സമ്പത്തും സമൃദ്ധിയും നൽകി അനുഗ്രഹിക്കുന്ന നമ്മുടെ ദൈവം
- കര്‍ത്താവാണ് എന്‍റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല. (സങ്കീര്‍ത്തനങ്ങള്‍ 23 : 1)
- നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും.(മത്തായി 6:33)
- കൊടുക്കുവിന്‍; നിങ്ങള്‍ക്കും കിട്ടും. അമര്‍ത്തി ക്കുലുക്കി നിറച്ചളന്ന് അവര്‍ നിങ്ങളുടെ മടിയില്‍ ഇട്ടുതരും. നിങ്ങള്‍ അളക്കുന്ന അളവു കൊണ്ടുതന്നെ നിങ്ങള്‍ക്കും അളന്നു കിട്ടും. (ലൂക്കാ 6:38) (Be generous: The way you give to others is the way God will give to you.)
- സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്നെ പ്രതിയും സുവിശേഷത്തെ പ്രതിയും ഭവനത്തെയോ സഹോദരന്‍മാരെയോ സഹോദരിമാരെയോ മാതാവിനെയോ പിതാവിനെയോ മക്കളെയോ വയലുകളെയോ ത്യജിക്കുന്നവരിലാര്‍ക്കും ഇവിടെ വച്ചുതന്നെ നൂറിരട്ടി ലഭിക്കാതിരിക്കയില്ല – ഭവനങ്ങളും സഹോദരന്‍മാരും സഹോദരിമാരും മാതാക്കളും മക്കളും വയലുകളും ..; വരാനിരിക്കുന്ന കാലത്തു നിത്യജീവനും. (മര്‍ക്കോസ് 10:29-30)
- മകനേ, എന്‍റെ ഉപദേശം വിസ്മരിക്കരുത്; നിന്‍റെ ഹൃദയം എന്‍റെ കല്‍പനകള്‍ പാലിക്കട്ടെ. അവ നിനക്കു ദീര്‍ഘായുസ്‌സും സമൃദ്ധമായി ഐശ്വര്യവും നല്‍കും. (സുഭാഷിതങ്ങള്‍ 3:1,2)
- ദരിദ്രനെ സമ്പന്നനാക്കാന്‍ കർത്താവിന് ഒരു നിമിഷം മതി. കർത്താവിന്‍റെ അനുഗ്രഹമാണ് ദൈവഭക്തന് സമ്മാനം. അതു ക്ഷണനേരം കൊണ്ട് പൂവണിയുന്നു. (പ്രഭാഷകൻ 11:21-22)
- സിംഹക്കുട്ടികള്‍ ഇരകിട്ടാതെ വിശന്നു വലഞ്ഞേക്കാം; കര്‍ത്താവിനെ അന്വേഷിക്കുന്നവര്‍ക്ക് ഒന്നിനും കുറവുണ്ടാവുകയില്ല. (സങ്കീര്‍ത്തനങ്ങള്‍ 34:10)
- അവിടുന്ന് നീ വിതയ്ക്കുന്ന വിത്തിനു മഴ നല്‍കും; ധാന്യം സമൃദ്ധമായി വിളയും; അന്ന് നിന്‍റെ കന്നുകാലികള്‍ വിശാലമായ മേച്ചില്‍ പുറങ്ങളില്‍ മേയും. (ഏശയ്യാ 30:23)
- നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം സദാ സമൃദ്ധമായി ഉണ്ടാകാനും സത്കൃത്യങ്ങള്‍ ധാരാളമായി ചെയ്യാനും വേണ്ട എല്ലാ അനുഗ്രഹങ്ങളും സമൃദ്ധമായി നല്‍കാന്‍ കഴിവുറ്റവനാണ് ദൈവം. (2 കൊറിന്തോസ് 9:8)
- ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രായേലിന്‍റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും. (ഏശയ്യാ 45:2,3)
