Daily Blessings by Fr. Vayalamannil – Sep 2024

Sep 30 – കൃപാകടാക്ഷത്തിന്‍റെ അടയാളങ്ങൾ

Psalm 86:17 എന്നിലേക്ക് ആര്‍ദ്രതയോടെ തിരിയണമേ! ഈ ദാസന് അങ്ങയുടെ ശക്തി നല്‍കണമേ! അങ്ങയുടെ ദാസിയുടെ പുത്രനെ രക്ഷിക്കണമേ! അങ്ങയുടെ കൃപാകടാക്ഷത്തിന്‍റെ അടയാളം കാണിക്കണമേ!

കൃപാകടാക്ഷത്തിന്‍റെ അടയാളങ്ങൾ എന്നിലും എന്‍റെ കുടുംബത്തിലും വെളിപ്പെടണമെ. | msg at 1.30 min


Sep 29 – നിന്നെ ഞാന്‍ അനുഗ്രഹിക്കും.

Genesis 12:02ഞാന്‍ നിന്നെ വലിയൊരു ജനതയാക്കും. നിന്നെ ഞാന്‍ അനുഗ്രഹിക്കും. നിന്‍റെ പേര് ഞാന്‍ മഹത്തമമാക്കും. അങ്ങനെ നീ ഒരനുഗ്രഹമായിരിക്കും.

ദൈവത്തിന്‍റെ ചില വാഗ്ദാനങ്ങൾ യാഥാർഥ്യമാകാൻ നമ്മൾ ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട് – ബലി, ആരാധന, പ്രാർത്ഥന, വചനം വിശ്വസിക്കണം. | msg at 1.50 min


Sep 28 – അപ്പോള്‍ നിനക്കു നന്‍മ വരും.

Job 22:21 – ദൈവവുമായി രമ്യതയിലായി, സമാധാനത്തില്‍ കഴിയുക. അപ്പോള്‍ നിനക്കു നന്‍മ വരും.  അവിടുത്തെ അധരങ്ങളില്‍ നിന്ന് ഉപദേശം സ്വീകരിക്കുക; അവിടുത്തെ വാക്കുകള്‍ നിന്‍റെ ഹൃദയത്തില്‍ സൂക്ഷിക്കുക. … നീ തീരുമാനിക്കുന്ന കാര്യം നിനക്കു സാധിച്ചുകിട്ടും; നിന്‍റെ പാതകള്‍ പ്രകാശിതമാകും.

Affirm: ‘ഈ വചനം പോലെ എന്‍റെ ജീവിതത്തിൽ നന്മയുണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു.’  … വിലയുള്ളതിനൊക്കെ വില കൊടുക്കണം. ഈ വർഷത്തെ നിയോഗ പ്രാർത്ഥനക്കായി ഒരുങ്ങുക. | msg at 1.40 min


Sep 27 – അനുഗ്രഹത്തിന്‍റെ ഉറവകൾ / കിണറുകൾ

Genesis 26:12-14 ഇസഹാക്ക് ആ നാട്ടില്‍ കൃഷിയിറക്കുകയും അക്കൊല്ലംതന്നെ നൂറുമേനി വിളവെടുക്കുകയും ചെയ്തു. കര്‍ത്താവ് അവനെ അനുഗ്രഹിച്ചു. അവന്‍ അഭിവൃദ്ധിപ്പെട്ടു കൊണ്ടേയിരുന്നു. … അതുകൊണ്ട്, ഫിലിസ്ത്യര്‍ക്ക് അവനോട് അസൂയ തോന്നി. അവന്‍റെ പിതാവായ അബ്രാഹത്തിന്‍റെ വേലക്കാര്‍ കുഴിച്ച കിണറുകളെല്ലാം ഫിലിസ്ത്യര്‍ മണ്ണിട്ടു മൂടി. … ഫിലിസ്ത്യര്‍ നികത്തിക്കളഞ്ഞതുമായ കിണറുകളെല്ലാം ഇസഹാക്ക് വീണ്ടും കുഴിച്ചു.

