Verses on Almsgiving

  • ദരിദ്രര്‍ക്കു ദാനം ചെയ്യുന്നവന്‍ ക്ഷാമം അനുഭവിക്കുകയില്ല; അവരുടെ നേരേ കണ്ണടയ്ക്കുന്നവനു ശാപത്തിന്‍മേല്‍ ശാപമുണ്ടാകും. (സുഭാഷിതങ്ങള്‍ 28:27)
  • ദയാശീലന്‍ തനിക്കു തന്നെ ഗുണം ചെയ്യുന്നു. (സുഭാഷിതങ്ങള്‍ 11:17)
  • ദാനധര്‍മം ആയിരിക്കട്ടെ നിന്‍റെ നിക്‌ഷേപം; എല്ലാ തിന്‍മകളിലുംനിന്ന് അതു നിന്നെ രക്ഷിക്കും. (പ്രഭാഷക‌ന്‍ 29:12)
  • നീതിനിഷ്ഠയോടെ ജീവിക്കുന്നവര്‍ക്കു നിന്‍റെ സമ്പാദ്യത്തില്‍ നിന്നു ദാനം ചെയ്യുക. ദാനധര്‍മം ചെയ്യുന്നതില്‍ മടി കാണിക്കരുത്. പാവപ്പെട്ടവനില്‍ നിന്നു മുഖം തിരിച്ചു കളയരുത്. അപ്പോള്‍ ദൈവം നിന്നില്‍ നിന്നു മുഖം തിരിക്കുകയില്ല. (തോബിത് 4:7)
  • വിശക്കുന്നവനുമായി നിന്‍റെ അപ്പം പങ്കിടുക; നഗ്‌നനുമായി നിന്‍റെ വസ്ത്രവും. മിച്ചമുള്ളതു ദാനം ചെയ്യുക. ദാനധര്‍മം ചെയ്യുന്നതില്‍ മടി കാണിക്കരുത്. (തോബിത് 4:16)
  • ചോദിക്കുന്നവനു കൊടുക്കുക. വായ്പ വാങ്ങാന്‍ ഇച്ഛിക്കുന്നവനില്‍ നിന്ന് ഒഴിഞ്ഞുമാറരുത്. (മത്തായി 5:42)
  • നിന്‍റെ സഹോദരന്‍ ദരിദ്രനാവുകയും തന്നെത്തന്നെ സംരക്ഷിക്കാന്‍ അവനു വകയില്ലാതാവുകയും ചെയ്യുന്നെങ്കില്‍ നീ അവനെ സംരക്ഷിക്കണം. (ലേവ്യര്‍ 25:35)
  • സമ്പത്തേറുമ്പോള്‍ അതനുസരിച്ചു ദാനം ചെയ്യുക. കുറച്ചേ ഉള്ളുവെങ്കില്‍ അതനുസരിച്ചു ദാനം ചെയ്യാന്‍ മടിക്കരുത്. (തോബിത് 4:8)
  • ദാനമായി നിങ്ങള്‍ക്കു കിട്ടി; ദാനമായിത്തന്നെ കൊടുക്കുവിന്‍. (മത്തായി 10:8)

Create a website or blog at WordPress.com

Up ↑