Daily Word (1)

Good Morning! Start the day with an inspiring Word of God.

*മറ്റുള്ളവര്‍ നിങ്ങള്‍ക്കു ചെയ്തു തരണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം നിങ്ങള്‍ അവര്‍ക്കു ചെയ്യുവിന്‍.* (മത്തായി 7:12) | _In everything, do to others what you would have them do to you._ (Matthew 7:12)

When any relationship gets into trouble, check if this ‘golden rule’ is violated.

*അവിടുത്തെ മുന്‍പില്‍ നിങ്ങളുടെ ഹൃദയം തുറക്കുവിന്‍. അവിടുന്നാണു നമ്മുടെ സങ്കേതം.* (സങ്കീര്‍ത്തനങ്ങള്‍ 62:8) | _Pour out your heart to God, for he is our refuge._ (Psalm 62:8)

The world is not perfect and bad things may happen in our life, and it is normal. When a major loss or setback happens, the first thing to do is to release the sadness/grief by crying out to God.

*ഹൃദയം നുറുങ്ങിയവര്‍ക്കു കര്‍ത്താവ്‌ സമീപസ്ഥനാണ്; മനമുരുകിയവരെ അവിടുന്നു രക്ഷിക്കുന്നു.* (സങ്കീര്‍ത്തനങ്ങള്‍ 34:18) | _The Lord is close to the brokenhearted and saves those who are crushed in spirit._ (Psalm 34:18)

*ജോസഫ് പറഞ്ഞു: നിങ്ങള്‍ പേടിക്കേണ്ടാ, .. നിങ്ങള്‍ എനിക്കു തിന്‍മ ചെയ്തു. പക്‌ഷേ, ദൈവം അതു നന്‍മയാക്കി മാറ്റി. ഇന്നു കാണുന്നതുപോലെ അനേകം പേരുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയാണ് അവിടുന്ന് അതു ചെയ്തത്.* | _Joseph said to them, “Don’t be afraid. .. You intended to harm me, but God intended it for good to accomplish what is now being done, the saving of many lives.”_ (Genesis 50:19-20)

God turns setbacks into stepping stones.

*നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും.* (മത്തായി 6:33) | _Seek first his kingdom and his righteousness, and all these things [the necessities of life] will be given to you as well._ (Matthew 6:33)

This is the verse we need to plant deep in our mind to experience abundance in all areas of our life.

*പച്ചയായ പുല്‍ത്തകിടിയില്‍ അവിടുന്ന് എനിക്കു വിശ്രമമരുളുന്നു; പ്രശാന്തമായ ജലാശയത്തിലേക്ക് അവിടുന്ന് എന്നെ നയിക്കുന്നു.* (സങ്കീര്‍ത്തനങ്ങള്‍ 23:2) | _He makes me lie down in green pastures, and he leads me beside quiet waters._ (PSALM 23:2)

Are you tired or burned out? Jesus said “Come to me!” and the good shepherd will give you rest and refreshments every day.

*അങ്ങയുടെ സന്നിധിയില്‍ ആനന്ദത്തിന്‍റെ പൂര്‍ണതയുണ്ട്.* (സങ്കീര്‍ത്തനങ്ങള്‍ 16:11)

*അവിടുത്തെ സഹായത്താല്‍ ഞാന്‍ സൈന്യനിരയെ ഭേദിക്കും; എന്‍റെ ദൈവത്തിന്‍റെ സഹായത്താല്‍ ഞാന്‍ കോട്ട ചാടിക്കടക്കും.* (സങ്കീര്‍ത്തനങ്ങള്‍ 18:29)

*നിങ്ങള്‍ എന്നില്‍ വസിക്കുകയും എന്‍റെ വാക്കുകള്‍ നിങ്ങളില്‍ നില നില്‍ക്കുകയും ചെയ്യുന്നെങ്കില്‍ ഇഷ്ടമുള്ളതു ചോദിച്ചു കൊള്ളുക; നിങ്ങള്‍ക്കു ലഭിക്കും.* (യോഹന്നാ‌ന്‍ 15:7)

Note that some verses are extremely powerful but are conditional; treat it as our heavenly father’s promises to the children who love and trust Jesus and live according to His words.