ഒരാൾ നന്മയിലേക്ക് വരുമ്പോൾ പലർക്കും അത് ഇഷ്ടപ്പെടാതെ പോകും. ശത്രുക്കൾ നമ്മുടെ അനുഗ്രഹത്തിന്‍റെ ഉറവകൾ നശിപ്പിച്ചു കളയാം. നമ്മുടെ പ്രാർത്ഥനകൾ, ആത്മീയ ശ്രുശ്രുഷയിൽ പങ്കെടുക്കുന്നത് ഒക്കെ അനുഗ്രഹത്തിന്‍റെ ഉറവകളാണ്. എനിക്കുള്ള അനുഗ്രഹം വരുന്ന കിണറിനെ,  ശ്രുശ്രുഷയെ, വചനത്തെ ആരു മൂടിയാലും വീണ്ടും കുഴിച്ചു കൊള്ളണം. | msg at 1.45 min


Sep 26 – ഹന്നായുടെ പ്രാർത്ഥന

1 Samuel 1:19 എല്ക്കാനയും കുടുംബവും അതിരാവിലെ എഴുന്നേറ്റ് കര്‍ത്താവിനെ ആരാധിച്ചതിനുശേഷം റാമായിലുള്ള തങ്ങളുടെ ഗൃഹത്തിലേക്കു മടങ്ങി. എല്ക്കാന ഹന്നായെ പ്രാപിക്കുകയും കര്‍ത്താവ് അവളെ അനുസ്മരിക്കുകയും ചെയ്തു. … ഈ കുഞ്ഞിനു വേണ്ടിയാണു ഞാന്‍ പ്രാര്‍ഥിച്ചത്; എന്‍റെ പ്രാര്‍ഥന കര്‍ത്താവ് കേട്ടു.

ആരാണീ ഹന്നാ – ദൈവസന്നിധിയിൽ കരഞ്ഞവൾ. ദൈവസന്നിധിയിൽ കണ്ണുനീരൊഴുക്കി പ്രാർത്ഥിക്കുന്ന ഒരാളെ പോലും ദൈവം മറന്നു കളയില്ല. | msg at 2.10 min


Sep 25 – ഇനി എന്ത് ചെയ്യും?

Exodus 15:25 ‘ജനം മോശയ്‌ക്കെതിരേ പിറുപിറുത്തു: ഞങ്ങള്‍ എന്തു കുടിക്കും? അവന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു. അവിടുന്ന് അവന് ഒരു തടിക്കഷണം കാണിച്ചു കൊടുത്തു. അത് വെള്ളത്തിലിട്ടപ്പോള്‍ വെള്ളം മധുരിച്ചു.’

എന്‍റെ ഈ പ്രതിസന്ധി എങ്ങനെ മാറും? ദൈവം ഒരു വഴി കാണിച്ചു തരും. ദൈവം കാണിച്ചു തരുന്നത്  എടുക്കുക/ചെയ്യുക. കയ്പ്പ് മാറി ആ സ്ഥാനത്ത് മധുരം വരും. കയ്‌പേറിയ അനുഭവങ്ങൾ, നിയോഗങ്ങൾ, വചനത്തോട് ചേർത്ത് വെച്ച് പ്രാർത്ഥിക്കുക. | msg at 1.30 min


Sep 24 – ദൈവവചനം ഒരിക്കലും പരാജയപ്പെടില്ല

Romans 9:6 ദൈവത്തിന്‍റെ വചനം ഒരിക്കലും പരാജയപ്പെട്ടിട്ടില്ല.