- അങ്ങ് അവനും അവന്‍റെ ഭവനത്തിനും സമ്പത്തിനും ചുറ്റും വേലികെട്ടി സുരക്ഷിതത്വം നല്‍കി . അവന്‍റെ പ്രവൃത്തികളെ അനുഗ്രഹിച്ചു; അവന്‍റെ സമ്പത്ത് വര്‍ധിപ്പിക്കുകയും ചെയ്തു. (ജോബ് 1:10)
- എന്‍റെ ദൈവം തന്‍റെ മഹത്വത്തിന്‍റെ സമ്പന്നതയില്‍ നിന്ന് യേശുക്രിസ്തു വഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കും. (ഫിലിപ്പി 4:19)
ദൈവമാണ് സമ്പത്തിന്റെ ഉറവിടം
- ദരിദ്രനും ധനികനും ആക്കുന്നത് കര്‍ത്താവാണ്. താഴ്ത്തുന്നതും ഉയര്‍ത്തുന്നതും അവിടുന്നു തന്നെ. (1 സാമുവല്‍ 2:7)
- കര്‍ത്താവു വീടു പണിയുന്നില്ലെങ്കില്‍ പണിക്കാരുടെ അധ്വാനം വ്യര്‍ഥമാണ്. കര്‍ത്താവു നഗരം കാക്കുന്നില്ലെങ്കില്‍ കാവല്‍ക്കാര്‍ ഉണര്‍ന്നിരിക്കുന്നതും വ്യര്‍ഥം. (സങ്കീര്‍ത്തനങ്ങള്‍ 127:1)
- അതിരാവിലെ എഴുന്നേല്‍ക്കുന്നതും വളരെ വൈകി കിടക്കാന്‍ പോകുന്നതും കഠിന പ്രയത്‌നം ചെയ്ത് ഉപജീവിക്കുന്നതും വ്യര്‍ഥമാണ്. തന്‍റെ പ്രിയപ്പെട്ടവര്‍ ഉറങ്ങുമ്പോള്‍ കര്‍ത്താവ് അവര്‍ക്കു വേണ്ടതു നല്‍കുന്നു.(സങ്കീര്‍ത്തനങ്ങള്‍ 127:2)
- എന്‍റെ ശക്തിയും എന്‍റെ കരങ്ങളുടെ ബലവുമാണ് എനിക്ക് ഈ സമ്പത്തെല്ലാം നേടിത്തന്നത് എന്ന് ഹൃദയത്തില്‍ നിങ്ങള്‍ പറയരുത്. നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ നിങ്ങള്‍ സ്മരിക്കണം. .. സമ്പത്തു നേടാന്‍ അവിടുന്നാണ് നിങ്ങള്‍ക്കു ശക്തി തരുന്നത്. (നിയമാവര്‍ത്തനം 8:17,18)
- കര്‍ത്താവിന്‍റെ അനുഗ്രഹം സമ്പത്തു നല്‍കുന്നു; അവിടുന്ന് അതില്‍ ദുഃഖം കലര്‍ത്തുന്നില്ല. (സുഭാഷിതങ്ങള്‍ 10:22) | സാക്ഷ്യം
പ്രവൃത്തികൾ നീതി നിഷ്ടമായിരിക്കട്ടെ
- നിന്‍റെ പ്രവൃത്തികള്‍ സത്യനിഷ്ഠമായിരുന്നാല്‍, എല്ലാ ചെയ്തികളിലും നിനക്ക് ഐശ്വര്യം കൈവരും. നീതിനിഷ്ഠയോടെ ജീവിക്കുന്നവര്‍ക്കു നിന്‍റെ സമ്പാദ്യത്തില്‍ നിന്നു ദാനം ചെയ്യുക. ദാനധര്‍മം ചെയ്യുന്നതില്‍ മടി കാണിക്കരുത്. പാവപ്പെട്ടവനില്‍ നിന്നു മുഖം തിരിച്ചു കളയരുത്. അപ്പോള്‍ ദൈവം നിന്നില്‍ നിന്നു മുഖം തിരിക്കുകയില്ല. (തോബിത് 4:7)
- താനിടാത്ത മുട്ടയ്ക്ക് അടയിരിക്കുന്ന തിത്തിരിപ്പക്ഷിയെപ്പോലെയാണ് അന്യായമായി സമ്പത്തു സമ്പാദിക്കുന്നവന്‍. ജീവിതമധ്യത്തില്‍ അത് അവനെ പിരിയും; അവസാനം അവന്‍ വിഡ്ഢിയാവുകയും ചെയ്യും. (ജെറെമിയ 17:11)
- സ്വന്തം സമ്പത്തു വര്‍ധിപ്പിക്കാന്‍ വേണ്ടി ദരിദ്രരെ ഞെരുക്കുകയോ സമ്പന്നര്‍ക്കു പാരിതോഷികം നല്‍കുകയോ ചെയ്യുന്നവന്‍ ദാരിദ്ര്യത്തില്‍ നിപതിക്കുകയേയുള്ളു. (സുഭാഷിതങ്ങള്‍ 22:16)