*നിന്‍റെ ദൈവമായ കര്‍ത്താവ് നീ പോകുന്നിടത്തെല്ലാം നിന്നോടു കൂടെ ഉണ്ടായിരിക്കും.* (ജോഷ്വാ 1:9)

(യാത്രയ്ക്ക് പോകുമ്പോൾ ചൊല്ലാൻ പറ്റിയ വചനം)

*അവന്‍ എന്നെ വിളിച്ചപേക്ഷിക്കുമ്പോള്‍ ഞാന്‍ ഉത്തരമരുളും; അവന്‍റെ കഷ്ടതയില്‍ ഞാന്‍ അവനോടു ചേര്‍ന്നു നില്‍ക്കും; ഞാന്‍ അവനെ മോചിപ്പിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യും.* (സങ്കീര്‍ത്തനങ്ങള്‍ 91:15)

*വരണ്ട ഭൂമിയില്‍ ജലവും ഉണങ്ങിയ നിലത്ത് അരുവികളും ഞാന്‍ ഒഴുക്കും. നിന്‍റെ സന്തതികളുടെ മേല്‍ എന്‍റെ ആത്മാവും നിന്‍റെ മക്കളുടെ മേല്‍ എന്‍റെ അനുഗ്രഹവും ഞാന്‍ വര്‍ഷിക്കും.* (ഏശയ്യാ 44:3)

Worried about your children? Recite this verse every day, and see for yourself how God honors His word.

*ഞാന്‍ അതു (ദൈവവചനം) ഭക്ഷിച്ചു. എന്‍റെ വായില്‍ അതു തേന്‍പോലെ മധുരിച്ചു.* (എസെക്കിയേല്‍ 3:3)

I ate it, and it tasted as sweet as honey in my mouth. (Ezekiel 3:3)

When you go through the Daily Word, are you feeling refreshed and energized? Instead of just glancing or reading it, recite the verse a few times until you feel positive vibrations in your body and mind. Read the verse like how you sip your morning coffee, fully enjoying each drop of it. After reading today’s verse, can you feel the taste of honey on your tongue? Read the verse again and amplify that feeling for a few seconds – that refreshing feeling will continue throughout the day.

*എന്‍റെ ദൈവം തന്‍റെ മഹത്വത്തിന്‍റെ സമ്പന്നതയില്‍ നിന്ന് യേശുക്രിസ്തു വഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കും.* (ഫിലിപ്പി 4:19)

*അങ്ങയുടെ വചനം എന്‍റെ പാദത്തിനു വിളക്കും പാതയില്‍ പ്രകാശവുമാണ്.* (സങ്കീര്‍ത്തനങ്ങള്‍ 119:105)

*കര്‍ത്താവാണു നിന്‍റെ കാവല്‍ക്കാരന്‍; നിനക്കു തണലേകാന്‍ അവിടുന്നു നിന്‍റെ വലത്തു ഭാഗത്തുണ്ട്. പകല്‍ സൂര്യനോ രാത്രി ചന്ദ്രനോ നിന്നെ ഉപദ്രവിക്കുകയില്ല. സകല തിന്‍മകളിലുംനിന്നു കര്‍ത്താവ്‌ നിന്നെ കാത്തു കൊള്ളും; അവിടുന്നു നിന്‍റെ ജീവന്‍ സംരക്ഷിക്കും. കര്‍ത്താവു നിന്‍റെ വ്യാപാരങ്ങളെ ഇന്നുമെന്നേക്കും കാത്തു കൊള്ളും.* (സങ്കീര്‍ത്തനങ്ങള്‍ 121:5-7)

This is a favorite verse of business people.