Romans 10:11 അവനില്‍ വിശ്വസിക്കുന്ന ഒരുവനും ലജ്ജിക്കേണ്ടിവരുകയില്ല. തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും മേല്‍ അവിടുന്നു തന്‍റെ സമ്പത്തു വര്‍ഷിക്കുന്നു. കര്‍ത്താവിന്‍റെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷപ്രാപിക്കും. 

ചില നിയോഗങ്ങൾ സാധിച്ചു കിട്ടുവാൻ ഉപവാസത്തോടു കൂടിയ പ്രാർത്ഥന ആവശ്യമാണ്. ചെറിയ കാര്യമായാലും, വലിയ കാര്യമായാലും ദൈവത്തിന്‍റെ പ്രവൃത്തികൾ അവിടെ സംഭവിക്കണമെങ്കിൽ, പ്രാർത്ഥിക്കേണ്ടത്  പോലെ പ്രാർത്ഥിച്ചാലേ, ദൈവം അത്ഭുതം പ്രവർത്തിക്കുകയുള്ളു. (Intro to October നിയോഗ പ്രാർത്ഥനകൾ) | msg at 2.05 min


Sep 23 – ഉദയ സൂര്യനെ പോലെ ഉദിച്ചുയരുക

Judges 5:31 നിന്‍റെ (ദൈവത്തെ സ്നേഹിക്കുന്നവർക്ക്) സ്‌നേഹിതര്‍ ശക്തിയുള്ള ഉദയസൂര്യനെ പ്പോലെയാകട്ടെ!

Psalms 122:6-7 ജറുസലെമിന്‍റെ സമാധാനത്തിനുവേണ്ടി പ്രാര്‍ഥിക്കുവിന്‍; നിന്നെ സ്‌നേഹിക്കുന്നവര്‍ക്ക് ഐശ്വര്യമുണ്ടാകട്ടെ! നിന്‍റെ മതിലുകള്‍ക്കുള്ളില്‍ സമാധാനവും നിന്‍റെ ഗോപുരങ്ങള്‍ ക്കുള്ളില്‍ സുരക്ഷിതത്വവും ഉണ്ടാകട്ടെ!

കർത്താവേ, ശക്തിയുള്ള ഉദയ സൂര്യനെപ്പോലെ ഈ കുടുംബം കയറി വരട്ടെ, മക്കൾ ഉയർന്നു വരട്ടെ, ബിസിനസ് കയറി വരട്ടെ, ഇവരുടെ വിദ്യാഭ്യാസം കയറി വരട്ടെ, ഇവരുടെ ആരോഗ്യം, ജോലി, സകലതും കയറി വരട്ടെ. നിങ്ങളുടെ കുടുംബത്തിനകത്തു ഐശ്വര്യം, കോട്ടയ്ക്കുള്ളിൽ സമാധാനം, സുരക്ഷിത്വം, ഉദയസൂര്യനെ പോലെ ഉദിച്ചു വരുന്ന അനുഭവം ഉണ്ടാകട്ടെ. | msg at 2.10 min


Sep 22 – നല്ല സമരിയാക്കാരന്‍റെ ഉപമ

Luke 10:33 ഒരു സമരിയാക്കാരന്‍ യാത്രാമധ്യേ അവന്‍ കിടന്ന സ്ഥലത്തു വന്നു. അവനെക്കണ്ട് മനസ്‌സലിഞ്ഞ്, അടുത്തുചെന്ന് എണ്ണയും വീഞ്ഞുമൊഴിച്ച്, അവന്‍റെ മുറിവുകള്‍ വച്ചു കെട്ടി, തന്‍റെ കഴുതയുടെ പുറത്തു കയറ്റി ഒരു സത്രത്തില്‍ കൊണ്ടുചെന്നു പരിചരിച്ചു.

