Verses on Christian Freedom

ക്രിസ്തീയ സ്വാതന്ത്ര്യം 

  • എന്‍റെ വചനത്തില്‍ നിലനില്‍ക്കുമെങ്കില്‍ നിങ്ങള്‍ യഥാര്‍ഥത്തില്‍ എന്‍റെ ശിഷ്യരാണ്. നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും. (യോഹന്നാ‌ന്‍ 8:31-32) | സത്യം നിങ്ങളെ സ്വതന്ത്രരാക്കും
  • അതുകൊണ്ട് പുത്രന്‍ നിങ്ങളെ സ്വതന്ത്രരാക്കിയാല്‍ നിങ്ങള്‍ യഥാര്‍ഥത്തില്‍ സ്വതന്ത്രരാകും. (യോഹന്നാ‌ന്‍ 8:36)
  • സ്വാതന്ത്ര്യത്തിലേക്കു ക്രിസ്തു നമ്മെ മോചിപ്പിച്ചു. അതുകൊണ്ട് നിങ്ങള്‍ സ്ഥിരതയോടെ നില്‍ക്കുവിന്‍. അടിമത്തത്തിന്‍റെ നുകത്തിന് ഇനിയും നിങ്ങള്‍ വിധേയരാകരുത്. (ഗലാത്തിയാ 5:1) | ക്രിസ്തീയ സ്വാതന്ത്ര്യം
  • കര്‍ത്താവ് ആത്മാവാണ്; കര്‍ത്താവിന്‍റെ ആത്മാവുള്ളിടത്തു സ്വാതന്ത്ര്യമുണ്ട്. (2 കൊറിന്തോസ് 3:17)
  • അങ്ങയുടെ കല്‍പനകള്‍ തേടുന്നതു കൊണ്ടു ഞാന്‍ സ്വതന്ത്രമായി വ്യാപരിക്കും. (സങ്കീര്‍ത്തനങ്ങള്‍ 119:45)
  • നാം ഇനി പാപത്തിന് അടിമപ്പെടാതിരിക്കത്തക്കവിധം പാപപൂര്‍ണമായ ശ രീരത്തെ നശിപ്പിക്കാന്‍വേണ്ടി നമ്മിലെ പഴയ മനുഷ്യന്‍ അവനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നുവെന്നു നമുക്കറിയാമല്ലോ. എന്തെന്നാല്‍, മരിച്ചവന്‍ പാപത്തില്‍നിന്നു മോചിതനായിരിക്കുന്നു. (റോമാ 6:6-7)
  • പിതാക്കന്‍മാരില്‍ നിന്നു നിങ്ങള്‍ക്കു ലഭിച്ച വ്യര്‍ഥമായ ജീവിതരീതിയില്‍ നിന്നു നിങ്ങള്‍ വീണ്ടെടുക്കപ്പെട്ടത് നശ്വരമായ വെള്ളിയോ സ്വര്‍ണമോ കൊണ്ടല്ല എന്നു നിങ്ങള്‍ അറിയുന്നുവല്ലോ. കറയോ കളങ്കമോ ഇല്ലാത്ത കുഞ്ഞാടിന്‍േറ തു പോലുള്ള ക്രിസ്തുവിന്‍റെ അമൂല്യ രക്തം കൊണ്ടത്രേ. (1 പത്രോസ് 1:18-19)
  • അന്ധകാരത്തിന്‍റെ ആധിപത്യത്തില്‍നിന്ന് അവിടുന്നു നമ്മെ വിമോചിപ്പിച്ചു. അവിടുത്തെ പ്രിയപുത്രന്‍റെ രാജ്യത്തിലേക്കു നമ്മെ ആനയിക്കുകയും ചെയ്തു. അവനിലാണല്ലോ നമുക്കു രക്ഷയും പാപമോചനവും ലഭിച്ചിരിക്കുന്നത്. (കൊളോസോസ് 1:13,14) | “God has purchased our freedom with his blood and has forgiven ALL our sins.” Col. 1:14 (NLT)
  • ക്രിസ്തുവിനോടൊപ്പം പ്രപഞ്ചത്തിന്‍റെ മൂലഭൂതങ്ങള്‍ക്കു നിങ്ങള്‍ മരിച്ചു കഴിഞ്ഞിരിക്കുന്നതിനാല്‍ , ഇനിയും ലോകത്തിന്‍േറതെന്ന മട്ടില്‍ ജീവിക്കുന്നതെന്തിന്? (കൊളോസോസ് 2:20)
  • മക്കള്‍ ഒരേ മാംസത്തിലും രക്തത്തിലും ഭാഗഭാക്കുകളാവുന്നതു പോലെ അവനും അവയില്‍ ഭാഗഭാക്കായി. അത് മരണത്തിന്‍ മേല്‍ അധികാരമുള്ള പിശാചിനെ തന്‍റെ മരണത്താല്‍ നശിപ്പിച്ച് മരണ ഭയത്തോടെ ജീവിതകാലം മുഴുവന്‍ അടിമത്തത്തില്‍ കഴിയുന്നവരെ രക്ഷിക്കുന്നതിനുവേണ്ടിയാണ്. (ഹെബ്രായര്‍ 2;14-15)
  • അവന്‍ എല്ലാവര്‍ക്കും വേണ്ടി തന്നെത്തന്നെ മോചനമൂല്യമായി നല്കി. (1 തിമോത്തേയോസ് 2:6)
  • അവനിലുള്ള വിശ്വാസംമൂലം ആത്മധൈര്യവും ദൈവത്തെ സമീപിക്കാന്‍ സാധിക്കുമെന്ന പ്രത്യാശയും നമുക്കുണ്ട്. (എഫേസോസ് 3:12)
  • സഹോദരരേ, സ്വാതന്ത്ര്യത്തിലേക്കാണ് നിങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നത്; ഭൗതിക സുഖത്തിനുള്ള സ്വാതന്ത്ര്യമായി അതിനെ ഗണിക്കരുതെന്നുമാത്രം. പ്രത്യുത, സ്‌നേഹത്തോടു കൂടെ ദാസരെപ്പോലെ പരസ്പരം സേവിക്കുവിന്‍. (ഗലാത്തിയാ 5:13)
  1. ദൈവാത്മാവിന് സമർപ്പിക്കുക.

കര്‍ത്താവിന്‍റെ ആത്മാവുള്ളിടത്തു സ്വാതന്ത്ര്യമുണ്ട്. (2 കൊറിന്തോസ് 3:17)

  1. വചനത്തെ ഹൃദയത്തിൽ സൂക്ഷിക്കുക.

എന്‍റെ വചനത്തില്‍ നിലനില്‍ക്കുമെങ്കില്‍ .. നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും. (യോഹന്നാ‌ന്‍ 8:31-32)

  1. മറ്റുള്ളവരെ ശുശ്രുഷിക്കുവാൻ സ്വാതന്ത്ര്യം ഉപയോഗിക്കുക

സഹോദരരേ, സ്വാതന്ത്ര്യത്തിലേക്കാണ് നിങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നത്; സ്‌നേഹത്തോടു കൂടെ ദാസരെപ്പോലെ പരസ്പരം സേവിക്കുവിന്‍. (ഗലാത്തിയാ 5:13)

Create a website or blog at WordPress.com

Up ↑