വർജിക്കേണ്ട തിന്മകൾ
അഹങ്കാരം / Arrogance
ദൈവം അഹങ്കാരികളെ എതിര്‍ക്കുകയും എളിമയുള്ളവര്‍ക്കു കൃപ കൊടുക്കുകയും ചെയ്യുന്നു. (യാക്കോബ് 4:6) | Verses on humility
കര്‍ത്താവ് പ്രബലന്മാരെ സിംഹാസനത്തില്‍ നിന്നു താഴെയിറക്കി വിനീതരെ ഉയര്‍ത്തുന്നു. അവിടുന്ന് അഹംഭാവികളെ പിഴുതെറിഞ്ഞ്, വിനീതരെ നട്ടുപിടിപ്പിക്കുന്നു. (പ്രഭാഷകന്‍ 10:14-15) | The Lord overthrows the throne of rulers and seats the humble in their place. The Lord has pulled up nations by the roots and established humbler ones in their place. (Sirach 10:14-15) | അഹങ്കാരം
The need for humble leadership: Arrogance is at the bottom of all great mistakes. Humility is the foundation of all virtues. | Scripture card
ദൈവം അദ്ഭുതകരമാം വിധം സഹായിച്ചതിനാല്‍, അവന് (ഉസിയാ) പ്രാബല്യം നേടി. അവന്റെ കീര്‍ത്തി വിദൂരങ്ങളിലും പരന്നു. പ്രാബല്യം നേടിയപ്പോള്‍ അവന് അഹങ്കാരപ്രമത്തനായിത്തീര്‍ന്നു. അത് അവനെ നാശത്തിലേക്കു നയിച്ചു. (2 ദിനവൃത്താന്തം 26:15) | Msg by Fr. Vayalamannil
More verses on the consequences of arrogance
കൈകൂലി/കൊള്ളപലിശ
- കര്‍ത്താവേ, അങ്ങയുടെ കൂടാരത്തില്‍ ആരു വസിക്കും? അങ്ങയുടെ വിശുദ്ധഗിരിയില്‍ ആരു വാസമുറപ്പിക്കും? .. കടത്തിനു പലിശ ഈടാക്കുകയോ നിര്ദോഷനെതിരേ കൈക്കൂലി വാങ്ങുകയോ ചെയ്യാത്തവന്; ഇങ്ങനെയുള്ളവന് നിര്‍ഭയനായിരിക്കും. (സങ്കീര്‍ത്തനങ്ങള്‍ 15:1, 5)
- നീതിരഹിതമായ നേട്ടം ആഗ്രഹിക്കുന്നവന് സ്വന്തം കുടുംബത്തെ ദ്രോഹിക്കുന്നു; കൈക്കൂലി വെറുക്കുന്നവന് ഏറെനാള്‍ ജീവിക്കും. (സുഭാഷിതങ്ങള്‍ 15:27)
- നിന്നോടൊന്നിച്ചു വസിക്കുന്ന, എന്റെ ജനത്തില്‍ ദരിദ്രരായ ആര്‍ക്കെങ്കിലും നീ വായ്പ കൊടുത്താല്‍, പലിശയ്ക്കു കടം കൊടുക്കുന്നവനെ പ്പോലെ പെരുമാറരുത്. അവരില്‍ നിന്നു പലിശ ഈടാക്കുകയുമരുത്. (പുറപ്പാട് 22:25)
- പലിശയും കൊള്ളലാഭവും വഴി നേടിയ സമ്പത്ത് ദരിദ്രരോടു ദയയുളളവന്റെ കൈയില്‍ ചെന്നുചേരും. (സുഭാഷിതങ്ങള്‍ 28:8)
- കള്ളത്രാസ് കര്‍ത്താവ് വെറുക്കുന്നു; ന്യായമായ തൂക്കം അവിടുത്തെ സന്തോഷിപ്പിക്കുന്നു. (സുഭാഷിതങ്ങള്‍ 11:1)
- കൈക്കൂലി വാങ്ങരുത്; അത് വിജ്ഞനെ അന്ധനാക്കുകയും നീതിമാനെ കള്ളം പറയാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. (പുറപ്പാട് 22:25)
അലസത / Laziness
- അലസത നാശത്തിനും പട്ടിണിക്കും നിദാനമാകുന്നു. കാരണം അലസതയാണ് ദാരിദ്ര്യത്തിന്റെ മാതാവ്. (തോബിത് 4:13)
More warning verses
- കൂടെക്കൂടെ ഗുണദോഷിക്കപ്പെട്ടിട്ടും മര്‍ക്കടമുഷ്ടി പിടിക്കുന്നവന് രക്ഷപെടാനാവാത്ത തകര്‍ച്ചയില്‍ പെട്ടെന്നു പതിക്കും. (സുഭാഷിതങ്ങള്‍ 29:1)
