Verses to overcome guilt

അവിടുത്തെ കൃപയുടെ സമൃദ്ധിക്കൊത്ത് നമുക്കു ക്രിസ്തുവില്‍ പാപമോചനവും അവന്‍റെ രക്തംവഴി രക്ഷയും കൈവന്നിരിക്കുന്നു. (എഫേസോസ് 1:7) | Christ sacrificed his life’s blood to set us free, which means that our sins are now forgiven. Christ did this because God was so kind to us. (Ephesians 1:7)

ആകയാല്‍, ഇപ്പോള്‍ യേശുക്രിസ്തുവിനോട് ഐക്യ പ്പെട്ടിരിക്കുന്നവര്‍ക്കു ശിക്ഷാവിധിയില്ല. (റോമാ 8:1) | Now there is no condemnation for those who belong to Christ Jesus. (Romans 8:1)

  • എഫ്രായിം എന്‍റെ വത്‌സലപുത്രനല്ലേ; എന്‍റെ ഓമനക്കുട്ടന്‍, അവനു വിരോധമായി പെരുമാറുമ്പോഴെല്ലാം അവന്‍റെ സ്മരണ എന്നിലുദിക്കുന്നു. എന്‍റെ ഹൃദയം അവനുവേണ്ടി തുടിക്കുന്നു; എനിക്ക് അവനോടു നിസ്‌സീമമായ കരുണ തോന്നുന്നു. (ജെറെമിയ 31:20)
  • ദൈവമേ, അങ്ങയുടെ കാരുണ്യത്തിനൊത്ത് എന്നോടു ദയതോന്നണമേ! അങ്ങയുടെ കാരുണ്യാതിരേകത്തിനൊത്ത് എന്‍റെ അതിക്രമങ്ങള്‍ മായിച്ചുകളയണമേ! എന്‍റെ അകൃത്യം നിശ്‌ശേഷം കഴുകിക്കളയണമേ! എന്‍റെ പാപത്തില്‍ നിന്ന് എന്നെ ശുദ്ധീകരിക്കണമേ! (സങ്കീര്‍ത്തനങ്ങള്‍ 51:1,2)
  • തന്നെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്, ഹൃദയപരമാര്‍ഥതയോടെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്, കര്‍ത്താവു സമീപസ്ഥനാണ്. തന്‍റെ ഭക്തന്‍മാരുടെ ആഗ്രഹം അവിടുന്നു സഫലമാക്കുന്നു; അവിടുന്ന് അവരുടെ നിലവിളി കേട്ട് അവരെ രക്ഷിക്കുന്നു. (സങ്കീര്‍ത്തനങ്ങള്‍ 145:18,19)
  • കര്‍ത്താവ് അരുളിച്ചെയ്യുന്നു: വരുവിന്‍, നമുക്കു രമ്യതപ്പെടാം. നിങ്ങളുടെ പാപങ്ങള്‍ കടുംചെമപ്പാണെങ്കിലും അവ മഞ്ഞു പോലെ വെണ്‍മയുള്ളതായി ത്തീരും. അവ രക്ത വര്‍ണമെങ്കിലും കമ്പിളിപോലെ വെളുക്കും. അനുസരിക്കാന്‍ സന്നദ്ധരെങ്കില്‍ നിങ്ങള്‍ ഐശ്വര്യം ആസ്വദിക്കും. (ഏശയ്യാ 1:18)
  • എങ്കിലും, നിനക്കെതിരേ എനിക്കൊന്നു പറയാനുണ്ട്: നിനക്ക് ആദ്യമുണ്ടായിരുന്ന സ്‌നേഹം നീ കൈവെടിഞ്ഞു.അതിനാല്‍, നീ ഏതവസ്ഥയില്‍ നിന്നാണ് അധഃപതിച്ചതെന്നു ചിന്തിക്കുക; അനുതപിച്ച് ആദ്യത്തെ പ്രവര്‍ത്തികള്‍ ചെയ്യുക. (വെളിപാട് 2:4)
