
- അങ്ങു നല്കിയ അനുഗ്രഹങ്ങളെ പ്രതി ഞാന്‍ എന്നേക്കും അവിടുത്തോടു നന്ദി പറയും; അങ്ങയുടെ ഭക്തരുടെ മുന്പില് ഞാന്‍ അങ്ങയുടെ നാമം പ്രകീര്‍ത്തിക്കും; എന്തെന്നാല്‍ അതു ശ്രേഷ്ഠമാണ്. (സങ്കീര്‍ത്തനങ്ങള്‍ 52:9)
- കര്‍ത്താവില്‍ ആനന്ദിക്കുക; അവിടുന്നു നിന്റെ ആഗ്രഹങ്ങള്‍ സാധിച്ചുതരും. (സങ്കീര്‍ത്തനങ്ങള്‍ 37:4)
- കൃതജ്ഞതാ ഭരിതരായി ഉണര്‍ന്നിരുന്ന് നിരന്തരം പ്രാര്‍ഥിക്കുവിന്‍.(കൊളോസോസ് 4:2)
- ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ! (ലൂക്കാ 1:38)
ഒരുമിച്ച് പ്രാര്‍ത്ഥിക്കുക
ഭൂമിയില്‍ നിങ്ങളില്‍ രണ്ടുപേര്‍ യോജിച്ചു ചോദിക്കുന്ന ഏതു കാര്യവും എന്റെ സ്വര്‍ഗസ്ഥനായ പിതാവ് നിറവേറ്റിത്തരും. എന്തെന്നാല്‍, രണ്ടോ മൂന്നോപേര്‍ എന്റെ നാമത്തില്‍ ഒരുമിച്ചു കൂടുന്നിടത്ത് അവരുടെ മധ്യേ ഞാന്‍ ഉണ്ടായിരിക്കും.(മത്തായി 18:19-20) | Truly I tell you that if two of you on earth agree about anything they ask for, it will be done for them by my Father in heaven. (Matthew 18:19)
Pray together: When we pray together for an intention, without inner conflicts or conflicts with others, we experience God’s presence and blessings. | Scripture card
ഇവര്‍ ഏകമനസ്സോടെ യേശുവിന്റെ അമ്മയായ മറിയത്തോടും മറ്റു സ്ത്രീകളോടും അവന്റെ സഹോദരരോടുമൊപ്പം പ്രാര്‍ഥനയില്‍ മുഴുകിയിരുന്നു. (അപ്പ. പ്രവര്‍ത്തനങ്ങള്‍ 1:14)
സ്തുതിച്ച് പ്രാര്‍ത്ഥിക്കുക
സ്വര്‍ഗവാസികളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍ : മഹത്വവും ശക്തിയും അവിടുത്തേതെന്നു പ്രഘോഷിക്കുവിന്‍. കര്‍ത്താവിന്റെ മഹത്വപൂര്‍ണമായ നാമത്തെ സ്തുതിക്കുവിന്‍ ; വിശുദ്ധ വസ്ത്രങ്ങളണിഞ്ഞ് അവിടുത്തെ ആരാധിക്കുവിന്‍. (സങ്കീര്‍ത്തനങ്ങള്‍ 29:1) | Ascribe to the Lord, O heavenly beings, ascribe to the Lord glory and strength. (Psalm 29:1)
Praise the Lord: God is all powerful and has unlimited strength and glory. Praise God, honor God, worship God as part of your prayer. | Scripture card
- ഭൂവാസികളേ, ആഹ്ളാദത്തോടെ ദൈവത്തിന് ആര്‍പ്പു വിളിക്കുവിന്‍.അവിടുത്തെ നാമത്തിന്റെ മഹത്വം പ്രകീര്‍ത്തിക്കുവിന്‍ ; സ്തുതികളാല്‍ അവിടുത്തെ മഹത്വപ്പെടുത്തുവിന്‍. ജനതകളേ, കര്‍ത്താവിനെ വാഴ്ത്തുവിന്‍! അവിടുത്തെ സ്തുതിക്കുന്ന സ്വരം ഉയരട്ടെ! (സങ്കീര്‍ത്തനങ്ങള്‍ 66:1-8)
- എല്ലാ കഴിവും ഉപയോഗിച്ച്കര്‍ത്താവിനെ സ്തുതിക്കുവിന്‍; അവിടുന്ന് അതിനും ഉപരിയാണ്. സര്‍വശക്തിയോടും കൂടെ അവിടുത്തെ പുകഴ്ത്തുവിന്‍. (പ്രഭാഷകന്‍ 43:30)