*പ്രാര്‍ഥിക്കുകയും യാചിക്കുകയും ചെയ്യുന്ന എന്തും ലഭിക്കുമെന്നു വിശ്വസിക്കുവിന്‍; നിങ്ങള്‍ക്കു ലഭിക്കുക തന്നെ ചെയ്യും.* (മര്‍ക്കോസ് 11:24)

*നിന്‍റെ ദൈവമായ കര്‍ത്താവ്, വിജയം നല്‍കുന്ന യോദ്ധാവ്, നിന്‍റെ മധ്യേ ഉണ്ട്.* (സെഫാനിയ 3:17)

*ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്, അവിടുന്നു സകലവും നന്‍മയ്ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കറിയാമല്ലോ.* (റോമാ 8:28)

*സമുദ്രത്തിലൂടെ കടന്നുപോകുമ്പോള്‍ ഞാന്‍ നിന്നോടു കൂടെയുണ്ടായിരിക്കും. നദികള്‍ കടക്കുമ്പോള്‍ അതു നിന്നെ മുക്കിക്കളയുകയില്ല. അഗ്‌നിയിലൂടെ നടന്നാലും നിനക്കു പൊള്ളലേല്‍ക്കുകയില്ല; ജ്വാല നിന്നെ ദഹിപ്പിക്കുകയുമില്ല.* (ഏശയ്യാ 43:2)

*കര്‍ത്താവ് നിന്നെ നിരന്തരം നയിക്കും; മരുഭൂമിയിലും നിനക്കു സമൃദ്ധി നല്‍കും; നിന്‍റെ അസ്ഥികളെ ബലപ്പെടുത്തും. നനച്ചു വളര്‍ത്തിയ പൂന്തോട്ടവും വറ്റാത്ത നീരുറവയും പോലെ ആകും നീ.* (ഏശയ്യാ 58:11)

*പരിശുദ്ധാത്മാവു നിങ്ങളുടെമേല്‍ വന്നുകഴിയുമ്പോള്‍ നിങ്ങള്‍ ശക്തിപ്രാപിക്കും.* (അപ്പ. പ്രവര്‍ത്തനങ്ങള്‍ 1:8)

*എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും.* (ഫിലിപ്പി 4 : 13)

*ഞാന്‍ നിനക്കു വീണ്ടും ആരോഗ്യം നല്‍കും; നിന്‍റെ മുറിവുകള്‍ സുഖപ്പെടുത്തും.* (ജെറെമിയ 30:17)

*നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്‍റെ മനസ്‌സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്‌ഷേമത്തിനുള്ള പദ്ധതിയാണത് – നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്ധതി.* (ജെറെമിയ 29:11)

*നീ എനിക്കു വിലപ്പെട്ടവനും ബഹുമാന്യനും പ്രിയങ്കരനും ആണ്.* (ഏശയ്യാ 43 : 4)

*കര്‍ത്താവാണ് എന്‍റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.*  (സങ്കീര്‍ത്തനങ്ങള്‍ 23:1)

*നിന്‍റെ ദൈവവും കര്‍ത്താവുമായ ഞാന്‍ നിന്‍റെ വലത്തുകൈ പിടിച്ചിരിക്കുന്നു. ഞാനാണു പറയുന്നത്, ഭയപ്പെടേണ്ടാ. ഞാന്‍ നിന്നെ സഹായിക്കും.* (ഏശയ്യാ 41:13)

*നിങ്ങളുടെ ഉത്കണ്ഠകളെല്ലാം അവിടുത്തെ ഏല്‍പിക്കുവിന്‍. അവിടുന്നു നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവാണ്.* (1 പത്രോസ് 5:6)

*ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ വീണ്ടും ശക്തി പ്രാപിക്കും; അവര്‍ കഴുകന്‍മാരെപ്പോലെ ചിറകടിച്ചുയരും. അവര്‍ ഓടിയാലും ക്ഷീണിക്കുകയില്ല; നടന്നാല്‍ തളരുകയുമില്ല.* (ഏശയ്യാ 40:31)

Bible has a number of verses that can instantly fill you with joy, peace, love and hope. Memorize them, meditate on them, and claim them, for those words of God will manifest in your life. Trust God to fulfill His promises.

Share them with your friends.

Create a website or blog at WordPress.com

Up ↑