- വിവേകി ജാഗരൂകതയോടെ തിന്മയില്നിന്ന് അകന്നു മാറുന്നു; ഭോഷന് വീണ്ടുവിചാരമില്ലാതെ എടുത്തു ചാടുന്നു. (സുഭാഷിതങ്ങള്‍ 14:16)
- സുഖലോലുപത, മദ്യാസക്തി, ജീവിതവ്യഗ്രത എന്നിവയാല്‍ നിങ്ങളുടെ മനസ്സു ദുര്‍ബലമാവുകയും, ആദിവസം ഒരു കെണിപോലെ പെട്ടെന്നു നിങ്ങളുടെമേല്‍ വന്നു വീഴുകയും ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍. (ലൂക്കാ 21:34)
- സാത്താന് നിങ്ങള്‍ അവസരം കൊടുക്കരുത്. (എഫേസോസ് 4:27)
- നിങ്ങളോടു ഞാന്‍ പറയുന്നു, ആത്മാവിന്റെ പ്രേരണയനുസരിച്ചു വ്യാപരിക്കുവിന്‍. ജഡമോഹങ്ങളെ ഒരിക്കലും തൃപ്തിപ്പെടുത്തരുത്. (ഗലാത്തിയാ 5:16)
- സര്‍പ്പത്തില്‍നിന്നെന്നപോലെ പാപത്തില്‍നിന്ന് ഓടിയകലുക; അടുത്തുചെന്നാല്‍ അതു കടിക്കും; അതിന്റെ പല്ലുകള്‍ സിംഹത്തിന്റെ പല്ലുകളാണ്; അതു ജീവന് അപഹരിക്കും. (പ്രഭാഷകന്‍ 21:2)
- അഭിലാഷങ്ങള്‍ക്ക് അടിപ്പെടരുത്; അവനിന്നെ കാളക്കൂറ്റനെ പ്പോലെകുത്തിക്കീറും. അവ നിന്റെ ഇലകള്‍ ഭക്ഷിക്കുകയും നിന്റെ ഫലങ്ങള്‍ നശിപ്പിക്കുകയും ചെയ്യും; നീ ഒരു ഉണക്ക മരമായിത്തീരും. (പ്രഭാഷകന്‍ 6:2,3)
- അമിതഭക്ഷണം നിദ്രാരാഹിത്യവും ദഹനക്ഷയവും ഉദരവേദനയും ഉളവാക്കുന്നു. (പ്രഭാഷകന്‍ 31:19-20)
- ഓരോരുത്തരും പരീക്ഷിക്കപ്പെടുന്നതു സ്വന്തം ദുര്‍മോഹങ്ങളാല്‍ വശീകരിക്കപ്പെട്ടു കുടുക്കിലാകുമ്പോഴാണ്. ദുര്‍മോഹം ഗര്‍ഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു. പാപം പൂര്‍ണ വളര്‍ച്ച പ്രാപിക്കുമ്പോള്‍ മരണത്തെ ജനിപ്പിക്കുന്നു. (യാക്കോബ് 1:14-15)
- നിങ്ങള്‍ ദൈവത്തിന്റെ ആലയമാണെന്നും ദൈവാത്മാവ് നിങ്ങളില്‍ വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ? ദൈവത്തിന്റെ ആലയം നശിപ്പിക്കുന്നവനെ ദൈവവും നശിപ്പിക്കും. എന്തെന്നാല്‍, ദൈവത്തിന്റെ ആലയം പരിശുദ്ധമാണ്. ആ ആലയം നിങ്ങള്‍ തന്നെ. (1 കൊറിന്തോസ് 3:16,17)
- ജഡികരായി ജീവിക്കുന്നെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും മരിക്കും. എന്നാല്‍, ശരീരത്തിന്റെ പ്രവണതകളെ ആത്മാവിനാല്‍ നിഹനിക്കുന്നെങ്കില്‍ നിങ്ങള്‍ ജീവിക്കും. (റോമാ 8:13)
- മനുഷ്യന് വിതയ്ക്കുന്നതുതന്നെ കൊയ്യും. എന്തെന്നാല്‍, സ്വന്തം ജഡത്തിനായി വിതയ്ക്കുന്നവന് ജഡത്തില്‍നിന്ന് നാശം കൊയ്തെടുക്കും. ആത്മാവിനായി വിതയ്ക്കുന്നവനാകട്ടെ ആത്മാവില്‍നിന്നു നിത്യജീവന് കൊയ്തെടുക്കും. (ഗലാത്തിയാ 6:7,8)
- ജഡത്തിന്റെ ദുരാശ, കണ്ണുകളുടെ ദുരാശ, ജീവിതത്തിന്റെ അഹന്ത ഇങ്ങനെ ലോകത്തിലുള്ളതൊന്നും പിതാവിന്റേതല്ല; പ്രത്യുത, ലോകത്തിന്റേതാണ്. ലോകവും അതിന്റെ മോഹങ്ങളും കടന്നുപോകുന്നു. ദൈവഹിതം പ്രവര്‍ത്തിക്കുന്നവനാകട്ടെ എന്നേക്കും നിലനില്ക്കുന്നു. (1 യോഹന്നാന് 2:16,17)