- കര്‍ത്താവിന്റെ വിശുദ്ധരേ, അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍; അവിടുത്തെ പരിശുദ്ധനാമത്തിനു കൃതജ്ഞതയര്‍പ്പിക്കുവിന്‍. (സങ്കീര്‍ത്തനങ്ങള്‍ 30:4)
- സീയോന്‍വാസികളേ, ആര്‍ത്തട്ടഹസിക്കുവിന്‍; സന്തോഷത്തോടെ കീര്‍ത്തനങ്ങള്‍ ആലപിക്കുവിന്‍. ഇസ്രായേലിന്റെ പരിശുദ്ധനായവന് മഹത്വത്തോടെ നിങ്ങളുടെ മധ്യേ ഉണ്ട്. (ഏശയ്യാ 12:6) | കൃതജ്ഞതാഗീതം
- ഞാന്‍ കര്‍ത്താവിനെ പാടിസ്തുതിക്കും; അവിടുന്ന് എന്നോട് അതിരറ്റ കരുണ കാണിച്ചിരിക്കുന്നു. (സങ്കീര്‍ത്തനങ്ങള്‍ 13:6)
- എന്റെ നീതി സ്ഥാപിച്ചുകിട്ടാന്‍ ആഗ്രഹിക്കുന്നവര്‍ ആനന്ദിച്ച് ആര്‍പ്പിടട്ടെ!എന്റെ നാവ് അങ്ങയുടെ നീതിയും സ്തുതിയും രാപകല്‍ ഘോഷിക്കും. (സങ്കീര്‍ത്തനങ്ങള്‍ 35:28)
- കര്ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍; അവിടുന്ന് അദ്ഭുതകൃത്യങ്ങള്‍ ചെയ്തിരിക്കുന്നു; അവിടുത്തെ കരവും വിശുദ്ധ ഭുജവും വിജയം നേടിയിരിക്കുന്നു. (സങ്കീര്‍ത്തനങ്ങള്‍ 98:1)
- സുസ്ഥിരമായ ഒരു രാജ്യം ലഭിച്ചതില്‍ നമുക്കു നന്ദിയുള്ളവരായിരിക്കാം; അങ്ങനെ, ദൈവത്തിനു സ്വീകാര്യമായ ആരാധന ഭയഭക്ത്യാദരങ്ങളോടെ സമര്‍പ്പിക്കാം. (ഹെബ്രായര്‍ 12:28)
- കര്‍ത്താവ് എന്റെ ശക്തിയും സംരക്ഷകനുമാകുന്നു; അവിടുന്ന് എനിക്കു രക്ഷയായി ഭവിച്ചിരിക്കുന്നു. അവിടുന്നാണ് എന്റെ ദൈവം; ഞാന്‍ അവിടുത്തെ സ്തുതിക്കും. അവിടുന്നാണ് എന്റെ പിതാവിന്റെ ദൈവം; ഞാന്‍ അവിടുത്തെ കീര്‍ത്തിക്കും. (പുറപ്പാട് 15:2)
- ആത്മാവിനാല്‍ പൂരിതരാകുവിന്‍. സങ്കീര്‍ത്തനങ്ങളാലും ഗാനങ്ങളാലും ആത്മീയ ഗീതങ്ങളാലും പരസ്പരം സംഭാഷണം ചെയ്യുവിന്‍. ഗാനാലാപങ്ങളാല്‍ പൂര്‍ണ ഹൃദയത്തോടെ കര്‍ത്താവിനെ പ്രകീര്‍ത്തിക്കുവിന്‍. (എഫേസോസ് 5:19)
മാദ്ധ്യസ്ഥ പ്രാര്‍ത്ഥന നടത്തുക
ജോബ് തന്റെ സ്നേഹിതന്മാര്ക്കു വേണ്ടി പ്രാര്‍ഥിച്ചപ്പോള്‍ അവനുണ്ടായിരുന്ന ഐശ്വര്യം കര്‍ത്താവ് തിരിയെ ക്കൊടുത്തു. അവിടുന്ന് അത് ഇരട്ടിയായി ക്കൊടുത്തു. (ജോബ് 42:10) (മാദ്ധ്യസ്ഥ പ്രാര്‍ത്ഥനയുടെ ഫലം) | After Job had prayed for his friends, the Lord restored his fortunes and gave him twice as much as he had before. (Job 42:10)
Pray for others: God encourages praying for others (intercessory prayer) and praying in a group. God will work wonders in your life, when you pray for others. | Scripture card
- പിന്നീട് അവന് ബേത്സയ്ദായിലെത്തി. കുറെപ്പേര് ഒരു അന്ധനെ അവന്റെ യടുത്തു കൊണ്ടുവന്ന്, അവനെ സ്പര്‍ശിക്കണമെന്ന് യേശുവിനോട് അപേക്ഷിച്ചു. (മര്‍ക്കോസ് 8:22)
- നിങ്ങള്‍ അപേക്ഷകളോടും യാചനകളോടും കൂടെ എല്ലാസമയവും ആത്മാവില്‍ പ്രാര്‍ഥനാനിരതരായിരിക്കുവിന്‍. അവിശ്രാന്തം ഉണര്‍ന്നിരുന്ന് എല്ലാ വിശുദ്ധര്‍ക്കും വേണ്ടി പ്രാര്‍ഥിക്കുവിന്‍. (എഫേസോസ് 6:18)

