Feeling unsafe?

Afraid of attacks? Feel protected from enemies

നിങ്ങള്‍ ഭയപ്പെടാതെ ഉറച്ചു നില്‍ക്കുവിന്‍. കര്‍ത്താവു നിങ്ങള്‍ക്കുവേണ്ടി യുദ്ധം ചെയ്തു കൊള്ളും. നിങ്ങള്‍ ശാന്തരായിരുന്നാല്‍ മതി. (പുറപ്പാട് 14:14) | Do not be afraid, stand firm, … The Lord will fight for you, and you have only to keep still. (Exodus 14:14)

ആ കര്‍ത്താവില്‍‍, നിര്‍ഭയനായി ഞാന്‍ ആശ്രയിക്കും; മര്‍ത്യന് എന്നോട് എന്തു ചെയ്യാന്‍ കഴിയും? (സങ്കീര്‍ത്തനങ്ങള്‍ 56:11) | In God I trust; I am not afraid. What can a mere mortal do to me? (Psalm 56:11)

ഇതാ, പാമ്പുകളുടെയും തേളുകളുടെയും ശത്രുവിന്‍റെ സകല ശക്തികളുടെയും മീതേ ചവിട്ടി നടക്കാന്‍ നിങ്ങള്‍ക്കു ഞാന്‍ അധികാരം തന്നിരിക്കുന്നു. ഒന്നും നിങ്ങളെ ഉപദ്രവിക്കുകയില്ല. (ലൂക്കാ 10:19) | See, I have given you authority to tread on snakes and scorpions, and over all the power of the enemy; and nothing will hurt you. (Luke 10:19)

ഒരു സൈന്യം തന്നെ എനിക്കെതിരേ പാളയമടിച്ചാലും എന്‍റെ ഹൃദയം ഭയം അറിയുകയില്ല; എനിക്കെതിരേ യുദ്ധമുണ്ടായാലും ഞാന്‍ ആത്മധൈര്യം വെടിയുകയില്ല. (സങ്കീര്‍ത്തനങ്ങള്‍ 27:3) | Though an army encamp against me, my heart shall not fear; though war rise up against me, yet I will be confident. (Psalms 27:3)

Verses for dealing with opponents | Verses on God’s protection

More…

എന്നെ വലയം ചെയ്യുന്ന ശത്രുക്കളുടെ മുകളില്‍ എന്‍റെ ശിരസ്‌സ് ഉയര്‍ന്നു നില്‍ക്കും; ആഹ്‌ളാദാരവത്തോടെ അവിടുത്തെ കൂടാരത്തില്‍ ഞാന്‍ ബലികളര്‍പ്പിക്കും; ഞാന്‍ വാദ്യഘോഷത്തോടെ കര്‍ത്താവിനെ സ്തുതിക്കും. (സങ്കീര്‍ത്തനങ്ങള്‍ 27:6)

അവിടുന്നു സ്വര്‍ഗത്തില്‍ നിന്നു സഹായമയച്ച് എന്നെ രക്ഷിക്കും, എന്നെ ചവിട്ടിമെതിക്കുന്നവരെ അവിടുന്നു ലജ്ജിപ്പിക്കും; ദൈവം തന്‍റെ കാരുണ്യവും വിശ്വസ്തതയും അയയ്ക്കും.  കര്‍ത്താവേ, ജനതകളുടെ മധ്യത്തില്‍ ഞാന്‍ അങ്ങേക്കു കൃതജ്ഞതയര്‍പ്പിക്കും; ജനതകളുടെയിടയില്‍ ഞാന്‍ അങ്ങയെ പാടിപ്പുകഴ്ത്തും. (സങ്കീര്‍ത്തനങ്ങള്‍ 57:3)

Create a website or blog at WordPress.com

Up ↑