Verses on God’s Mercy

  • അവിടുത്തെ ഭക്തരുടെ മേല്‍ തലമുറകള്‍ തോറും അവിടുന്ന് കരുണ വര്‍ഷിക്കും. (ലൂക്കാ 1:50)
  • അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചാലും കര്‍ത്താവ് എന്നെ കൈക്കൊള്ളും. (സങ്കീര്‍ത്തനങ്ങള്‍ 27:10)
  • കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്; ക്ഷമാശീലനും സ്‌നേഹനിധിയും ആണ്. അവിടുന്ന് എപ്പോഴും ശാസിക്കുകയില്ല; അവിടുത്തെ കോപം എന്നേക്കും നിലനില്‍ക്കുകയില്ല. ഭൂമിക്കു മേല്‍ ഉയര്‍ന്നിരിക്കുന്ന ആകാശത്തോളം ഉന്നതമാണു തന്‍റെ ഭക്തരോട് അവിടുന്നു കാണിക്കുന്ന കാരുണ്യം. പിതാവിനു മക്കളോടെന്ന പോലെ കര്‍ത്താവിനു തന്‍റെ ഭക്തരോട്അലിവു തോന്നുന്നു. (സങ്കീര്‍ത്തനങ്ങള്‍ 103: 8,9,11,13)
  • കര്‍ത്താവിന്‍റെ സ്‌നേഹം ഒരിക്കലും അസ്തമിക്കുന്നില്ല; അവിടുത്തെ കാരുണ്യം അവസാനിക്കുന്നില്ല. ഓരോ പ്രഭാതത്തിലും അതു പുതിയതാണ്. (വിലാപങ്ങള്‍ 3:22,23)
  • എന്തെന്നാല്‍, കര്‍ത്താവ് എന്നേക്കുമായി ഉപേക്ഷിക്കുകയില്ല. അവിടുന്ന് വേദനിപ്പിച്ചാലും തന്‍റെ കാരുണ്യാതിരേകത്തിന് അനുസൃതമായി ദയ കാണിക്കും. (വിലാപങ്ങള്‍ 3:31,32)
  • എഫ്രായിം എന്‍റെ വത്‌സല പുത്രനല്ലേ; എന്‍റെ ഓമനക്കുട്ടന്‍, അവനു വിരോധമായി പെരുമാറുമ്പോഴെല്ലാം അവന്‍റെ സ്മരണ എന്നിലുദിക്കുന്നു. എന്‍റെ ഹൃദയം അവനു വേണ്ടി തുടിക്കുന്നു; എനിക്ക് അവനോടു നിസ്‌സീമമായ കരുണ തോന്നുന്നു. (ജെറെമിയ 31:20)
  • എന്നെ സ്‌നേഹിക്കുകയും എന്‍റെ കല്പനകള്‍ പാലിക്കുകയും ചെയ്യുന്നവരോട് ആയിരമായിരം തലമുറകള്‍ വരെ ഞാന്‍ കരുണ കാണിക്കും. (പുറപ്പാട് 20:6)
  • മുലകുടിക്കുന്ന കുഞ്ഞിനെ അമ്മയ്ക്കു മറക്കാനാവുമോ? പുത്രനോടു പെറ്റമ്മ കരുണ കാണിക്കാതിരിക്കുമോ? അവള്‍ മറന്നാലും ഞാന്‍ നിന്നെ മറക്കുകയില്ല.  ഇതാ, നിന്നെ ഞാന്‍ എന്‍റെ ഉള്ളംകൈയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. (ഏശയ്യാ 49:15)
  • കര്‍ത്താവ് ദീര്‍ഘക്ഷമയുള്ളവനും അതിശക്തനുമാണ്. (നാഹും 1:3)
  • കര്‍ത്താവിന്‍റെ കാരുണ്യംകൊണ്ടു ഭൂമി നിറഞ്ഞിരിക്കുന്നു. (സങ്കീര്‍ത്തനങ്ങള്‍ 33:5)
  • കര്‍ത്താവു കൃപാലുവും കരുണാമയനും ക്ഷമാശീലനും സ്‌നേഹസമ്പന്നനുമാണ്. കര്‍ത്താവ് എല്ലാവര്‍ക്കും നല്ലവനാണ്; തന്‍റെ സര്‍വസൃഷ്ടിയുടെയും മേല്‍ അവിടുന്നു കരുണ ചൊരിയുന്നു.  (സങ്കീര്‍ത്തനങ്ങള്‍ 145:8-9)
  • കര്‍ത്താവ് തന്‍റെ അടുക്കലേക്കു തിരിയുന്നവരോടു പ്രദര്‍ശിപ്പിക്കുന്ന കാരുണ്യവും ക്ഷമയും എത്ര വലുതാണ്! (പ്രഭാഷക‌ന്‍ 17:29)
  • അവിടുന്ന് അനാഥര്‍ക്കും വിധവകള്‍ക്കും നീതി നടത്തിക്കൊടുക്കുന്നു; ഭക്ഷണവും വസ്ത്രവും നല്‍കി പരദേശിയെ സ്‌നേഹിക്കുകയും ചെയ്യുന്നു. (നിയമാവര്‍ത്തനം 10:18)

ദൈവം തെരഞ്ഞെടുത്തവരുടെ മേല്‍ ആരു കുറ്റമാരോപിക്കും? നീതികരിക്കുന്നവന്‍ ദൈവമാണ്. ആരാണ് ശിക്ഷാവിധി നടത്തുക? (റോമാ 8:33) | If God says his chosen ones are acceptable to him, can anyone bring charges against them? Or can anyone condemn them? No indeed! (Romans 8:33)

വിശ്വാസത്താല്‍ നീതീകരിക്കപ്പെട്ട നമുക്ക് നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവഴി ദൈവവുമായി സമാധാനത്തില്‍ ആയിരിക്കാം. (റോമാ 5:1) | By faith we have been made acceptable to God. And now, because of our Lord Jesus Christ, we live at peace with God (Romans 5:1)

ആകയാല്‍, ഇപ്പോള്‍ യേശുക്രിസ്തുവിനോട് ഐക്യ പ്പെട്ടിരിക്കുന്നവര്‍ക്കു ശിക്ഷാ വിധിയില്ല. (റോമാ 8:1) There is no condemnation now for those who live in union with Christ Jesus. (Romans 8:1)

Create a website or blog at WordPress.com

Up ↑