  • അവിടുത്തെ പുത്രനായ യേശുവിന്‍റെ രക്തം എല്ലാ പാപങ്ങളിലും നിന്നു നമ്മെ ശുദ്ധീകരിക്കുന്നു. (1 യോഹന്നാ‌ന്‍ 1:7)
  • കണ്ടാലും! എത്ര വലിയ സ്‌നേഹമാണു പിതാവു നമ്മോടു കാണിച്ചത്. ദൈവമക്കളെന്നു നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാണു താനും. (1 യോഹന്നാ‌ന്‍ 3:1)
  • എല്ലാവരോടും സമാധാനത്തില്‍ വര്‍ത്തിച്ച് വിശുദ്ധിക്കുവേണ്ടി പരിശ്രമിക്കുവിന്‍. വിശുദ്ധികൂടാതെ ആര്‍ക്കും കര്‍ത്താവിനെ ദര്‍ശിക്കാന്‍ സാധിക്കുകയില്ല. (ഹെബ്രായര്‍ 12:14)
  • അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചാലും കര്‍ത്താവ് എന്നെ കൈക്കൊള്ളും. (സങ്കീര്‍ത്തനങ്ങള്‍ 27:10)
  • നിന്നോടു കരുണയുള്ള കര്‍ത്താവ് അരുളിച്ചെയ്യുന്നു: മലകള്‍ അകന്നുപോയേക്കാം; കുന്നുകള്‍ മാറ്റപ്പെട്ടേക്കാം. എന്നാല്‍, എന്‍റെ അചഞ്ചലമായ സ്‌നേഹം നിന്നെ പിരിയുകയില്ല. (ഏശയ്യാ 54:10) | പുതിയ ജറുസലെം
  • കര്‍ത്താവിന്‍റെ സ്‌നേഹം ഒരിക്കലും അസ്തമിക്കുന്നില്ല; അവിടുത്തെ കാരുണ്യം അവസാനിക്കുന്നില്ല. ഓരോ പ്രഭാതത്തിലും അതു പുതിയതാണ്.(വിലാപങ്ങള്‍ 3:22)
  • എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്‍റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു. അവനില്‍ വിശ്വസിക്കുന്ന ഒരുവനും ശിക്ഷയ്ക്കു വിധിക്കപ്പെടുന്നില്ല. (യോഹന്നാ‌ന്‍ 3:16, 18)
  • കര്‍ത്താവ് എത്രനല്ലവനെന്നു രുചിച്ചറിയുവിന്‍; അവിടുത്തെ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍‍. (സങ്കീര്‍ത്തനങ്ങള്‍ 34:8)
  • അവിടുത്തെ നോക്കിയവര്‍ പ്രകാശിതരായി, അവര്‍ ലജ്ജിതരാവുകയില്ല.(സങ്കീര്‍ത്തനങ്ങള്‍ 34:5)
  • അവിടുത്തെ ഭക്തരുടെ മേല്‍ തലമുറകള്‍ തോറും അവിടുന്ന് കരുണ വര്‍ഷിക്കും. (ലൂക്കാ 1:50)
  • കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്; ക്ഷമാശീലനും സ്‌നേഹനിധിയും ആണ്. അവിടുന്ന് എപ്പോഴും ശാസിക്കുകയില്ല; അവിടുത്തെ കോപം എന്നേക്കും നിലനില്‍ക്കുകയില്ല. (സങ്കീര്‍ത്തനങ്ങള്‍ 103:8,9)