നിന്‍റെ പ്രശ്നം പരിഹരിക്കപ്പെടുന്നത് വരെ ദൈവം നിന്‍റെ കൂടെ നിൽക്കും. നിന്‍റെ വേദനകളെല്ലാം നിന്‍റെ കൂടെ നിന്ന യേശുവിനറിയാം. ചില സൗഖ്യത്തിലേക്ക്, നന്മയിലേക്ക് ഈശോ നിന്നെ കയറ്റും. ലക്ഷ്യത്തിലെത്തുന്നതു വരെ ദൈവം നിന്നെ ഉപേക്ഷിക്കത്തില്ല. | msg at 2.00 min


Sep 21 – ഞാന്‍ കര്‍ത്താവിനോടു ചോദിച്ചു വാങ്ങി

1 Samuel 1:20 അവള്‍ ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിച്ചു. ഞാന്‍ അവനെ കര്‍ത്താവിനോടു ചോദിച്ചു വാങ്ങിയതാണ് എന്നുപറഞ്ഞ് അവള്‍ അവനു സാമുവല്‍ എന്നു പേരിട്ടു.

ദൈവസന്നിധിയിൽ നിന്ന് അനുഗ്രഹം ചോദിച്ചു വാങ്ങുക. Be blessed, not just the best. | msg at 4.20 min


Sep 20 – കൊടുങ്കാറ്റും കപ്പല്‍നാശവും. എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടു.

Acts 27:20 വളരെ ദിവസങ്ങളായി സൂര്യനോ നക്ഷത്രങ്ങളോ പ്രത്യക്ഷപ്പെട്ടിരുന്നില്ല. കൊടുങ്കാറ്റ് ആഞ്ഞടിച്ചു കൊണ്ടിരുന്നതിനാല്‍ രക്ഷപെടാമെന്ന ആശതന്നെ ഞങ്ങള്‍ കൈവെടിഞ്ഞു. …  പൗലോസ്, നീ ഭയപ്പെടേണ്ടാ, സീസറിന്‍റെ മുമ്പില്‍ നീ നില്‍ക്കുകതന്നെ ചെയ്യും. നിന്നോടൊപ്പം യാത്ര ചെയ്യുന്നവരെയും ദൈവം നിനക്കു വിട്ടുതന്നിരിക്കുന്നു. … നിങ്ങള്‍ ധൈര്യമായിരിക്കുവിന്‍. എന്നോടു പറഞ്ഞതെല്ലാം അതുപോലെ സംഭവിക്കും എന്ന് എന്‍റെ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. ഒരു ദ്വീപില്‍ നാം ചെന്നുപറ്റും.

നീ ഭയപ്പെടേണ്ട. നീ എത്തേണ്ട ഇടത്തു എത്തും. ഞാൻ നിന്നെ അത്ഭുതകരമായി സഹായിക്കും. | msg at 3.00 min


Sep 19  – എഴുന്നേറ്റു ഭക്ഷിക്കുക. അല്ലെങ്കില്‍ യാത്ര ദുഷ്‌കരമായിരിക്കും.

1 Kings 19:7-8 കര്‍ത്താവിന്‍റെ ദൂതന്‍ വീണ്ടും അവനെ തട്ടിയുണര്‍ത്തി പറഞ്ഞു: എഴുന്നേറ്റു ഭക്ഷിക്കുക. അല്ലെങ്കില്‍ യാത്ര ദുഷ്‌കരമായിരിക്കും. അവന്‍ എഴുന്നേറ്റു ഭക്ഷണപാനീയങ്ങള്‍ കഴിച്ചു. അതിന്‍റെ ശക്തികൊണ്ടു നാല്‍പതു രാവും നാല്‍പതു പകലും നടന്നു കര്‍ത്താവിന്‍റെ മലയായ ഹോറെബിലെത്തി.