- പണ്ടേയുള്ള അതിര്‍ത്തിക്കല്ല് മാറ്റുകയോ അനാഥരുടെ നിലം കൈയേറുകയോ അരുത്. എന്തെന്നാല്‍, അവരുടെ സംരക്ഷകന്‍ ശക്തനാണ്; അവിടുന്ന് നിങ്ങള്‍ക്കെതിരായി അവരുടെ പക്ഷം വാദിക്കും. (സുഭാഷിതങ്ങള്‍ 22:10,11)
- ദരിദ്രരോടു ദയ കാണിക്കുന്നവന്‍ കര്‍ത്താവിനാണ് കടം കൊടുക്കുന്നത്; അവിടുന്ന് ആ കടം വീട്ടും. (സുഭാഷിതങ്ങള്‍ 19:17)
- ജോലി ചെയ്യുന്നവന്‍റെ കൂലി കണക്കാക്കപ്പെടുന്നതു ദാനമായിട്ടല്ല, അവകാശമായിട്ടാണ്. (റോമാ 4:4)
More
- അധ്വാനിക്കുന്നവന് സുഖ നിദ്ര ലഭിക്കുന്നു. എന്നാല്‍ അമിത സമ്പാദ്യം ധനികന്‍റെ ഉറക്കം കെടുത്തുന്നു. (സഭാപ്രസംഗകന്‍ 5:12)
- ഉത്‌സാഹശീലമുള്ളവരുടെ ആലോചനകള്‍ തീര്‍ച്ചയായും സമൃദ്ധി കൈവരുത്തുന്നു. (സുഭാഷിതങ്ങള്‍ 21:5)
- അത്യാഗ്രഹികള്‍ കലഹം ഇളക്കി വിടുന്നു; കര്‍ത്താവില്‍ ആശ്രയിക്കുന്നവരാകട്ടെ ഐശ്വര്യം നേടും. (സുഭാഷിതങ്ങള്‍ 28:25)
- ശാന്തശീലര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ഭൂമി അവകാശമാക്കും. (മത്തായി 5:5)
- നിങ്ങള്‍ അളക്കുന്ന അളവുകൊണ്ടു തന്നെ നിങ്ങള്‍ക്കും അളന്നുകിട്ടും. (മത്തായി 7:2)
- അധികം ലഭിച്ചവനില്‍ നിന്ന് അധികം ആവശ്യപ്പെടും; അധികം ഏല്‍പിക്കപ്പെട്ടവനോട് അധികം ചോദിക്കും. (ലൂക്കാ 12:48)
- എന്തെന്നാല്‍, (നന്ദിയുടെ മനോഭാവം, സന്തോഷം, നല്ല ആഗ്രഹങ്ങൾ) ഉള്ളവനു പിന്നെയും നല്‍കപ്പെടും; ഇല്ലാത്തവനില്‍ നിന്ന് ഉണ്ടെന്ന് അവന്‍ വിചാരിക്കുന്നതു കൂടെയും എടുക്കപ്പെടും. (ലൂക്കാ 8:18) (So, be grateful for what you have.)
- നിങ്ങളുടെ ജീവിതം ദ്രവ്യാഗ്രഹത്തില്‍ നിന്നു സ്വതന്ത്രമായിരിക്കട്ടെ. ഉള്ളതു കൊണ്ടു തൃപ്തിപ്പെടുവിന്‍. ഞാന്‍ നിന്നെ ഒരു വിധത്തിലും അവഗണിക്കുകയോ ഉപേക്ഷിക്കുകയോ ഇല്ല എന്ന് അവിടുന്നു പറഞ്ഞിട്ടുണ്ടല്ലോ. (ഹെബ്രായര്‍ 13:5)
- സ്വീകരിക്കുന്നതിനെക്കാള്‍ കൊടുക്കുന്നതാണു ശ്രേയസ്‌കരം. (അപ്പ. പ്രവര്‍ത്തനങ്ങള്‍ 20:35)
- ഞാനാണ് ആടുകളുടെ വാതില്‍. .. ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്കു ജീവനുണ്ടാകാനും അതു സമൃദ്ധമായി ഉണ്ടാകാനുമാണ്. (യോഹന്നാന്‍ 10:10)
- നമ്മില്‍ പ്രവര്‍ത്തിക്കുന്ന ശക്തിയാല്‍ നാം ചോദിക്കുന്നതിലും ആഗ്രഹിക്കുന്നതിലും വളരെക്കൂടുതല്‍ ചെയ്തുതരാന്‍ കഴിയുന്ന ദൈവത്തിന് .. എന്നേക്കും മഹത്വമുണ്ടാകട്ടെ! (എഫേസോസ് 3:20)