  • എന്നാല്‍, എന്നെ സ്‌നേഹിക്കുകയും എന്‍റെ കല്പനകള്‍ പാലിക്കുകയും ചെയ്യുന്നവരോട് ആയിരമായിരം തലമുറകള്‍ വരെ ഞാന്‍ കരുണ കാണിക്കും. (പുറപ്പാട് 20:6) | പത്തു പ്രമാണങ്ങള്‍
  • മുലകുടിക്കുന്ന കുഞ്ഞിനെ അമ്മയ്ക്കു മറക്കാനാവുമോ? പുത്രനോടു പെറ്റമ്മ കരുണ കാണിക്കാതിരിക്കുമോ? അവള്‍ മറന്നാലും ഞാന്‍ നിന്നെ മറക്കുകയില്ല. (ഏശയ്യാ 49:15)
  • പിതാവിനു മക്കളോടെന്ന പോലെ കര്‍ത്താവിനു തന്‍റെ ഭക്തരോട് അലിവു  തോന്നുന്നു. (സങ്കീര്‍ത്തനങ്ങള്‍ 103:13)
  • കര്‍ത്താവിന്‍റെ കാരുണ്യം കൊണ്ടു ഭൂമി നിറഞ്ഞിരിക്കുന്നു. (സങ്കീര്‍ത്തനങ്ങള്‍ 33:5)
  • കര്‍ത്താവ്  തന്‍റെ അടുക്കലേക്കു തിരിയുന്നവരോടു പ്രദര്‍ശിപ്പിക്കുന്ന കാരുണ്യവും ക്ഷമയും എത്ര വലുതാണ്! (പ്രഭാഷക‌ന്‍ 17:29)
  • കര്‍ത്താവ് ആര്‍ദ്ര ഹൃദയനും കരുണാമയനുമാണ്. അവിടുന്ന് പാപങ്ങള്‍ ക്ഷമിക്കുകയും കഷ്ടതയുടെ ദിനങ്ങളില്‍ രക്ഷയ്‌ക്കെത്തുകയും ചെയ്യുന്നു. (പ്രഭാഷക‌ന്‍ 2:11)
  • എല്ലാ അശുദ്ധിയില്‍ നിന്നും നിങ്ങളെ ഞാന്‍ മോചിപ്പിക്കും. (എസെക്കിയേല്‍ 36:29) | ഇസ്രായേലിനു നവജീവന്‍
  • ഇതാ, ഞാന്‍ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു. പൂര്‍വകാര്യങ്ങള്‍ അനുസ്മരിക്കുകയോ അവ മനസ്‌സില്‍ വരുകയോ ഇല്ല. (ഏശയ്യാ 65:17)
  • നിനക്കെതിരേയുള്ള വിധി കര്‍ത്താവ് പിന്‍വലിച്ചിരിക്കുന്നു. (സെഫാനിയ 3:15) | രക്ഷയുടെ വാഗ്ദാനം
  • യാക്കോബേ, നീ ഇവ ഓര്‍മിക്കുക. ഇസ്രായേലേ, ഓര്‍മിക്കുക. നീ എന്‍റെ ദാസ നാണ്; ഞാന്‍ നിന്നെ സൃഷ്ടിച്ചു; നീ എന്‍റെ ദാസന്‍ തന്നെ. ഇസ്രായേലേ, ഞാന്‍ നിന്നെ വിസ്മരിക്കുകയില്ല. കാര്‍മേഘം പോലെ നിന്‍റെ തിന്‍മകളെയും മൂടല്‍ മഞ്ഞുപോലെ നിന്‍റെ പാപങ്ങളെയും ഞാന്‍ തുടച്ചുനീക്കി. എന്നിലേക്കു തിരിച്ചുവരുക; ഞാന്‍ നിന്നെ രക്ഷിച്ചിരിക്കുന്നു. (ഏശയ്യാ 44:22)
  • നിങ്ങള്‍ സൗഖ്യം പ്രാപിക്കാനായി പരസ്പരം പാപങ്ങള്‍ ഏറ്റുപറയുകയും പ്രാര്‍ഥിക്കുകയും ചെയ്യുവിന്‍. (യാക്കോബ് 5:16)
  • അവനില്‍ വിശ്വസിക്കുന്ന ഒരുവനും ശിക്ഷയ്ക്കു വിധിക്കപ്പെടുന്നില്ല. (യോഹന്നാ‌ന്‍ 3:18)

Related verses: Feeling guilty or shame?

Create a website or blog at WordPress.com

Up ↑