വചനമാകുന്ന അപ്പം ഭക്ഷിക്കുക. ദൈവം നൽകുന്ന ശക്തി നമ്മുടെ എല്ലാ പ്രവൃത്തികൾക്കും ആവശ്യമാണ്. … ഈ വചനത്തിന്‍റെ ശക്തി കൊണ്ട് എന്നെ നിറക്കേണമേ. | msg at 2.50 min


Sep 18 – ഭയപ്പെടേണ്ടാ, വിശ്വസിക്കുകമാത്രം ചെയ്യുക

Mark 5:35 യേശു സംസാരിച്ചുകൊണ്ടിരിക്കെ, സിനഗോഗധികാരിയുടെ വീട്ടില്‍നിന്ന് ചിലര്‍ വന്നു പറഞ്ഞു: നിന്‍റെ മകള്‍ മരിച്ചു; ഗുരുവിനെ ഇനിയും എന്തിനു ബുദ്ധിമുട്ടിക്കുന്നു? അതുകേട്ട് യേശു സിനഗോഗധികാരിയോടു പറഞ്ഞു: ഭയപ്പെടേണ്ടാ, വിശ്വസിക്കുകമാത്രം ചെയ്യുക. … അവന്‍ അവളുടെ കൈയ്ക്കുപിടിച്ചുകൊണ്ട്, ബാലികേ, എഴുന്നേല്‍ക്കൂ എന്നര്‍ഥമുള്ള തലീത്താ കും എന്നുപറഞ്ഞു. തത്ക്ഷണം ബാലിക എഴുന്നേറ്റു നടന്നു.

മറ്റുള്ളവർ പറയുന്ന നിരാശപ്പെടുത്തുന്ന വാക്കുകൾ തള്ളിക്കളയുക. അത് കേട്ട് ഭയപ്പെടരുത്. വിശ്വസിക്കുകമാത്രം ചെയ്യുക. | msg at 2.00 min


Sep 17 – മുള്‍പ്പടര്‍പ്പ് എരിഞ്ഞു ചാമ്പലാകുന്നില്ലല്ലോ

Exodus 3:3 മുള്‍പ്പടര്‍പ്പു കത്തിജ്വലിക്കുകയായിരുന്നു, എങ്കിലും അത് എരിഞ്ഞു ചാമ്പലായില്ല. … മുള്‍പ്പടര്‍പ്പിന്‍റെ മധ്യത്തില്‍നിന്ന് ദൈവം അവനെ വിളിച്ചു.

എന്തെല്ലാം പ്രശ്നങ്ങൾ തലക്കു മുകളിൽ നിന്ന് കത്തിയാൽ പോലും, എത്ര കനത്തിൽ അത് കത്തിയാൽ പോലും,  നീ ദൈവസാന്നിധ്യത്തിലാണോ നിൽക്കുന്നത്, നിന്നെ ഒന്നും ചെയ്യാൻ പറ്റത്തില്ല. | msg at 2.30 min


Sep 16 Mark 05:1-20   പ്രശ്നങ്ങളിൽ തകർന്നു പോയോ?

Mark 05:1-20 ശവകുടീരങ്ങള്‍ക്കിടയില്‍ താമസിച്ചിരുന്ന അവനെ ചങ്ങലകൊണ്ടുപോലും ബന്ധിച്ചിടാന്‍ കഴിഞ്ഞിരുന്നില്ല. … അവന്‍ പോയി, യേശു തനിക്കു വേണ്ടി എന്തെല്ലാം ചെയ്‌തെന്ന് ദെക്കാപ്പോളിസില്‍ പ്രഘോഷിക്കാന്‍ തുടങ്ങി. ജനങ്ങള്‍ അദ്ഭുതപ്പെട്ടു.

ദൈവപദ്ധതിയുള്ള ഒരാളെ, ഇന്ന് വിഷമത്തിലാണെങ്കിലും, ഇന്ന് പ്രതിസന്ധിയിലാണെങ്കിലും, എന്നെന്നേക്കുമായി തകർത്തു കളയാനോ, നശിപ്പിക്കാനോ, ഇല്ലാതാക്കാനോ കഴിയത്തില്ല. പല പ്രശ്നങ്ങളും വന്നു ആഞ്ഞടിച്ചിട്ടുണ്ട്. പക്ഷേ നീ തകർന്നു പോയോ? അതിനർത്ഥം നിന്നെക്കുറിച്ചു ദൈവത്തിനു ഒരു വലിയ പദ്ധതി ഉണ്ട്. … അവ നിന്‍റെ തകർച്ചയുടെ ആഴം കൂട്ടാനല്ല, നിന്‍റെ സാക്ഷ്യത്തിന്‍റെ അളവിനെ കൂട്ടാനാണ്. നീ ഒഴുകിയ ഓരോ തുള്ളി കണ്ണുനീരും ദൈവം കാണുന്നുണ്ട്. | msg at 2.30 min


Sep 15  – എന്‍റെ വാക്ക് അനുസരിക്കുക; നീ അനുഗ്രഹിക്കപ്പെടും.

Genesis 22:16-18 കര്‍ത്താവ് അരുളിച്ചെയ്യുന്നു, നീ നിന്‍റെ ഏകപുത്രനെപ്പോലും എനിക്കു തരാന്‍ മടിക്കായ്ക കൊണ്ടു ഞാന്‍ ശപഥം ചെയ്യുന്നു: ഞാന്‍ നിന്നെ സമൃദ്ധമായി അനുഗ്രഹിക്കും. നിന്‍റെ സന്തതികളെ ആ കാശത്തിലെ നക്ഷത്രങ്ങള്‍ പോലെയും കടല്‍ത്തീരത്തിലെ മണല്‍ത്തരി പോലെയും ഞാന്‍ വര്‍ധിപ്പിക്കും. ശത്രുവിന്‍റെ നഗര കവാടങ്ങള്‍ അവര്‍ പിടിച്ചെടുക്കും. നീ എന്‍റെ വാക്ക് അനുസരിച്ചതു കൊണ്ടു നിന്‍റെ സന്തതിയിലൂടെ ലോകത്തിലെ ജനതകളെല്ലാം അനുഗ്രഹിക്കപ്പെടും.

Affirm: എൻെറ ദൈവം എന്നെ സമൃദ്ധമായി അനുഗ്രഹിക്കും. | msg at 1.45 min


Sep 14  – ജോസഫും പൊത്തിഫറും – കർത്താവ് കൂടെയുള്ളപ്പോൾ

ഉല്‍‍പത്തി 39:2-5  കര്‍ത്താവ് ജോസഫിന്‍റെ കൂടെ ഉണ്ടായിരുന്നു. എല്ലാ കാര്യങ്ങളിലും അവന് ശ്രേയസ്‌സുണ്ടായി. കര്‍ത്താവ് അവന്‍റെ കൂടെ ഉണ്ടെന്നും അവന്‍ ചെയ്യുന്നതൊക്കെ അവിടുന്നു മംഗളകരമാക്കുന്നെന്നും അവന്‍റെ യജമാനനു മനസ്‌സിലായി. ആ ഈജിപ്തുകാരന്‍ വീടിന്‍റെ മേല്‍നോട്ടവും, തനിക്കുള്ള എല്ലാറ്റിന്‍റെയും ചുമതലയും ജോസഫിനെ ഏല്‍പിച്ച നാള്‍ മുതല്‍ ജോസഫിനെ ഓര്‍ത്തു കര്‍ത്താവ് അവന്‍റെ വീടിനെ അനുഗ്രഹിച്ചു. അവന്‍റെ വീട്ടിലും വയലിലുമുള്ള എല്ലാറ്റിന്‍റെയുംമേല്‍ കര്‍ത്താവിന്‍റെ അനുഗ്രഹമുണ്ടായി.

ദൈവം എന്‍റെ കൂടെയുണ്ട്. എന്‍റെ കുടുംബത്തിൽ ശ്രേയസ് ഉണ്ടാകും. എന്നിലൂടെ  ഇതാ മറ്റു കുടുംബങ്ങളും തലമുറയും അനുഗ്രഹിക്കപ്പെടുന്നു. | msg at 1.50 min


Sep 13 – സുപ്രധാനമായ കല്‍പന  

നിയമാവര്‍ത്തനം 6:6  ഞാനിന്നു കല്‍പിക്കുന്ന ഈ വചനങ്ങള്‍ നിങ്ങളുടെ ഹൃദയത്തിലുണ്ടായിരിക്കണം. … നിങ്ങളുടെ ദൈവമായ കര്‍ത്താവ് … നാട്ടിലേക്കു നിങ്ങളെ കൊണ്ടുവന്ന്, നിങ്ങള്‍ പണിയാത്ത വിശാലവും മനോഹരവുമായ നഗരങ്ങളും, നിങ്ങള്‍ നിറയ്ക്കാതെ വിശിഷ്ടവസ്തുക്കള്‍ കൊണ്ടു നിറഞ്ഞിരിക്കുന്ന വീടുകളും, നിങ്ങള്‍ കുഴിക്കാത്ത കിണറുകളും നിങ്ങള്‍ നട്ടുപിടിപ്പിക്കാത്ത മുന്തിരിത്തോട്ടങ്ങളും ഒലിവുമരങ്ങളും നിങ്ങള്‍ക്കു നല്‍കുകയും നിങ്ങള്‍ ഭക്ഷിച്ചു സംതൃപ്തരാവുകയും ചെയ്യും.

ദൈവവചനം ധ്യാനിക്കുമ്പോൾ നിനക്കുള്ള നന്മകൾ വെളിപ്പെട്ടു വരാൻ തുടങ്ങും. തലമുറ അനുഗ്രഹിക്കപ്പെടും. | msg at 2.20 min


Sep 12 – എമ്മാവൂസിലേക്കു പോയ ശിഷ്യന്‍മാര്‍

Luke 24:15 “…അവര്‍ മ്‌ളാനവദനരായിരുന്നു.”

എന്ത് സംഭവമാണ് നിങ്ങളെ വിഷമിപ്പിച്ചുകൊണ്ടിരിക്കുന്നത്? എന്താണ്  പ്രതീക്ഷിച്ചതുപോലെ സംഭവിക്കാതിരുന്നത്? … ദൈവത്തിന്‍റെ അത്ഭുത കരം നിന്‍റെ കൂടെയുണ്ട്. കൂടെ നടക്കുന്ന യേശുവിനെ തിരിച്ചറിയുക. | msg at 1.50 min


Sep 11  –  നീ പറഞ്ഞതനുസരിച്ച് ഞാന്‍ വലയിറക്കാം

Luke 05:1-11 അവന്‍ ശിമയോനോടു പറഞ്ഞു: ആഴത്തിലേക്കു നീക്കി, മീന്‍ പിടിക്കാന്‍ വലയിറക്കുക. ശിമയോന്‍ പറഞ്ഞു: ഗുരോ, രാത്രി മുഴുവന്‍ അദ്ധ്വാനിച്ചിട്ടും ഞങ്ങള്‍ക്ക് ഒന്നും കിട്ടിയില്ല. എങ്കിലും നീ പറഞ്ഞതനുസരിച്ച് ഞാന്‍ വലയിറക്കാം. വലയിറക്കിയപ്പോള്‍ വളരെയേറെ മത്‌സ്യങ്ങള്‍ അവര്‍ക്കു കിട്ടി. അവരുടെ വല കീറിത്തുടങ്ങി.

വള്ളം നിറയെ മീൻ നിറയാൻ, കുറവുകൾ മാറ്റി ജീവിതത്തെ നിറക്കാൻ, … വചനം കേട്ട് പ്രവർത്തിക്കുക. | msg @ 2.50 min

Create a website or blog at WordPress.com

Up ↑